വിപണി കയറ്റം തുടരുന്നു, രൂപ നേട്ടത്തില്‍; കരകയറാനാകാതെ ആസ്റ്റര്‍, വൊഡാ ഐഡിയയ്ക്കും ക്ഷീണം

മോശം പാദഫലത്തിന്റെ നിരാശയില്‍ ടാറ്റാ എല്‍ക്‌സിയും ടാറ്റാ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സും

Update: 2024-04-24 05:37 GMT

Image : Canva

വിപണി സാവധാനം കയറുകയാണ്. സെന്‍സെക്‌സ് 74,000നും നിഫ്റ്റി 22,400 നും മുകളിലായി.

ലോക വിപണിയില്‍ ലോഹങ്ങള്‍ക്കു ഡിമാന്‍ഡ് കൂടുന്നതായ സൂചനയില്‍ നിഫ്റ്റി മെറ്റല്‍ ഒരു ശതമാനത്തിലധികം ഉയര്‍ന്നു. റിയല്‍റ്റിയും നല്ല കുതിപ്പിലാണ്.
മികച്ച ലാഭം നേടിയതിന്റെ അടിസ്ഥാനത്തില്‍ രണ്ടു ദിവസം കൊണ്ട് 32 ശതമാനം ഉയര്‍ന്ന തേജസ് നെറ്റ്‌വര്‍ക്ക്‌സ്‌ ഇന്നു രണ്ടു ശതമാനം ഇടിവിലാണ്.
റിസല്‍ട്ട് മോശമായതിനെ തുടര്‍ന്ന് ടാറ്റാ എല്‍ക്‌സി നാലും ടാറ്റാ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ് അഞ്ചും ശതമാനം താഴ്ന്നു.
ഇന്നലെ 12 ശതമാനം ഉയര്‍ന്ന വോഡഫോണ്‍ ഐഡിയ ഇന്നു രാവിലെ നാലു ശതമാനം താണു.
ചൊവ്വാഴ്ച 20 ശതമാനം ഇടിഞ്ഞ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഇന്നു രാവിലെ നാലു ശതമാനത്തിലധികം ഇടിവിലായി.
2,000 കോടി രൂപയുടെ ഒരു പ്രോജക്ടിന്റെ പുനര്‍നിര്‍മാണ കരാര്‍ ലഭിച്ച പുറവങ്കരയുടെ ഓഹരി അഞ്ചു ശതമാനം കയറി.
റിസല്‍ട്ട് പ്രതീക്ഷയോളം വരാത്തതിനാല്‍ ഐ.സി.ഐ.സി.ഐ പ്രൂഡന്‍ഷ്യല്‍ ഓഹരി നാലു ശതമാനം താഴ്ന്നു.
ഉല്‍പന്ന വ്യാപാര എക്‌സ്‌ചേഞ്ച് എം.സി.എക്‌സിന്റെ അറ്റാദായം കുറഞ്ഞതിനെ തുടര്‍ന്ന് ഓഹരി എട്ടു ശതമാനം ഇടിഞ്ഞു.
രൂപ, സ്വർണം, ക്രൂഡ്
രൂപ ഇന്നും നേട്ടം ഉണ്ടാക്കി. ഡോളര്‍ രാവിലെ നാലു പൈസ താഴ്ന്ന് 83.30 രൂപയില്‍ ഓപ്പണ്‍ ചെയ്തു. പിന്നീട് 83.27 രൂപയായി.
സ്വര്‍ണം ലോകവിപണിയില്‍ 2,328 ഡോളറിലേക്കു കയറി. കേരളത്തില്‍ സ്വര്‍ണം പവന് 360 രൂപ കൂടി 53,280 രൂപയായി.
ക്രൂഡ് ഓയില്‍ അല്‍പം കയറി. ബ്രെന്റ് ഇനം 88.47 ഡോളറിലേക്കുയര്‍ന്നു.
Tags:    

Similar News