മോത്തിലാല്‍ ഓസ്വാള്‍ നിര്‍ദേശിക്കുന്ന ലാര്‍ജ് ക്യാപ്, മിഡ്ക്യാപ് ഓഹരികള്‍ ഇവയാണ്

മോത്തിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ബ്രോക്കിംഗ്& ഡിസ്ട്രിബ്യൂഷന്‍ ഇക്വിറ്റി സ്ട്രാറ്റജിസ്റ്റ് ഹെഡ് ഹേമംഗ് ജാനി പറയുന്നു, 'വരുന്ന 12 മാസക്കാലത്തേക്ക് ഓഹരി വിപണി ട്രില്യണ്‍ വളര്‍ച്ച കൈവരിക്കും.' നിക്ഷേപകര്‍ക്ക് നേട്ടം നല്‍കിയേക്കാവുന്ന 12 ഓഹരികള്‍ ഇവയായിരിക്കും. വായിക്കാം.

Update:2021-06-01 09:00 IST

Image credit - Arrow photo created by wirestock - www.freepik.com

അടുത്ത 12 മാസത്തിനുള്ളില്‍ ഇന്ത്യന്‍ ഓഹരി വിപണി മറ്റൊരു ട്രില്യണ്‍ കൂടി കൂട്ടിച്ചേര്‍ക്കുമെന്ന് മോത്തിലാല്‍ ഓസ്വാളിലെ ഹേമംഗ് ജാനി. മണി കണ്‍ട്രോളിന് അനുവദിച്ച അഭിമുഖത്തിലാണ് മികച്ച വളര്‍ച്ചയിലേക്ക് ഓഹരി വിപണി കടക്കുമെന്ന് മോത്തിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ബ്രോക്കിംഗ് ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ ഹെഡ് ഇക്വിറ്റി സ്ട്രാറ്റജിസ്റ്റ് ഹേമംഗ് ജാനി വ്യക്തമാക്കിയത്.

''മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ ഒരു സംഖ്യ മാത്രമാണ്. അടുത്ത 12 മാസത്തിനുള്ളില്‍ ഇത് സംഭവിക്കുന്നില്ലെങ്കില്‍ ഞാന്‍ ഏറെ ആശ്ചര്യപ്പെടും, കാരണം ആഗോള ദിശമാറ്റങ്ങള്‍ക്കൊപ്പം രാജ്യത്തെ സമ്പദ്വ്യവസ്ഥയിലും കോര്‍പ്പറേറ്റ് മേഖലയിലും ശക്തമായ പുനരുജ്ജീവനം കാണുന്നുണ്ട്.'' അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഒരു വര്‍ഷം (YTD) അടിസ്ഥാനമാക്കി നിഫ്റ്റിയും സെന്‍സെക്‌സും പരിശോധിച്ചാല്‍ മിഡ് ക്യാപ്പുകളും സ്‌മോള്‍ ക്യാപ്പുകളും മികച്ച പ്രകടനം കാഴ്ചവച്ചതായി കാണാമെന്നും അദ്ദേഹം പറഞ്ഞു. നിഫ്റ്റി 10% ഉയര്‍ന്നപ്പോള്‍ മിഡ്ക്യാപ് സൂചിക 20 ശതമാനവും ക്യാപ് സൂചിക 28ശതമാനവും ഉയര്‍ന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം വരുന്ന 12 മാസക്കാലം, അതായത് ഒരു വര്‍ഷക്കാലം നിക്ഷേപകര്‍ക്ക് ചില മിഡ്ക്യാപ്, ലാര്‍ജ് ക്യാപ് ഓഹരികളെ വിശ്വസിക്കാമെന്നും അദ്ദേഹം പറയുന്നു.
മോത്തിലാല്‍ ഓസ്വാള്‍ നിര്‍ദേശിക്കുന്ന ലാര്‍ജ് ക്യാപ് ഓഹരികള്‍:
ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, മാരുതി സുസുക്കി, അള്‍ട്രാടെക് സിമന്റ്, ടൈറ്റന്‍ കമ്പനി, ഡിവിസ് ലബോറട്ടറീസ്.
( Infosys, ICICI Bank, SBI, Maruti Suzuki, UltraTech Cement, Titan Company, Divis Laboratories.)
മോത്തിലാല്‍ ഓസ്വാള്‍ നിര്‍ദേശിക്കുന്ന മിഡ് ക്യാപ് ഓഹരികള്‍:
ഗുജറാത്ത് ഗ്യാസ്, വരുണ്‍ ബിവറേജസ്, ഓറിയന്റ് ഇലക്ട്രിക്, സോളാര ആക്റ്റീവ്, ഗ്ലാന്‍ഡ് ഫാര്‍മ
(Gujarat Gas, Varun Beverages, Orient Electric, Solara Active, and Gland Pharma)
{Disclaimer: ഇവിടെ വിദഗ്ധര്‍ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങളും നിക്ഷേപ നിര്‍ദേശങ്ങളും അവരുടേതാണ്, അവ ധനം വെബ്സൈറ്റിന്റെയോ അതിന്റെ മാനേജ്‌മെന്റിന്റെയോ അല്ല.}


Tags:    

Similar News