നിരക്ക് കുറച്ചു; മ്യൂച്വല്‍ ഫണ്ട് കൂടുതല്‍ ആകര്‍ഷകമാക്കി സെബി

Update: 2018-09-19 09:49 GMT

മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നവരില്‍ നിന്ന് ചാര്‍ജ് ഇനത്തില്‍ ഈടാക്കുന്ന തുക കുറച്ചതോടെ ഈ മേഖലയിലുള്ള നിക്ഷേപം കൂടുതല്‍ ആകര്‍ഷകമായി.

ഓഹരി അധിഷ്ഠിത ഫണ്ടുകളുടെ മൊത്തം ചെലവ് പകുതിയോളം കുറയ്ക്കാനാണ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) യുടെ പുതിയ നിര്‍ദ്ദേശം. ഇത് ചെറുകിട നിക്ഷേപകര്‍ക്ക് അനുഗ്രഹമാകും. കൂടാതെ പ്രവാസികളുടെ നിക്ഷേപത്തിലുള്ള മാനദണ്ഡങ്ങളിലും സെബി അയവു വരുത്തിയിട്ടുണ്ട്.

സെബിയുടെ പുതിയ തീരുമാനം വന്നതോടെ അസറ്റ് മാനേജ്മെന്‍റ് കമ്പനികളുടെ ഓഹരി വില കുത്തനെ ഇടിഞ്ഞു. എച്ച്.ഡി.എഫ്.സി എ.എം.സി, റിലയന്‍സ് നിപ്പോണ്‍ ലൈഫ് അസറ്റ് മാനേജ്മെന്‍റ് ലിമിറ്റഡ് തുടങ്ങിയ കമ്പനികളുടെ ഓഹരിവിലയില്‍ ഇടിവുണ്ടായി.

പുതിയ തീരുമാനം നിക്ഷേപകര്‍ക്ക് നേട്ടമാണെങ്കിലും കമ്പനികളുടെ ലാഭം കുറയും. ഇത് ഹൃസ്വകാലത്തേക്കെങ്കിലും വിപണിയെ ബാധിച്ചേക്കാം. ഈ മാറ്റം മ്യൂച്വല്‍ ഫണ്ട് ഇന്‍ഡസ്ട്രിയില്‍ 1300-1500 കോടി രൂപയുടെ ആഘാതമുണ്ടാക്കും എന്നാണ് പ്രാഥമിക നിഗമനം.

നിരക്ക് കുറച്ചതിന്‍റെ പ്രയോജനം നിക്ഷേപകന് ലഭിക്കും. പുതിയ തീരുമാനത്തിന്‍റെ ആഘാതം ഓരോ ഫണ്ടിന്‍റെ കാര്യത്തിലും വ്യത്യസ്തമായിരിക്കും. കൈകാര്യം ചെയ്യുന്ന ആസ്തികള്‍ക്ക് അനുസരിച്ചാണ് നിരക്കുകള്‍ ഈടാക്കേണ്ടത്. ഉദാഹരണത്തിന് 500 കോടി രൂപ വരെയുള്ള ആസ്തികളുള്ള സ്കീമുകള്‍ക്ക് 2.25 ശതമാനവും 50,000 കോടിക്ക് മുകളില്‍ ആസ്തിയുള്ള ഫണ്ടുകള്‍ച്ച് 1.05 ശതമാനമാവുമായിരിക്കും ചാര്‍ജ് ഈടാക്കാവുന്നത്.

Similar News