പുതിയ വ്യാപാര ആഴ്ച: സെന്‍സെക്‌സില്‍ 450 പോയ്ന്റ് നേട്ടത്തോടെ തുടക്കം

Update: 2020-05-11 05:31 GMT

ഏഷ്യന്‍ വിപണികളുടെ ചുവടുപിടിച്ച് ഇന്ത്യന്‍ ഓഹരി വിപണിയും വ്യാപാരം ആരംഭിച്ചത് നേട്ടത്തില്‍. സെന്‍സെക്‌സ് 450 പോയ്ന്റ് നേട്ടത്തോടെ 32,094 ലും നിഫ്റ്റി 120 പോയ്ന്റ് ഉയര്‍ന്ന് 9370 പോയ്ന്റിലുമാണ് വ്യാപാരം ആരംഭിച്ചത്. സെന്‍സെക്‌സിലെ 30 ഓഹരികളില്‍ 28 ഉളം ഗ്രീന്‍സോണിലാണ്. 3.11 ശതമാനം നേട്ടത്തോടെ ഇന്‍ഡസ് ഇന്‍ഡ് ബാങ്കാണ് നേട്ടത്തില്‍ മുന്നില്‍. മാരുതി സുസുക്കി, ബജാജ് ഫിനാന്‍സ്, കോട്ടക് മഹീന്ദ്ര ബാങ്ക്, ആക്‌സിസ് ബാങ്ക് തുടങ്ങിയവയുടെ ഓഹരികളും നേട്ടത്തിലാണ്.

ഐസിഐസിഐ ബാങ്ക്, നെസ്റ്റ്‌ലെ ഇന്ത്യ തുടങ്ങിയവയാണ് സെന്‍സെക്‌സില്‍ നഷ്ടം രേഖപ്പെടുത്തിയത്. 11 സെക്ടറല്‍ സൂചികകളും നേട്ടത്തിലാണ്. നിഫ്റ്റി ഇന്‍ഡെസ്‌ക് 2.34 ശതമാനം നേട്ടമുണ്ടാക്കി. മതേഴ്‌സണ്‍ സുമി, ഭാരത് ഫോര്‍ജ്, ടാറ്റാ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികളാണ് ഈ വിഭാഗത്തില്‍ നേട്ടമുണ്ടാക്കിയത്. കേരള കമ്പനികളുടെ ഓഹരികളില്‍ എവിറ്റി, കൊച്ചിന്‍ മിനറല്‍സ്, ഇന്‍ഡിട്രേഡ്, കേരള ആയുര്‍വേദ, സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരികളൊഴികെ എല്ലാം ഗ്രീന്‍ സോണിലാണ് രാവിലെ വ്യാപാരം നടത്തുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News