മണപ്പുറം ഫിനാന്‍സിന്റെ ക്രെഡിറ്റ് റേറ്റിങ് എസ് ആൻഡ് പി ഉയര്‍ത്തി
കമ്പനിയുടെ ദീര്‍ഘകാല വായ്പാക്ഷമത 'B+' ല്‍ നിന്നും സ്റ്റേബിള്‍ ഔട്ട്‌ലുക്കോടെ 'BB-' ആയാണ് ഉയര്‍ത്തിയത്
മണപ്പുറം ഫിനാന്‍സിന്റെ ക്രെഡിറ്റ് റേറ്റിങ് അന്താരാഷ്ട്ര ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ എസ് ആൻഡ് പി (S&P) ഉയര്‍ത്തി. കമ്പനിയുടെ ദീര്‍ഘകാല വായ്പാക്ഷമത 'B+' ല്‍ നിന്നും സ്റ്റേബിള്‍ ഔട്ട്‌ലുക്കോടെ 'BB-' ആയാണ് ഉയര്‍ത്തിയത്. ഹ്രസ്വകാല വായ്പാക്ഷമതയുടെ റേറ്റിങ് 'B' ആയും നിലനിര്‍ത്തി. ഇന്ത്യയിലെ മൈക്രോഫിനാന്‍സ് രംഗത്തെ തളര്‍ച്ചയെ കാര്യക്ഷമമായി പ്രതിരോധിക്കാന്‍ കമ്പനിയുടെ സ്വര്‍ണ വായ്പാ ബിസിനസിനു കഴിഞ്ഞെന്ന് S&P വിലയിരുത്തി. ലാഭ സാധ്യതയിലും ആസ്തി ഗുണമേന്മയിലും അടുത്ത ഒരു വര്‍ഷത്തേക്കു കൂടി മണപ്പുറം മറ്റു സ്വര്‍ണ-ഇതര എന്‍ബിഎഫ്സികളേക്കാള്‍ മെച്ചപ്പെട്ട പ്രകടനം തുടരും. അടുത്ത 12 മാസത്തേക്ക് മണപ്പുറത്തിന്റെ മൂലധന അനുപാതം 30%നു മുകളില്‍ തുടരുമെന്നും S&P വിലയിരുത്തുന്നു. ഇത് ഇതര കമ്പനികളേക്കാള്‍ ഏറ്റവും ഉയര്‍ന്ന അനുപാതമാണ്.