നിറം മങ്ങി സ്‌മോള്‍-മിഡ്കാപ് ഓഹരികള്‍ ഐ പി ഒ യിൽ ആവേശം തണുത്ത് നിക്ഷേപകര്‍

ഈ മാസം ലിസ്റ്റ് ചെയ്യപ്പെട്ട പത്തില്‍ ഏഴ് കമ്പനികളും ഐപിഒ വിലയേക്കാള്‍ കുറഞ്ഞ നിരക്കിലാണ് ലിസ്റ്റ് ചെയ്തത്;

Update:2021-08-25 19:26 IST

സ്‌മോള്‍ കാപ് മിഡ്കാപ് ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായത് പുതുതായി ലിസ്റ്റ് ചെയ്യപ്പെടുന്ന കമ്പനികളുടെ തിളക്കം കുറയ്ക്കുന്നുവോ? സമീപകാലത്ത് ലിസ്റ്റ് ചെയ്യപ്പെട്ട പല കമ്പനികളുടെയും ഓഹരികള്‍ക്ക് നിക്ഷേപകരെ ആകര്‍ഷിക്കാനാവുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

കെംപ്ലാസ്റ്റ് ഇന്നലെ ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തത് 525 രൂപയ്ക്കാണ്. ഐപിഒ വിലയായ 541 ല്‍ നിന്ന് 2.96 ശതമാനം കുറവാണിത്. ഇന്നലെ ലിസ്റ്റ് ചെയ്യപ്പെട്ട ആപ്റ്റസ് വാല്യു ഹൗസിംഗ് ഫിനാന്‍സ് ഐപിഒ വിലയായ 353 നേക്കാള്‍ 6.5 ശതമാനം കുറഞ്ഞ് 330 രൂപയ്ക്ക് ലിസ്റ്റ് ചെയ്യേണ്ടി വന്നു.
സ്‌മോള്‍കാപ്, മിഡ്കാപ് ഓഹരികളുടെ വിലയിടിവ് ഐപിഒ ആകര്‍ഷകമല്ലാതാക്കി മാറ്റിയെന്ന് ബ്രോക്കര്‍മാരില്‍ നിന്ന് അഭിപ്രായമുയരുന്നു. നിലവില്‍ ഈ മാസം ലിസ്റ്റ് ചെയ്യപ്പെട്ട 10 കമ്പനികളില്‍ ഏഴെണ്ണവും ഓഫര്‍ വിലയില്‍ നിന്ന് വില കുറച്ചാണ് ലിസ്റ്റ് ചെയ്തത്. വിന്‍ഡലസ് ബയോടെക് 25 ശതമാനവും ഗ്ലെന്‍മാര്‍ക്ക് ലൈഫ് സയന്‍സ്, കൃഷ്ണ ഡയഗ്നോസ്റ്റിക്‌സ് എന്നിവ 6 ശതമാനവും നുവോകോ വിസ്താസ് എട്ട് ശതമാനവും കാര്‍ ട്രേഡ് ടെക് രണ്ടു ശതമാനവും കുറച്ചാണ് ലിസ്റ്റ് ചെയ്തത്. നിക്ഷേപകരുടെ എണ്ണം മികച്ചതായിട്ടും ഉയര്‍ന്ന് മൂല്യവും ദുര്‍ബലമായ വിപണിയും വിലയെ ബാധിച്ചതായി വിദഗ്ധര്‍ പറയുന്നു.


Tags:    

Similar News