രാകേഷ് ജുന്‍ജുന്‍വാലയുടെ ഇഷ്ട ടെക് ഓഹരിക്ക് ഇന്ന് തിരിച്ചടി

ഈ ടെക് കമ്പനിയുടെ 10.80 ശതമാനം ഓഹരികളാണ് രാകേഷ് ജുന്‍ജുന്‍വാല കൈവശം വെച്ചിരിക്കുന്നത്

Update:2021-06-18 13:52 IST

ഇന്ത്യയിലെ പ്രമുഖ ഓഹരി നിക്ഷേപകന്‍ രാജേഷ് ജുന്‍ജുന്‍വാലയുടെ ഇഷ്ട ടെക് ഓഹരിയായ നസാറ ടെക്‌നോളജീസിന്റെ ഓഹരി വില ഇന്ന് വ്യാപാരത്തിനിടെ ഇടിഞ്ഞത് 12 ശതമാനത്തോളം. വിദേശ ബ്രോക്കിംഗ് സ്ഥാപനം 'സെല്‍' റേറ്റിംഗ് ഇട്ടതോടെയാണ് നസാറയ്ക്ക് ഇടിവുണ്ടായത്.

നസാറ ടെക്‌നോളജീസിന്റെ ലിസ്റ്റിംഗിനുമുമ്പേ അതില്‍ നിക്ഷേപം നടത്തിയിട്ടുള്ള പ്രമുഖനാണ് രാകേഷ് ജുന്‍ജുന്‍വാല. മിഡില്‍ ഈസ്റ്റ്, ടര്‍ക്കി എന്നീ രാജ്യങ്ങളില്‍ സജീവ സാന്നിധ്യമുള്ള മൊബീല്‍ ഗെയിം പബ്ലിംഷിംഗ് ഏജന്‍സിയായ പബ്ലിഷ്മിയുടെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കാന്‍ ഒരുങ്ങുകയാണ് നസാറ ടെക്‌നോളജീസ്. ഇന്ത്യയിലെ ഏക ലിസ്റ്റഡ് ഗെയിമിംഗ് കമ്പനി കൂടിയാണ് നസാറ.

ഈ ഏറ്റെടുക്കലിലൂടെ രാജ്യാന്തരതലത്തില്‍ സാന്നിധ്യം ശക്തമാക്കാനുള്ള ശ്രമമാണ് നസാറ നടത്തുന്നത്. വരും വര്‍ഷങ്ങളില്‍ ഇന്ത്യയിലെ ഗെയിമിംഗ് ഇന്‍ഡസ്ട്രി വന്‍ വളര്‍ച്ച നേടുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

നിലവില്‍ നസാറ ടെക്‌നോളജീസ് ഗെയിമിംഗ് ഇന്‍ഡസ്ട്രിയിലെ നിരവധി പ്രമുഖ കമ്പനികളില്‍ ഭൂരിപക്ഷ ഓഹരി സ്വന്തമാക്കിയിട്ടുണ്ട്. നോഡ്‌വിന്‍ ഗെയിമിംഗ്, സ്‌പോട്‌സ് ക്രീഡ എന്നിവ അവയില്‍ ചിലതാണ്.

ഓഹരി വില ഉയര്‍ന്ന വാല്വേഷനിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബ്രോക്കിംഗ് സ്ഥാപനം സെല്‍ റേറ്റിംഗ് നല്‍കിയത്.


Tags:    

Similar News