എണ്ണക്കമ്പനി ഓഹരി വാങ്ങി പൊറിഞ്ചു വെളിയത്ത്; ചില പൊതുമേഖലാ ഓഹരികളില്‍ ഇനിയും വളര്‍ച്ചാസാധ്യത
കഴിഞ്ഞ വര്‍ഷം നിഫ്റ്റി പൊതുമേഖലാ എന്റര്‍പ്രൈസ് സൂചികയുടെ നേട്ടം 79 ശതമാനത്തോളം
വിപണിയുടെ അടുത്ത കാലത്തെ ഉയര്‍ച്ചയില്‍ പല പൊതുമേഖല ഓഹരികളും വലിയ നേട്ടം കൊയ്തിരുന്നു. 2023ല്‍ നിഫ്റ്റി ബെഞ്ച്മാര്‍ക്ക് സൂചിക 19.8 ശതമാനത്തിനടുത്ത് മാത്രം വളര്‍ച്ച നേടിയപ്പോള്‍ നിഫ്റ്റി പൊതുമേഖലാ എന്റര്‍പ്രൈസ് സൂചികയുടെ നേട്ടം 79 ശതമാനത്തോളമാണ്. ബി.എസ്.ഇ പി.എസ്.യു സൂചികയിലെ മൂന്ന് ഓഹരികളില്‍ ഒന്ന് എന്ന കണക്കില്‍ 100 ശതമാനത്തില്‍ കുറയാത്ത നേട്ടവും നല്‍കി.
നിലവിലെ നിലവാരത്തിൽ നിന്ന് പൊതുമേഖലാ ഓഹരികള്‍ താഴേക്ക് പോകാനുള്ള സാധ്യത കുറവയാരിക്കും. എന്നാല്‍ അടുത്ത രണ്ട് മൂന്നു വര്‍ഷം ഈ നിലയില്‍ തന്നെ തുടര്‍ന്നേക്കാം. അതായത് ഉയർന്ന് നില്‍ക്കുന്ന ഓഹരികളില്‍ ടൈം കറക്ഷന്‍ സാധ്യതയുണ്ട്. എല്ലാ ഓഹരികളും കയറുന്ന സമയത്തും അതേ സ്ഥിതിയില്‍ തുടരുന്നതിനെയാണ് ടൈം കറക്ഷന്‍ എന്നു പറയുന്നത്.
പൊതുമേഖലാ ഓഹരികളില്‍ പലതും ഇപ്പോഴും ആകര്‍ഷകമാണെന്ന് പ്രമുഖ പോര്‍ട്ട്‌ഫോളിയോ മാനേജരും ഇക്വിറ്റി ഇന്റലിജന്‍സ് സ്ഥാപകനുമായ പൊറിഞ്ചു വെളിയത്ത് അടുത്തിടെ ട്വീറ്റ് ചെയ്തിരുന്നു. ഇനിയും കയറാത്ത പൊതുമേഖലാ ഓഹരികളുണ്ടെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.