വിപണി കയറ്റത്തില്‍, ബാങ്ക് നിഫ്റ്റി റെക്കോഡ് തിരുത്തി; അമരരാജ എനര്‍ജിക്ക് വന്‍കുതിപ്പ്

ബാറ്ററി കമ്പനിയായ എക്‌സൈഡ് ഓഹരി എട്ടു ശതമാനം വരെ കയറി റെക്കോര്‍ഡ് കുറിച്ചിട്ടു താണു

Update:2024-06-25 11:03 IST

Image: Canva

വിപണി ഉയരത്തിലേക്കു നീങ്ങുകയാണ്. സെന്‍സെക്‌സ് രാവിലെ 77,636 വരെയും നിഫ്റ്റി 23,618 വരെയും കയറിയിട്ട് താഴ്ന്നു. നിഫ്റ്റി ബാങ്കും മിഡ്ക്യാപ് സൂചികയും രാവിലെ റെക്കോഡ് തിരുത്തിയ ശേഷം അല്‍പം താണു നീങ്ങുന്നു. റിയല്‍റ്റി ഓഹരികള്‍ രാവിലെ താഴ്ചയിലാണ്.
ബന്ധന്‍ ബാങ്കിന്റെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ മേല്‍നോട്ടം ആവശ്യമാണെന്നു വന്ന സാഹചര്യത്തില്‍ റിസര്‍വ് ബാങ്ക് ഒരു അഡീഷണല്‍ ഡയറക്ടറെ നിയമിച്ചു. ബാങ്ക് ഓഹരി മൂന്നു ശതമാനം ഇടിഞ്ഞു.
അമരരാജ എനര്‍ജിക്ക് കുതിപ്പ്
ഒരു സ്ലോവാക്യന്‍ കമ്പനിയുമായി ലിഥിയം അയോണ്‍ സെല്‍ നിര്‍മാണ സാങ്കേതികവിദ്യക്കു കരാര്‍ ഒപ്പുവച്ച അമര രാജ എനര്‍ജി ഓഹരി 20 ശതമാനം കുതിച്ചു. ആറു മാസം കൊണ്ടു 115 ശതമാനം ഉയര്‍ന്ന അമരരാജായുടെ എം.ഡി തെലുങ്കു ദേശം പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ഗല്ല ജയദേവാണ്.
ബാറ്ററി കമ്പനിയായ എക്‌സൈഡ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി എട്ടു ശതമാനം വരെ കയറി റെക്കോര്‍ഡ് കുറിച്ചിട്ടു താണു. പ്രൊമോട്ടര്‍ ഗ്രൂപ്പ് എട്ടു ശതമാനം ഓഹരി വിറ്റതിനെ തുടര്‍ന്ന് ഹാപ്പിയെസ്റ്റ് മൈന്‍ഡ്‌സ് ഓഹരി എട്ടു ശതമാനം ഇടിഞ്ഞു.
വിദേശ കമ്പനിയുമായി സാങ്കേതികവിദ്യ സംബന്ധിച്ചു കരാര്‍ ഉണ്ടാക്കിയ ക്രാഫ്റ്റ്‌സ്മാന്‍ ഓട്ടോ ഓഹരി പത്തു ശതമാനം കയറി. രൂപ രാവിലെ അല്‍പം താണു. ഡോളര്‍ രാവിലെ മൂന്നു പൈസ കയറി 83.49 രൂപയില്‍ വ്യാപാരം തുടങ്ങി. പിന്നീടു ഡോളര്‍ 83.45 രൂപയായി.
സ്വര്‍ണം ലോക വിപണിയില്‍ ഔണ്‍സിന് 2,327 ഡോളറിലേക്കു താണു. കേരളത്തില്‍ സ്വര്‍ണം പവന് വില മാറ്റമില്ലാതെ 53,000 രൂപയില്‍ തുടര്‍ന്നു. ക്രൂഡ് ഓയില്‍ വില താഴുകയാണ്. ബ്രെന്റ് ഇനം 85.96 ഡോളറിലേക്കു താണിട്ട് 86.03 ലേക്കു കയറി.


കേരളത്തിലെ ഏറ്റവും വലിയ ബിസിനസ് സംഗമം കൊച്ചിയില്‍! വരൂ ധനം ബിസിനസ് മീഡിയയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ 29 ന് നടക്കുന്ന ധനം ബിസിനസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റിലേക്ക്

ടാറ്റാ സ്റ്റീല്‍ ഗ്ലോബല്‍ സി.ഇ.ഒ ടി.വി നരേന്ദ്രന്‍ മുഖ്യാതിഥി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിദഗ്ധന്‍ ആദിത്യ ബെര്‍ലിയയുടെ മാസ്റ്റര്‍ ക്ലാസ്. ആയിരത്തിലധികം പ്രമുഖ ബിസിനസുകാര്‍ പങ്കെടുക്കുന്നു. രജിസ്റ്റര്‍ ചെയ്യാന്‍ സന്ദര്‍ശിക്കു: dhanambusinesssummit.com | 9072570055

Tags:    

Similar News