നെസ്‌ലെ ഇന്ത്യയുടെ ലാഭം 62 ശതമാനം ഉയര്‍ന്നു

ഓഹരി ഒന്നിന് 75 രൂപയാണ് ലാഭവിഹിതം. നെസ്‌ലെ ഓഹരികളിലും നേട്ടം

Update:2023-02-16 14:38 IST

image:canva

മാഗി, കിറ്റ്കാറ്റ് അടക്കമുള്ള ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്ന നെസ്‌ലെ 2022-23 മൂന്നാം പാദഫലങ്ങള്‍ പ്രസിദ്ധീകരിച്ചു. ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ 628 കോടി രൂപയാണ് നെസ്‌ലെയുടെ അറ്റാദായം (net profit). മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അറ്റാദായം 62 ശതമാനം ഉയര്‍ന്നു. പ്രവര്‍ത്തന വരുമാനം 13.8 ശതമാനം ഉയര്‍ന്ന് 4257 കോടി രൂപയിലെത്തി.

ഈ സാമ്പത്തിക വര്‍ഷത്തെ ലാഭ വിഹിതവും നെസ്‌ലെ പ്രഖ്യാപിച്ചു. ഓഹരി ഒന്നിന് 75 രൂപയാണ് നിക്ഷേപകര്‍ക്ക് ലാഭവിഹിതം നല്‍കുന്നത്. 2022ല്‍ കമ്പനിയുടെ ആകെ വില്‍പ്പനയില്‍ 14.5 ശതമാനം വളര്‍ച്ച ഉണ്ടായി. 16,790 കോടി രൂപയുടെ വില്‍പ്പനയാണ് കഴിഞ്ഞ വര്‍ഷം നേടിയത്. ലാഭം 2390 രൂപയും. ഓഹരി ഒന്നിന് 247.9 രൂപ വീതമാണ് 2022ല്‍ നെസ്‌ലെയുടെ വരുമാനം.

ഓഹരി വിപണിയിലും നേട്ടം

മൂന്നാം പാദഫലങ്ങള്‍ക്ക് പിന്നാലെ നെസ്‌ലയുടെ ഓഹരി വില ഉയര്‍ന്നു. നിലവില്‍ രണ്ടര ശതമാനത്തിലധികം ഉയര്‍ന്ന് (2.15 PM) 19,757.05 രൂപയിലാണ്  നെസ്‌ല ഓഹരികളുടെ വ്യാപാരം.

Tags:    

Similar News