ഓഹരി വിപണി ചാഞ്ചാട്ടത്തിലൂടെ കയറാൻ ശ്രമം

ചെറിയ മേഖലകളിൽ കയറിയിറങ്ങുകയാണ് സൂചികകൾ

Update: 2021-05-14 05:53 GMT

ഉയർന്നു തുടങ്ങി എന്നാൽ അത്രയും ഉയരം നിലനിർത്താനായില്ല. ചെറിയ മേഖലയിൽ കയറിയിറങ്ങുകയാണു സൂചികകൾ.

ബാങ്ക് ഓഹരികൾ ഇന്നു ചെറിയ ഉയർച്ച കാണിച്ചിട്ടു താണു. ധനകാര്യ കമ്പനികൾക്കും വില താണു.
മിഡ് ക്യാപ് ഓഹരികൾ ഇന്നു താഴോട്ടു പോയി. പല കമ്പനികളുടെയും സെൽട്ട് മോശമാകും എന്നതാണു കാരണം.
ഏഷ്യൻ പെയിൻ്റ്സ് റിസൽട്ട് പ്രതീക്ഷയിലും മികച്ചതായി. ഇതോടെ
ഓഹരി വില ഒൻപതര ശതമാനം കുതിച്ചു. അസംസ്കൃത പദാർഥങ്ങളുടെ വില വർധന മൂലം കമ്പനിയുടെ ലാഭ മാർജിൻ കുറഞ്ഞു.
യുനൈറ്റഡ് ഫോസ്ഫറസ് ലിമിറ്റഡിൻ്റെ (യുപിഎൽ) ഓഹരിക്ക് ഒൻപതര ശതമാനം കയറ്റമുണ്ടായി. പ്രതീക്ഷയിലും മെച്ചപ്പെട്ട റിസൽട്ടാണു കമ്പനി പുറത്തുവിട്ടത്. നല്ല കാലവർഷം ലഭിക്കുന്നതു രാസവള കമ്പനികൾക്കും വിത്തുകമ്പനികൾക്കും നേട്ടമാകും.
സ്റ്റീൽ, മെറ്റൽ ഓഹരികൾക്കു വിപണിയിൽ ഇന്നു ക്ഷീണമായി. ലാഭമെടുക്കലാണു കാരണമെന്നു ബ്രോക്കറേജുകൾ പറയുന്നു. ടെക് ഓഹരികൾക്കും വില താണു.
ഡോളർ ഇന്ന് അൽപം ദുർബലമായി. അഞ്ചു പൈസ താണ് 73.36 രൂപയിലാണു വ്യാപാരം തുടങ്ങിയത്.
ലോക വിപണിയിൽ സ്വർണം ഔൺസിന് 1824 ഡോളറിൽ വ്യാപാരം നടക്കുന്നു. അക്ഷയതൃതീയ ദിവസമായ ഇന്ന് കേരളത്തിൽ പവനു 120 രൂപ കൂടി 35,720 രൂപയായി.
ക്രൂഡ് ഓയിൽ വില അൽപം താണ് വീപ്പയ്ക്ക് 66.75 ഡോളർ ആയി. ഇന്ത്യയിൽ ഇന്ധന വില ഇന്നും വർധിപ്പിച്ചു.


Tags:    

Similar News