ഈ ഓണക്കാലത്ത് നിക്ഷേപിക്കാന്‍ പ്രിന്‍സ് ജോര്‍ജ് നിര്‍ദേശിക്കുന്ന 5 ഓഹരികള്‍

ദീര്‍ഘകാല നിക്ഷേപത്തില്‍ മികച്ച പ്രകടനം നടത്താന്‍ സാധ്യതയുള്ള ഓഹരികളാണിവ

Update: 2023-08-23 12:22 GMT

വീണ്ടും ഒരു ഓണക്കാലം കൂടി എത്തിയിരിക്കുന്നു. നിക്ഷേപത്തിനും കൂടി പ്രാധാന്യം കൊടുത്തുകൊണ്ട് ഈ ഉത്സവകാലം അവിസ്മരണീയമാക്കാം. ഒരു വര്‍ഷക്കാലയളവില്‍ നിക്ഷേപിച്ച് നേട്ടമുണ്ടാക്കാന്‍ സാധിക്കുന്ന അഞ്ച് ഓഹരികളാണ് പ്രമുഖ സ്റ്റോക്ക് ബ്രോക്കിംഗ് സ്ഥാപനമായ ഡി.ബി.എഫ്.എസിന്റെ മാനേജിംഗ് ഡയറക്ടര്‍ പ്രിന്‍സ് ജോര്‍ജ് ധനം ഓണ്‍ലൈന്‍ വായനക്കാര്‍ക്കായി നിര്‍ദേശിച്ചിരിക്കുന്നത്.

1.  ഡി.എല്‍.എഫ്
വില - 480 
ലക്ഷ്യ വില - 690

റിയല്‍ എസ്റ്റേറ്റ് രംഗത്തെ മുന്‍നിര കമ്പനിയായ ഡി.എല്‍.എഫ് ഈ ഉത്സവ കാലത്ത് വാങ്ങാവുന്ന മികച്ച ഓഹരികളിലൊന്നാണ്. 690 രൂപ വില ലക്ഷ്യമിട്ട് 480 രൂപയ്ക്ക് ഓഹരി സ്വന്തമാക്കാം. അടുത്ത കുറച്ചു കാലങ്ങളായി റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ആവശ്യം ഉയരുന്നത് ഓഹരിക്ക് ഗുണം ചെയ്യും. ഉത്തരേന്ത്യയില്‍ റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ നടത്തുന്ന വലിയ നീക്കങ്ങളും അടിസ്ഥാന സൗകര്യ വികസനത്തിന് സര്‍ക്കാര്‍ മുഖ്യ ശ്രദ്ധ നല്‍കുന്നതും ഡി.എല്‍.എഫിന്റെ സാധ്യതകള്‍ ഉയര്‍ത്തുന്ന ഘടകങ്ങളാണ്.
2.  ഹാവെല്‍സ്
വില - ₹1,280 
ലക്ഷ്യ വില - ₹1,690
എഫ്.എം.സി.ജിയിലും വൈദ്യുത ഉപകരണ രംഗത്തും മുന്‍നിരക്കാരായ ഹാവെല്‍സ് വിദേശ വിപണികളിലും ശക്തമായ സാന്നിധ്യമാണ്. 1,690 രൂപ ലക്ഷ്യമിട്ട് 1,280 രൂപയ്ക്ക് ഈ ഓഹരി വാങ്ങാവുന്നതാണ്.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കമ്പനിയുടെ പ്രകടനം ശരാശരി നിലവാരത്തിലാണെങ്കിലും ഉത്സവ കാലത്ത് കമ്പനിക്ക് മികച്ച വില്‍പ്പന വളര്‍ച്ച നേടാനാകുമെന്ന് പ്രതീക്ഷിക്കുന്നു.


