സ്വർണ ബോണ്ടുകൾക്ക് പ്രിയം കുറയുന്നോ? കാരണങ്ങൾ അറിയാം

2022 -23 ൽ മൂന്ന് പ്രാവശ്യം പുറത്തിറക്കിയ സോവറിൻ സ്വർണ ബോണ്ടുകൾക്ക് ലഭിച്ച പ്രതികരണം ദുർബലം

Update: 2023-01-15 04:30 GMT

2020 -21 ൽ സോവറിൻ സ്വർണ ബോണ്ട് ഇറക്കിയതിലൂടെ സർക്കാരിന് സമാഹരിക്കാൻ കഴിഞ്ഞത് 32 ടൺ സ്വർണം. 2021 -22 ൽ 27 ടൺ ലഭിച്ചു എന്നാൽ 2022 -23 ൽ മൂന്ന് പ്രാവശ്യമായി ബോണ്ട് പുറത്തിറക്കിയപ്പോൾ ലഭിച്ചത് 8.73 ടൺ സ്വർണമാണ്. 

കോവിഡ് വ്യാപനം കുറഞ്ഞതിനെ തുടർന്ന് ആഭരണ കടകൾ തുറന്നതും, വിവാഹവും, മറ്റ് ആഘോഷങ്ങളും പൂർവ സ്ഥിതിയിലേക്ക് മാറിയത് കൊണ്ടാകാം സ്വർണ ബോണ്ടുകളോട് താൽപ്പര്യം കുറയാൻ കാരണം. റിസർവ് ബാങ്ക് 2022 ൽ 30 ടൺ സ്വർണമാണ് കരുതൽ ശേഖരത്തിലേക്ക് ചേർത്തത്.

കഴിഞ്ഞ 7 വർഷത്തിൽ 62 തവണയായി സോവറിൻ ബോണ്ടുകൾ വഴി റിസർവ് ബാങ്ക് 99 ടൺ സ്വർണം പൊതുജനങ്ങളിൽ നിന്ന് സമാഹരിച്ചു. ബോണ്ടുകളുടെ കാലാവധി 8 വർഷമാണ്. അതിൽ 1 ടൺ സ്വർണ നിക്ഷേപം മാത്രമാണ് കാലാവധിക്ക് മുൻപ് പിൻവലിച്ചത്.

കൈവശമുള്ള സ്വർണത്തിൽ നിന്ന് ആദായം ലഭിക്കാനും, സ്വർണ ആഭരണങ്ങളോ കട്ടികളായോ നിക്ഷേപിക്കുന്നത് നിരുത്സാഹ പെടുത്താനുമാണ് സ്വർണ ബോണ്ട് പദ്ധതി ആരംഭിച്ചത്. സ്വർണം ഇറക്കുമതിക്ക് വലിയ തുക വിദേശ നാണയമായി ചോർന്നു പോകുന്നതും കേന്ദ്ര സർക്കാർ തടയാൻ ശ്രമിക്കുകയാണ്. സ്വർണ ബോണ്ടുകൾക്ക് 2.5 % വാർഷിക ആദായമാണ് ലഭിക്കുന്നത്.   

Tags:    

Similar News