ഗോള്‍ഡ് ബോണ്ടിന്റെ പുതിയ സിരീസ് ഇന്ന് അവസാനിക്കും; നിക്ഷേപിക്കും മുമ്പ് അറിയാന്‍
ഒരു ഗ്രാം സ്വര്‍ണത്തിന് 5,109 രൂപയും ഡിജിറ്റല്‍ നിക്ഷേപങ്ങള്‍ക്ക് 50 രൂപ കിഴിവും.
സോവറിന്‍ ഗോള്‍ഡ് ബോണ്ട് സ്‌കീം 2021-22 പത്താം സിരീസിന്റെ ഇഷ്യൂ ഇന്ന് (മാര്‍ച്ച് 04) അവസാനിക്കും. ഫെബ്രുവരി 28 ന് ആരംഭിച്ച സബ്‌സ്‌ക്രിപ്ഷനില്‍ ഇത്തവണ ഗ്രാം ഒന്നിന് 5,109 രൂപയാണ് നിശ്ചയിട്ടുള്ളത്. ഓണ്‍ലൈന്‍ വഴി നിക്ഷേപം നടത്തുന്നവര്‍ക്ക് 50 രൂപ കിഴിവുണ്ടായിരിക്കും.
ജനുവരി 10 മുതല്‍ 14 വരെ സബ്‌സ്‌ക്രിപ്ഷനായി തുറന്ന സീരീസ് IX- ന്റെ ഇഷ്യൂ വില ഒരു ഗ്രാം സ്വര്‍ണത്തിന് 4,786 രൂപയെന്നതായിരുന്നു. സബ്‌സ്‌ക്രിപ്ഷന്‍ കാലാവധിക്ക് മൂമ്പുള്ള ആഴ്ചയിലെ അവസാന മൂന്ന് ദിവസങ്ങളില്‍ ഇന്ത്യ ബുള്ള്യന്‍ ആന്‍ഡ് ജൂവല്ലേഴ്‌സ് അസോസിയേഷന്‍ ലിമിറ്റഡ് (ഐബിജെഎ) പ്രസിദ്ധീകരിക്കുന്ന 999 പ്യൂരിറ്റിയുള്ള സ്വര്‍ണത്തിന്റെ വിലയുടെ ശരാശരി വിലയുടെ അടിസ്ഥാനത്തിലാകും ബോണ്ടുകളുടെ വില നിശ്ചയിക്കുക. 2.5 ശതമാനമാണ് സ്വര്‍ണ ബോണ്ടുകള്‍ക്ക് ലഭിക്കുന്ന പലിശ നിരക്ക്.
നിക്ഷേപിക്കും മുൻപ് അറിയേണ്ട കാര്യങ്ങള്‍:
- ബാങ്കുകള്‍, സ്റ്റോക്ക് ഹോള്‍ഡിംഗ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ(SHCIL), ക്ലിയറിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് (CCIL), നിയുക്ത പോസ്റ്റ് ഓഫീസുകള്‍, അംഗീകൃത സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ എന്നിവയിലൂടെ ബോണ്ടുകള്‍ വാങ്ങാം.
- സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ക്കും പേയ്‌മെന്റ് ബാങ്കുകള്‍ക്കും ബോണ്ട് ഇഷ്യു ചെയ്യാനുള്ള അധികാരമില്ല.
- വ്യക്തികള്‍ക്ക് ഒരു ഗ്രാം മുതല്‍ നാല് കിലോ സ്വര്‍ണം വരെയാണ് പരമാവധി വാങ്ങാനാവുക. എന്നാല്‍ ട്രസ്റ്റകുള്‍ക്കും സമാന സ്ഥാപനങ്ങള്‍ക്കും നിക്ഷേപ പരിധി 20 കിലോ ഗ്രാം സ്വര്‍ണമാണ്.
- സോവറീന്‍ ഗോള്‍ഡ് ബോണ്ടുകള്‍ പങ്കാളിത്ത ഉപയോക്താവായും വാങ്ങിക്കാവുന്നതാണ്.
- പ്രായ പൂര്‍ത്തിയെത്താത്ത കുട്ടികളുടെ പേരിലും സോവറീന്‍ ഗോള്‍ഡ് ബോണ്ടുകള്‍ ഇത്തരത്തില്‍ വാങ്ങാം. അതിനായി കുട്ടിയുടെ മാതാപിതാക്കളോ രക്ഷിതാവോ ആണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
- തെരഞ്ഞെടുത്ത പോസ്റ്റ്ഓഫീസുകളില്‍ ഈ സൗകര്യം ലഭ്യമാണ്. ഇത് അറിയാന്‍ അതാത് ജില്ലകളിലെ ഹെഡ് പോസ്റ്റ് ഓഫീസില്‍ അന്വേഷിക്കാം.
- ബോണ്ടുകളുടെ മെച്യൂരിറ്റി കാലയളവ് 8 വര്‍ഷമാണ്. എന്നാല്‍ നിക്ഷേപം ആരംഭിച്ച് 5 വര്‍ഷം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ അടുത്ത പലിശ അടവ് തീയതിയ്ക്ക് മുമ്പായി നിക്ഷേപകന് പദ്ധതി പിന്‍വലിക്കാനും കഴിയും.
- സോവറിന്‍ ഗോള്‍ഡ് ബോണ്ടിന്മേല്‍ വായ്പാ സേവനവും ലഭ്യമാണ്. ഇഷ്യുവിന്റെ പേപ്പറുകള്‍ ആണ് ബാങ്കുകള്‍ ഇതിനായി ആവശ്യപ്പെടുക. സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ വഴിയും വില്‍പ്പന നടത്താം.