ഓഹരി വിപണിയിലെ തിരുത്തല്‍ പ്രക്രിയ ശക്തം. ഇന്നലെ സെന്‍സെക്‌സ് 509 പോയിന്റും നിഫ്റ്റി 150 പോയിന്റുമാണ് ഇടിഞ്ഞത്. കഴിഞ്ഞ 2 ദിവസങ്ങളിലായി തുടര്‍ച്ചയായുണ്ടായ വന്‍ ഇടിവിന്റെ ഫലമായി സെന്‍സെക്‌സ് 986 പോയിന്റ് കുറഞ്ഞ് 37413ലും നിഫ്റ്റി 301 പോയിന്റ് കുറവോടെ 11287ലുമാണ് ഇന്നലെ ക്ലോസ് ചെയ്തത്.
രൂപയുടെ മൂല്യത്തകര്‍ച്ചയും അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില വര്‍ദ്ധിക്കുന്നതുമാണ് വിപണിയെ പിടിച്ചുലക്കുന്ന പ്രധാന ഘടകങ്ങള്‍. ഇന്ന് വ്യാപാരം ആരംഭിച്ച്് ആദ്യത്തെ ഏതാനും മണിക്കൂറുകളില്‍ സെന്‍സെക്‌സ് 100 പോയിന്റ് മുന്നേറുകയുണ്ടായി. എന്നാല്‍ ആഗോള വിപണികള്‍ പൊതുവെ തളര്‍ച്ചയിലാണെന്നതും വിപണിയെ സമ്മര്‍ദത്തിക്കിയേക്കും.
പൊതുവെ നെഗറ്റീവ് സെന്റിമെന്റ്‌സ് വിപണിയില്‍ ശക്തമായിരിക്കുന്നുവെന്നതാണ് പ്രധാനം. എഫ്.ഐ.ഐകള്‍ ഓഹരികള്‍ വിറ്റൊഴിയുന്നതിനോടൊപ്പം കറന്റ് എക്കൗണ്ട് കമ്മി ഉള്‍പ്പെടെ രാജ്യത്തെ സാമ്പദ്ഘടനക്ക് പരുക്കേല്‍പ്പിക്കുന്ന നിരവധി പ്രശ്‌നങ്ങളാണ് വിപിണിയുടെ തകര്‍ച്ചക്ക് വഴിയൊരുക്കിയിരിക്കുന്നത്. തുര്‍ച്ചയായി വിപണിയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഇടിവ് നിക്ഷേപകരിലും പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്.