പിടിവിടാതെ ബാങ്കിംഗ് പ്രതിസന്ധി; നഷ്ടം തുടര്‍ന്ന് ഓഹരി വിപണി
നോര്‍വേ കമ്പനിയില്‍ നിന്നുള്ള ഹരിത കപ്പല്‍ ഓര്‍ഡര്‍: മികച്ച നേട്ടവുമായി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്
രണ്ടുദിവസത്തെ നേട്ടയാത്രയ്ക്ക് വിരാമമിട്ട് ഇന്ത്യന്‍ ഓഹരിസൂചികകള്‍ ഇന്ന് നഷ്ടത്തിലേക്ക് വീണു. വ്യാപാരത്തിന്റെ ഭൂരിഭാഗവും കനത്ത നഷ്ടത്തിലായിരുന്ന സൂചികകള്‍ വ്യാപാരാന്ത്യം നില അല്പം മെച്ചപ്പെടുത്തിയത് ആശ്വാസമായി.
സെന്‍സെക്‌സ് 360 പോയിന്റിടിഞ്ഞ് 57,628ലും നിഫ്റ്റി 111 പോയിന്റ് നഷ്ടവുമായി 16,988ലുമാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. വ്യാപാരത്തിനിടെ ഒരുവേള സെന്‍സെക്‌സ് 57,085 വരെയും നിഫ്റ്റി 16,828 വരെയും കൂപ്പുകുത്തിയിരുന്നു. സെന്‍സെക്‌സില്‍ എഫ്.എം.സി.ജി ഒഴികെയുള്ള ഓഹരിവിഭാഗങ്ങളെല്ലാം നഷ്ടം നേരിട്ടു. 1143 കമ്പനികള്‍ ഓഹരിവില മെച്ചപ്പെടുത്തിയപ്പോള്‍ 2480 കമ്പനികള്‍ ഇടിവ് രേഖപ്പെടുത്തി. 129 ഓഹരികളുടെ വിലയില്‍ മാറ്റമില്ല.
എന്നാല്‍, ആഗോളതലത്തില്‍ ബാങ്കിംഗ് മേഖല നേരിടുന്ന പ്രതിസന്ധി തരണം ചെയ്യാന്‍ കേന്ദ്രബാങ്കുകള്‍ ശ്രമിക്കുകയാണെങ്കിലും നിക്ഷേപകരെ തൃപ്തിപ്പെടുത്താനായില്ല. അദാനി ഗ്രൂപ്പ് ഓഹരികള്‍ നേരിട്ട കനത്ത വില്പനസമ്മര്‍ദ്ദവും വിദേശ നിക്ഷേപത്തിലെ (എഫ്.ഐ.ഐ) കൊഴിഞ്ഞുപോക്കും ഓഹരിസൂചികകളുടെ നഷ്ടത്തിന് വച്ചു.
അദാനി എന്റര്‍പ്രൈസസ്, ബജാജ് ഫിന്‍സെര്‍വ്, ബജാജ് ഫിനാന്‍സ്, വിപ്രോ, ഹിന്‍ഡാല്‍കോ, ടാറ്റാ സ്റ്റീല്‍, എസ്.ബി.ഐ., അദാനി പോര്‍ട്‌സ്, ടെക് മഹീന്ദ്ര, എച്ച്.സി.എല്‍., മാരുതി സുസുക്കി, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എല്‍ ആന്‍ഡ് ടി, ടാറ്റാ മോട്ടോഴ്‌സ് തുടങ്ങിയവ നഷ്ടം നേരിട്ടു.
അപ്പോളോ ടയേഴ്‌സ്, ആസ്റ്റര്‍ ഡി.എം., കേരള ആയുര്‍വേദ, കെ.എസ്.ഇ., മണപ്പുറം ഫിനാന്‍സ്, പാറ്റ്‌സ്പിന്‍, വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് എന്നിവയും നേട്ടമുണ്ടാക്കിയവയില്‍ പെടുന്നു.