അഞ്ച് മിനിറ്റിൽ നിക്ഷേപകർക്ക് നഷ്ടം 4 ലക്ഷം കോടി: ഓഹരിവിപണിക്ക് കറുത്ത വ്യാഴം

Update: 2018-10-11 05:55 GMT

വ്യാഴാഴ്ച വ്യപാരം ആരംഭിച്ചപ്പോൾ തന്നെ ഓഹരി വിപണിയിൽ വൻ തകർച്ച. അമേരിക്കൻ ഓഹരിവിപണിയിലുണ്ടായ കനത്ത നഷ്ടമാണ് ഏഷ്യൻ വിപണിയെ പിടിച്ചുലച്ചത്. ഇതിന്റെ പ്രതിഫലനമാണ് ഇന്ത്യയിലും അനുഭവപ്പെട്ടത്.

സെൻസെക്സ് 1000 പോയ്‌ന്റ് ഇടിഞ്ഞപ്പോൾ നിഫ്റ്റി50 തകർന്നത് 320 പോയ്‌ന്റിലധികമാണ്. ഈ തകർച്ചമൂലം അഞ്ച് മിനിറ്റിൽ നിക്ഷേപകർക്ക് 4 ലക്ഷം കോടി രൂപ നഷ്ടം സംഭവിച്ചെന്നാണ് വിലയിരുത്തുന്നത്.

ഒന്നൊഴികെ എല്ലാ 29 സെൻസെക്സ് സ്റ്റോക്കുകളും നഷ്ടത്തിലാണ് വ്യപാരം നടത്തിയത്. ഒ.എൻ.ജി.സി മാത്രമാണ് നേട്ടമുണ്ടാക്കിയത്. നിഫ്റ്റി സ്റ്റോക്കുകളിൽ 50 ൽ 45 എണ്ണവും നെഗറ്റീവിൽ ആണ്.

ടാറ്റ സ്റ്റീൽ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, വേദാന്ത, എച്ച്ഡിഎഫ്സി, ഇന്ഡസ്ഇൻഡ് ബാങ്ക് എന്നിവരാണ് നഷ്ടം നേരിട്ട കമ്പനികളിൽ മുന്നിൽ.

Similar News