നൈകയുടെ ബോണസ് ഓഹരി പ്രഖ്യാപനത്തിലെ പ്രശ്‌നം എന്താണ് ?

ലോക്ക്-ഇൻ കാലയളവ് അവസാനിക്കുന്നതോടെ വമ്പൻ നിക്ഷേപകർ ഓഹരി വിൽക്കാതിരിക്കാനുള്ള നൈകയുടെ നീക്കമായാണ് ഇത് വിലയിരുത്തപ്പെട്ടത്

Update:2022-11-19 17:01 IST

Pic: VJ/Dhanam

കൈവശമുള്ള ഓരോ ഓഹരികൾക്കും അഞ്ച് എന്ന നിരക്കിലാണ് നൈക്ക ബോണസ് പ്രഖ്യാപിച്ചത്. പ്രീ-ഐപിഒ നിക്ഷേപകരുടെ ലോക്ക് ഇൻ കാലാവധി നവംബർ 10ന് അവസാനിക്കാനിരിക്കെയാണ് കമ്പനി ബോണസ് നൽകുമെന്ന് അറിയിച്ചത്. ബോണസ് ഓഹരികൾ നൽകുന്നതിനുള്ള റെക്കോർഡ് തീയതി നവംബർ 11ന് തീരുമാനിച്ചതാണ് നൈകയ്‌ക്കെതിരെ വിമർശനം ഉയരാനുള്ള കാരണം.

അതായത് നവംബർ 11ന് കൈവശം വെച്ചിരുന്ന ഓഹരികൾ അനുസരിച്ചാണ് ബോണസ് വിതരണം ചെയ്തത്. നൈക ബോണസായി നൽകുന്നത് 2,37,35,63,075 ഓഹരികളാണ്. ലോക്ക്-ഇൻ കാലയളവ് അവസാനിക്കുന്നതോടെ വമ്പൻ നിക്ഷേപകർ ഓഹരി വിൽക്കാതിരിക്കാനുള്ള നൈകയുടെ നീക്കമായാണ് ഇത് വിലയിരുത്തപ്പെട്ടത്. പ്രീ-ഐപിഒ, ആങ്കർ നിക്ഷേപകർക്കാണ് ലോക്ക്- ഇൻ കാലവധി ബാധകമാവുന്നത്.

ബോണസായി കിട്ടുന്ന 5 ഷെയർ ഒരു വർഷം കഴിയാതെ വിറ്റാൽ 15 ശതമാനം നികുതിയാണ് നിക്ഷേപകർ നൽകേണ്ടത്. ഒരു വർഷം കഴിഞ്ഞാണ് വിൽക്കുന്നതെങ്കിൽ നികുതി 10 ശതമാനം മതി. ലോക്ക്-ഇൻ കാലവധി അവസാനിക്കുമ്പോഴുള്ള കൂട്ട വിൽപ്പന ഒഴിവാക്കാൻ നൈക്ക സ്വീകരിച്ച രീതി നിക്ഷേപക വിരുദ്ധമാണെന്നാണ് മേഖലയിലുള്ളവർ പറയുന്നത്. പ്രൊമോട്ടര്‍മാര്‍ക്കും മറ്റും ഇത് ബാധകമായിരുന്നില്ല താനും. ബോണസ് ഓഹരികൾ അനുവദിക്കുമ്പോൾ അതിന് ആനുപാതികമായി വിലയിലും കുറവുണ്ടാവും. നൈകയുടെ ഓഹരി വില ഏകദേശം ആറിൽ ഒന്നായി ആണ് കുറഞ്ഞത്. നിലവിൽ 192 രൂപയാണ് നൈക ഓഹരികളുടെ വില.

Tags:    

Similar News