ആറാംനാളില്‍ നേട്ടവുമായി ഓഹരി സൂചികകള്‍

ഈസ്റ്റേണ്‍ ട്രെഡ്സ്, വണ്ടര്‍ലാ ഹോളിഡേയ്സ് തുടങ്ങി 10 കേരള കമ്പനി ഓഹരികള്‍ക്കും നേട്ടം

Update:2023-03-16 17:26 IST

അഞ്ച് ദിവസത്തെ തുടര്‍ച്ചയായ ഇടിവിന് ശേഷം നേരിയ നേട്ടവുമായി ഓഹരി സൂചികകള്‍. സെന്‍സെക്സ് ഇന്ന് 78.94 പോയ്ന്റ് ഉയര്‍ന്ന് 57634.84ലും നിഫ്റ്റി 13.40 പോയ്ന്റ് നേട്ടവുമായി 16985.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 1387 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 2139 ഓഹരികള്‍ നഷ്ടത്തിലേക്ക് വീണു. 114 ഓഹരികളുടെ വിലയില്‍ മാറ്റമില്ല.

വിവിധ സെക്ടറുകളുടെ പ്രകടനം 


ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ടാറ്റാ സ്റ്റീല്‍, ജെ.എസ്.ഡബ്ല്യു സ്റ്റീല്‍, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ഭാരതി എയര്‍ടെല്‍ തുടങ്ങിയവ നഷ്ടംകുറിച്ചു. ബി.പി.സി.എല്‍, നെസ്‌ലെ ഇന്ത്യ, ഏഷ്യന്‍ പെയ്ന്റ്സ്, എച്ച്.യു.എല്‍, ടൈറ്റന്‍ കമ്പനി തുടങ്ങിയവ നേട്ടമുണ്ടാക്കി. മെറ്റല്‍ സൂചിക മൂന്ന് ശതമാനത്തോളം ഇടിഞ്ഞു. ഫാര്‍മ, ഓയില്‍ ആന്‍ഡ് ഗ്യാസ്, പവര്‍, എഫ്.എം.സി.ജി, റിയാല്‍റ്റി സൂചികകള്‍ ഒരു ശതമാനം ഉയര്‍ന്നു.

ഏറ്റവുമധികം നേട്ടം കുറിച്ചവ 


കേരള കമ്പനികളുടെ പ്രകടനം

10 കേരള കമ്പനി ഓഹരികളുടെ വില ഇന്ന് ഉയര്‍ന്നു. ഈസ്റ്റേണ്‍ ട്രെഡ്സ് (9.48 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്സ് (2.52 ശതമാനം), നിറ്റ ജലാറ്റിന്‍ (2.49 ശതമാനം), മണപ്പുറം ഫിനാന്‍സ് (2.32 ശതമാനം), മുത്തൂറ്റ് ഫിനാന്‍സ് (1.60 ശതമാനം), പാറ്റ്സ്പിന്‍ ഇന്ത്യ (0.79 ശതമാനം), ഫെഡറല്‍ ബാങ്ക് (0.55 ശതമാനം) തുടങ്ങിയവ നേട്ടമുണ്ടാക്കി.

കേരളം കമ്പനികളുടെ പ്രകടനം 

 സ്‌കൂബീ ഡേ ഗാര്‍മെന്റ്സ്, വെര്‍ട്ടെക്സ് സെക്യൂരിറ്റീസ്, കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റുട്ടൈല്‍, റബ്ഫില ഇന്റര്‍നാഷണല്‍, ഇന്‍ഡിട്രേഡ് (ജെ.ആര്‍.ജി), ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, കല്യാണ്‍ ജൂവലേഴ്സ്, മുത്തൂറ്റ് കാപ്പിറ്റല്‍ സര്‍വീസസ്, കിറ്റെക്സ്, കേരള ആയുര്‍വേദ തുടങ്ങി 19 കമ്പനി ഓഹരികളുടെ വില ഇടിഞ്ഞു.

ചാഞ്ചാടുന്ന വിപണി

എസ്.വി.ബി, ക്രെഡിറ്റ് സ്വിസ് തുടങ്ങിയ ബാങ്കുകളുടെ പ്രതിസന്ധി ഉള്‍പ്പെടെ ആഗോളതലത്തില്‍ നിന്നുള്ള വെല്ലുവിളികള്‍ മൂലം വിപണി കനത്ത ചാഞ്ചാട്ടമാണ് നേരിടുന്നത്. എഫ്.എം.സി.ജി., ഊര്‍ജം, ഓയില്‍ ആന്‍ഡ് ഗ്യാസ്, റിയാല്‍റ്റി, ചില ബാങ്ക് ഓഹരികളിലുണ്ടായ മികച്ച വാങ്ങല്‍ ട്രെന്‍ഡാണ് ഇന്ത്യന്‍ ഓഹരി സൂചികകള്‍ക്ക് ഇന്നലെ നേരിയ നേട്ടമെങ്കിലും സമ്മാനിച്ചത്.

രാജ്യാന്തര തലത്തില്‍ നിന്നുള്ള ബാങ്കിംഗ് പ്രതിസന്ധി ഉള്‍പ്പെടെ തുടര്‍ച്ചയായ പ്രതിസന്ധികള്‍ ഉയരുന്നതിനാല്‍ നിക്ഷേപകര്‍ ഓഹരികളെ കൈവിട്ട് സുരക്ഷിത നിക്ഷേപമെന്നോണം സ്വര്‍ണത്തിലും ഡോളറിലും മറ്റും ചേക്കേറുകയാണ്.

ഏറ്റവുമധികം നഷ്ടം നേരിട്ടവ 

Tags:    

Similar News