ആഗോള വില 2,000 ഡോളർ ഭേദിച്ചു; കേരളത്തില്‍ മാറ്റമില്ലാതെ സ്വര്‍ണ വില

വെള്ളി വിലയും മാറിയില്ല

Update: 2023-11-22 06:58 GMT

Image : Canva

ആഗോള വിപണിയില്‍ വീണ്ടും 2,000 കോടി ഡോളറിലേക്കുയര്‍ന്ന് സ്വര്‍ണം. കേരളത്തില്‍ ഇന്ന് വില മാറിയിട്ടില്ല. 22 കാരറ്റ് സ്വര്‍ണത്തിന് പവന് ഇന്നലെ 240 രൂപയുടെ വര്‍ധനയുണ്ടായിരുന്നു. ഇന്ന് കേരളത്തില്‍ പവന്‍ വില 45,480 രൂപയും ഗ്രാമിന് 5,685 രൂപയുമാണ്.

18 കാരറ്റ് സ്വര്‍ണത്തിനും വിലവര്‍ധനയുണ്ടായില്ല. ഗ്രാമിന് 4,715 രൂപയാണ് ഇന്നത്തെ വില.

രാജ്യാന്തര വിപണിയില്‍ സ്വര്‍ണം കുതിപ്പില്‍

ആഗോള വിപണിയില്‍  വന്‍ ചാഞ്ചാട്ടത്തിലാണ് സ്വര്‍ണം. രണ്ട് ദിവസത്തില്‍ 24 ഡോളറിന്റെ വര്‍ധനയാണ് സ്വര്‍ണത്തിനുണ്ടായത്. തിങ്കളാഴ്ച 1,977.78 ഡോളറിന് ക്ലോസിംഗ് നടത്തിയ സ്പോട്ട് സ്വര്‍ണം ഇന്നലെ 2,000 ഡോളര്‍ വരെ ഉയര്‍ന്ന് പിന്നീട് 1,998 ഡോളറില്‍ ക്ലോസ് ചെയ്തു. നിലവിൽ 2,000 ഡോളറിലാണ് വ്യാപാരം തുടരുന്നത്.

ഇന്നലെ പുറത്തു വന്ന യു.എസ് ഫെഡ് മിനിറ്റ്‌സില്‍ പലിശ കുറയ്ക്കലിനെപ്പറ്റി സൂചന ഇല്ലാത്തത് യു.എസ് വിപണിയെ താഴോട്ടു നയിച്ചു. നിക്ഷേപകരുടെ കണ്ണില്‍ സ്വര്‍ണത്തിന് വീണ്ടും തിളക്കം കൂടി. സ്വര്‍ണ വില ഇങ്ങനെ ഉയര്‍ന്ന് തന്നെ തുടര്‍ന്നാല്‍ കേരളത്തിലും വിലക്കയറ്റം പ്രതീക്ഷിക്കാം. 

വെള്ളി വില

വെള്ളി വിലയില്‍ ഇന്നും മാറ്റമില്ല. സാധാരണ വെള്ളിക്ക് ഗ്രാമിന് 79 രൂപ, ഹോള്‍മാര്‍ക്ക്ഡ് വെള്ളിക്ക് ഗ്രാമിന് 103 രൂപ.

Tags:    

Similar News