റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ഈ ചെറു ഓഹരി വിറ്റഴിച്ച് പൊറിഞ്ചു വെളിയത്ത്
മൂന്ന് വര്‍ഷക്കാലയളവില്‍ ഓഹരിയുടെ നേട്ടം 130 ശതമാനം
പ്രമുഖ നിക്ഷേപകനും പോര്‍ട്ട്‌ഫോളിയോ മാനേജറുമായ പൊറിഞ്ചു വെളിയത്ത് റിയല്‍ എസ്റ്റേറ്റ് മേഖലയിലെ മൈക്രോ ക്യാപ് ഓഹരിയായ അന്‍സാല്‍ ബില്‍ഡ്‌വെല്ലിന്റെ (Ansal Buildwell) ഓഹരികള്‍ വിറ്റഴിച്ചു. ജനുവരി അഞ്ചിനാണ് ഭാര്യ ലിറ്റി തോമസിന്റെ പേരിലുള്ള 44,711 ഓഹരികള്‍ ബള്‍ക്ക് ഡീല്‍ വഴി വിറ്റഴിച്ചത്. ഓഹരിയൊന്നിന് 108.12 രൂപ നിരക്കില്‍ 48.34 ലക്ഷം രൂപയുടേതാണ് ഇടപാട്. കമ്പനിയുടെ ഓഹരികളുടെ 0.60 ശതമാനം വരുമിത്.
പിന്നീട് 2015 മാര്‍ച്ച് 23ന് 64.25 രൂപ നിരക്കില്‍ 55,000 ഓഹരികളും ഏപ്രില്‍ 16ന് 99.41 രൂപ നിരക്കില്‍ 45,000 ഓഹരികളും ഏപ്രില്‍ 28ന് 113.45 രൂപ നിരക്കില്‍ 50,000 ഓഹരികളും ഇക്വിറ്റി ഇന്റലിജന്‍സ് വാങ്ങി. ശരാശരി 91.2 രൂപ നിരക്കിലെ ഈ ഓഹരി സ്വന്തമാക്കല്‍ മുതല്‍ അനസാല്‍ ബില്‍ഡ്‌വെല്ലിന്റെ പൊതു ഓഹരി ഉടമകളുടെ പട്ടികയില്‍ ഇക്വിറ്റി ഇന്റലിജന്‍സിന്റെ പേരുണ്ട്.
2011 മുതല്‍ ഈ ഓഹരിയില്‍ നിക്ഷേപം നടത്തുന്നുണ്ടെങ്കിലും 40,000 ഓഹരികള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്തതിനു ശേഷമാണ് ബള്‍ക്ക് ഡീല്‍ ലിസ്റ്റില്‍ പൊറിഞ്ചു വെളിയത്തിന്റെ പേര് വന്നു തുടങ്ങിയത്. കഴിഞ്ഞ ഒരു ദശാബ്ദത്തോളമായി വലിയ പ്രകടനം കാഴ്ചവയ്ക്കാതിരുന്ന ഓഹരി പൊറിഞ്ചു വെളിയത്തിന് വലിയ വരുമാനം നല്‍കിയിട്ടില്ല.
നേട്ടവും ലാഭവും