നിഫ്റ്റി സൂചിക 12,100 പിന്നിട്ടു

Update: 2020-02-11 11:41 GMT

രണ്ടു ദിവസത്തെ വില്പന സമ്മര്‍ദത്തിനുശേഷം ഓഹരി വിപണി കുതിച്ചുയര്‍ന്നു. നിഫ്റ്റി 12,100 ലെവലിനു മുകളില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 236.52 പോയന്റ് ഉയര്‍ന്ന് 41,216.14 ലെത്തി.

നിഫ്റ്റി 76.40 പോയന്റ് നേട്ടത്തില്‍ 12,107.90 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1094 ഓഹരികള്‍ നേട്ടത്തിലും 1372 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 189 ഓഹരികള്‍ക്ക് മാറ്റമില്ല. ഗെയില്‍, ജെഎസ്ഡബ്ല്യു, ഭാരതി ഇന്‍ഫ്രടെല്‍, എന്‍ടിപിസി, മാരുതി സുസുകി തുടങ്ങിയ ഓഹരികളായിരുന്നു നേട്ടത്തില്‍.

യെസ് ബാങ്ക്, ബ്രിട്ടാനിയ, ബിപിസിഎല്‍, ഭാരതി എയര്‍ടെല്‍, എംആന്റ്എം തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. എഫ്എംസിജി വിഭാഗം സൂചിക ഒഴികെയുള്ളവയെല്ലാം നേട്ടത്തിലായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ് 0.3 ശതമാനം ഉയര്‍ന്നു. സ്മോള്‍ ക്യാപ് 0.18 ശതമാനം നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News