വന്‍ നേട്ടത്തില്‍ സെന്‍സെക്സ്

Update: 2019-11-07 12:05 GMT

സെന്‍സെക്സ് എക്കാലത്തേയും ഉയര്‍ന്ന നിലവാരത്തില്‍ ക്ലോസ് ചെയ്തു. 222 പോയിന്റ് നേട്ടവുമായി 40,469.78 ആണ് ക്ലോസിങ്. നിഫ്റ്റി 12016.10 നിലവാരത്തിലുമെത്തി.

വളര്‍ച്ച ലക്ഷ്യമാക്കിയുള്ള കൂടുതല്‍ ഉത്തേജന നടപടികള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ ബാങ്കിങ്, ഫിനാന്‍ഷ്യല്‍ ഓഹരികളില്‍ ഉണ്ടായ പ്രിയമാണ് വിപണിക്ക്  കുതിപ്പായത്.റിയല്‍റ്റി മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍ എന്നു കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ കഴിഞ്ഞ ദിവസം പറഞ്ഞത് വിപണിക്ക് പ്രത്യാശ പകര്‍ന്നു. റിയല്‍റ്റി, ബാങ്ക്, ഫിനാന്‍സ്, മെറ്റല്‍, ഐടി, ഇന്‍ഡസ്ട്രിയല്‍സ്, കാപ്പിറ്റല്‍ ഗുഡ്‌സ് വിഭാഗം ഓഹരികള്‍ മുന്നേറ്റമുണ്ടാക്കി.

ഭാരതി ഇന്‍ഫ്രടെല്‍, സണ്‍ ഫാര്‍മ, വേദാന്ത, ഹിന്‍ഡാല്‍കോ, ഐടിസി, റിലയന്‍സ്, ഏഷ്യന്‍ പെയിന്റ്സ്, ഇന്‍ഫോസിസ്, വിപ്രോ, ടൈറ്റാന്‍ കമ്പനി, കൊട്ടക് മഹീന്ദ്ര തുടങ്ങിയ കമ്പനികള്‍ നേട്ടത്തിലായിരുന്നു. യുപിഎല്‍, ഗെയില്‍, യെസ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, സിപ്ല, ഒഎന്‍ജിസി, ആക്സിസ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ഐഷര്‍ മോട്ടോഴ്സ്, ഹീറോ മോട്ടോര്‍കോര്‍പ്, പവര്‍ഗ്രിഡ് കോര്‍പ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍ ക്ലോസ് ചെയ്തത്.

ഇതിനിടെ, ഡോളറുമായുള്ള വനിമയത്തില്‍ കരുത്തോടെ നിന്ന രൂപ ഇന്നു തളര്‍ച്ചയിലായി. 70.97രൂപ ആയിരുന്നു ക്ലോസിങ് റേറ്റ്. 28 പൈസയുടെ ഇടിവ്.

Similar News