ബുള്ളുകൾ മുന്നോട്ട്, സ്വർണം കുതിപ്പിൽ

മിഡ് ക്യാപ് ഓഹരികളിലെ മുന്നേറ്റം തുടരുന്നു

Update: 2020-12-03 05:41 GMT

ബുൾ തരംഗം തുടരാൻ വിദേശ നിക്ഷേപകർ സഹായിക്കും. ഈ ഉറച്ച ബോധ്യമാണ് ഇന്ത്യൻ ഓഹരി വിപണിയെ നയിക്കുന്നത്.

മിഡ് ക്യാപ് ഓഹരികളിലെ കുതിപ്പ് തുടരുകയാണ്. നിർത്തില്ലാതെയുള്ള ഉയർച്ചയ്ക്കിടെ വെറും ഊഹക്കച്ചവടവും നടക്കുന്നു. വളർച്ച സാധ്യത നോക്കാതെ ഓഹരികൾ വാങ്ങിക്കൂട്ടുന്നവർ ഒടുവിൽ നഷ്ടം സഹിക്കേണ്ടി വരും.

രാജ്യത്തു ട്രക്ക് വിൽപന കൂടി വരുന്നത് ഐഷറിലും അശോക് ലെയ്ലൻഡിലും താൽപര്യം കൂട്ടി.

കരിമ്പു കൃഷി കൂടിയതു പഞ്ചസാര ഉൽപാദനം 40 ശതമാനം വർധിക്കാൻ ഇടയാക്കും. പഞ്ചസാര വില കുറയുകയാണ്. കയറ്റുമതി വർധിക്കുന്നില്ലെങ്കിൽ പഞ്ചസാരമില്ലുകളുടെ ലാഭത്തോതു താഴോട്ടു പോകും.

സ്വർണവില വീണ്ടും ഉയരുകയാണ്. വിദേശത്ത് ഔൺസിന് 1835 ഡോളറിനു മുകളിലെത്തി വില. ഇനിയും കയറുമെന്നാണു സൂചന. കേരളത്തിൽ ഇന്നു പവന് 600 രൂപ കയറി 36,720 രൂപ ആയി.

ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കുന്നു. ഇന്നു നടക്കുന്ന ഒപെക് പ്ലസ് യോഗത്തിൽ ഉൽപാദനം കുറയ്ക്കാൻ ധാരണ ഉണ്ടാകുമെന്നാണു പ്രതീക്ഷ.

Tags:    

Similar News