ആറാഴ്ചക്കിടെ ഓഹരി വിലയില്‍ 85 ശതമാനം വര്‍ധന; സെയ്‌ലിന് മിന്നിത്തിളങ്ങും നേട്ടം
രാജ്യത്തെ 100 മോസ്റ്റ് വാല്യൂഡ് കമ്പനികളുടെ പട്ടികയില്‍ ഇടം നേടി
മിന്നിത്തിളങ്ങും നേട്ടത്തോടെ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ. ഇന്ന് രാവിലെ പത്തുമണിക്ക് ശേഷം ഓഹരി വില 135.60 രൂപയിലെത്തിയതോടെ കമ്പനിയുടെ മാര്‍ക്കറ്റ് കാപ് 55,529 കോടി രൂപ തൊട്ടു. ഇതോടെ സെയ്ല്‍ രാജ്യത്തെ 100 മോസ്റ്റ് വാല്യൂഡ് കമ്പനികളുടെ പട്ടികയിലും ഇടം നേടി.
ഇന്ന് ഓഹരി വിലയില്‍ ആറുശതമാനം വര്‍ധനയുണ്ടായതോടെ കമ്പനിയുടെ ഓഹരി വില കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തലത്തെത്തി.
കഴിഞ്ഞ ആറാഴ്ചക്കിടെ സെയ്ല്‍ ഓഹരി വില 85 ശതമാനമാണ് ഉയര്‍ന്നത്. രാജ്യത്തെ പ്രമുഖ സ്റ്റീല്‍ ഉല്‍പ്പാദകരാണ് സെയ്ല്‍.
കഴിഞ്ഞ ആറാഴ്ചക്കിടെ സെയ്ല്‍ ഓഹരി വില 85 ശതമാനമാണ് ഉയര്‍ന്നത്. രാജ്യത്തെ പ്രമുഖ സ്റ്റീല്‍ ഉല്‍പ്പാദകരാണ് സെയ്ല്‍.