3.  ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക്
 വില -₹86 
ലക്ഷ്യ വില -₹120
ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്കാണ് മൂന്നാമത് നിര്‍ദേശിക്കുന്ന ഓഹരി. 86 രൂപ വിലയില്‍ 120 രൂപ ലക്ഷ്യമിട്ട് ഈ ഓഹരി ഇപ്പോള്‍ വാങ്ങാം. അസാധാരണമായ വളര്‍ച്ചാ സാധ്യതയും പുതുതലമുറയിലെ മികച്ച ബാങ്ക് എന്ന നിലയിലുള്ള മുന്നേറ്റവുമാണ് ഈ ഓഹരിയിലേക്ക്  ശ്രദ്ധ ആകര്‍ഷിക്കാന്‍ കാരണം. ഒപ്പം ഐ.ഡി.എഫ്.സിയുമായുള്ള ലയനത്തോടെ ബാങ്കിന്റെ ശാഖാ ശൃംഖലകളും ആസ്തിയും ഉയരും. അതിശയകരമായ മാനേജ്മെന്റ് ഘടനയും ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്കിനെ ഈ വര്‍ഷവും മികച്ച 'ബൈ' ഓപ്ഷനാക്കി മാറ്റുന്നു. ഫസ്റ്റ് ബാങ്കിനെ ഈ വര്‍ഷവും മികച്ച 'ബൈ' ഓപ്ഷനാക്കി മാറ്റുന്നു.
4.   മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര
വില- ₹1,500 
ലക്ഷ്യ വില -₹1,890
ഓട്ടോമൊബൈല്‍ വ്യവസായത്തിലെ ഇപ്പോഴത്തെ ആധിപത്യം തന്നെയാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയെ ഞങ്ങളുടെ ലിസ്റ്റില്‍ മികച്ച 'ബൈ' ഓപ്ഷനാക്കുന്നത്. 1,500 രൂപ വിലയില്‍ 1,890 രൂപ ലക്ഷ്യമിട്ട് ഓഹരിയില്‍ നിക്ഷേപിക്കാവുന്നതാണ്. വൈദ്യുത വാഹനങ്ങള്‍ക്കുള്ള ഡിമാന്‍ഡ് ഉയരുന്നത് മഹീന്ദ്രയെ വമ്പിച്ച വളര്‍ച്ച കൈവരിക്കാന്‍ സഹായിക്കും. ഇന്‍ഡസ്ട്രിയിലെ കരുത്തുറ്റ അടിത്തറയുണ്ട്, പ്രത്യേകിച്ചും ഗവേഷണത്തിലും വികസനത്തിലും. കൂടാതെ ജാപ്പനീസ് കമ്പനികളായ സുമിറ്റോമോ, മിത്‌സുബിഷി തുടങ്ങിയവയുമായുള്ള സഹകരണവും ഏറ്റവും ഉയര്‍ന്ന ഗുണമേന്മയുള്ള വാഹനങ്ങള്‍ നിര്‍മിക്കാനും മികച്ച വില്‍പ്പന വളര്‍ച്ച നേടാനും മഹീന്ദ്രയെ സഹായിക്കുന്നു.
5.  സൊമാറ്റോ
വില - ₹86 
ലക്ഷ്യ വില -₹128
ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനികളില്‍ മുന്‍നിരയിലുള്ള സൊമാറ്റോയുടെ ഓഹരികള്‍ 86 രൂപ നിലവാരത്തില്‍ 128 രൂപ ലക്ഷ്യമിട്ട് വാങ്ങാവുന്നതാണ്. 23 രാജ്യങ്ങളില്‍ സാന്നിധ്യമുള്ള കമ്പനിക്ക് 1,31,233 ഫുഡ് ഡെലിവറി റസ്റ്റൊറന്റുകളുണ്ട്. ഒന്നോ രണ്ടോ ശക്തരായ എതിരാളികള്‍ മാത്രം ശേഷിക്കുന്നതിനാല്‍ സൊമാറ്റോ വിപണിയില്‍ ഒന്നാമതാണ്. ഇഷ്യൂവിനു ശേഷം വ്യതിയാനങ്ങളും വിലയിടിവുമുണ്ടായെങ്കിലും സൊമാറ്റോയുടെ ശക്തമായ ഉപഭോക്തൃ അടിത്തറയും വിപണി മൂലധനവും തീര്‍ച്ചയായും വാഗ്ദാനമാണ്.

(ധനം മാഗസീനില്‍ 2023 ഓഗസ്റ്റ് 31 ഓണ പതിപ്പില്‍ പ്രസീദ്ധീകരിച്ചത്. ഓഹരി ശുപാര്‍ശ നല്‍കിയ ശേഷം വിലയില്‍ മാറ്റമുണ്ടായിട്ടുണ്ട്.) 

(Equity investing is subject to market risk. Always do your own research or consult a financial expert before investing)

Tags:    

Similar News