വിപണി വീണ്ടും താഴ്ചയില്‍
റിയല്‍റ്റി, മെറ്റല്‍, പൊതുമേഖലാ ബാങ്കുകള്‍, വാഹന കമ്പനികള്‍ എന്നിവ താഴ്ചയ്ക്കു നേതൃത്വം നല്‍കി. ഐടി കമ്പനികള്‍ ഇന്നു ചെറിയ നേട്ടത്തിലായി.
ഉണര്‍വോടെ വ്യാപാരം തുടങ്ങിയെങ്കിലും താമസിയാതെ ഇന്ത്യന്‍ സൂചികകള്‍ താഴ്ചയിലായി. ചൈനീസ് വിപണി ഒരു ശതമാനം ഇടിഞ്ഞതും യുഎസ് ഫ്യൂച്ചേഴ്‌സ് താഴ്ന്നു നില്‍ക്കുന്നതും വിപണിയെ താഴോട്ടു നയിച്ചു.
റിയല്‍റ്റി, മെറ്റല്‍, പൊതുമേഖലാ ബാങ്കുകള്‍, വാഹന കമ്പനികള്‍ എന്നിവ താഴ്ചയ്ക്കു നേതൃത്വം നല്‍കി. ഐടി കമ്പനികള്‍ ഇന്നു ചെറിയ നേട്ടത്തിലായി.
നാലാം പാദത്തിലെ മികച്ച ഫലം ഐടി സേവന കമ്പനിയായ സിയന്റിനെ ഉയര്‍ത്തി. ഓഹരി വില എട്ടു ശതമാനം കയറി 52 ആഴ്ചയിലെ ഉയര്‍ന്ന നിലയില്‍ എത്തി. ലാഭമാര്‍ജിന്‍ ഉയര്‍ന്നു. അടുത്ത വര്‍ഷം ജനുവരി - മാര്‍ച്ചില്‍ 100 കോടി ഡോളര്‍ വരുമാനം ലക്ഷ്യമിട്ടാണു കമ്പനി നീങ്ങുന്നത്. കരാറുകള്‍ 10 ശതമാനം കുറവാണെങ്കിലും ലക്ഷ്യം സാധിക്കുമെന്നു മാനേജ്‌മെന്റ് കരുതുന്നു.
കമ്പനി ഫലങ്ങൾ വിപണിയിൽ പ്രതിഫലിച്ചു
ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ നാലാം പാദ വരുമാനം 27 ശതമാനം വര്‍ധിച്ചു. പക്ഷേ ഓഹരി മൂന്നു ശതമാനത്തോളം ഇടിഞ്ഞു. എച്ച് സി എല്‍ ടെക് വിപണിയുടെ പ്രതീക്ഷയേക്കാള്‍ മികച്ച നേട്ടവുമായി നാലാം പാദ ഫലം പുറത്തുവിട്ടു. ഓഹരി രണ്ടു ശതമാനത്തോളം ഉയര്‍ന്നു. വരുമാനം 18 ശതമാനവും ലാഭം 10.6 ശതമാനവും വര്‍ധിച്ചു.
രൂപ ഇന്നും ചെറിയ നഷ്ടത്തിലാണ്. ഡോളര്‍ 82.16 രൂപയില്‍ വ്യാപാരം തുടങ്ങി. സ്വര്‍ണം ലോക വിപണിയില്‍ 2001 ഡോളറിലാണ്. കേരളത്തില്‍ പവനു 160 രൂപ വര്‍ധിച്ച് 44,840 രൂപയായി.