സി.ഇ.ഒ യുടെ രാജി: ക്രാേoപ്ടൻ ഗ്രീവ്സ് ഓഹരി 12 ശതമാനത്താേളം ഇടിഞ്ഞു

ചെറിയ നേട്ടത്തിൽ വ്യാപാരം തുടങ്ങിയ വിപണി താമസിയാതെ നഷ്ടത്തിലായി. പിന്നീടു ചാഞ്ചാട്ടമായി.

Update:2023-04-25 11:15 IST

ഐടി, കൺസ്യൂമർ ഡ്യുറബിൾസ്, ഹെൽത്ത് കെയർ, ഫാർമ തുടങ്ങിയേ മേഖലകൾ താഴ്ന്നു. പൊതുമേഖലാ ബാങ്കുകളും റിയൽറ്റിയും മെറ്റൽ, ഓയിൽ കമ്പനികളുമാണ് ഇന്നു മുന്നേറിയത്.

സെമി കണ്ടക്ടർ വ്യവസായത്തിനാവശ്യമായ പ്രത്യേക രാസവസ്തുക്കൾ നിർമിച്ചു നൽകുന്ന ബാബാ ഫെെൻ കെമിക്കൽസിനെ അമി ഓർഗാനിക്സ് ഏറ്റെടുത്തു. 68 കോടി രൂപ മുടക്കി 55 ശതമാനം ഓഹരി വാങ്ങി. മൂന്നു വർഷത്തിനുളളിൽ ബാബാ ഫെെൻ വിറ്റുവരവ് ആറു മടങ്ങാകുമെന്ന് അമി മാനേജ്മെന്റ് പറഞ്ഞു. ഇപ്പോൾ 50 കോടിയിൽ താഴെയാണ്.

യൂണികെം ലബാേറട്ടറീസിനെ സ്വന്തമാക്കാനുള്ള ഇപ്കാ ലബാേറട്ടറീസിന്റെ ശ്രമത്തിനു വിപണിയുടെ ചെങ്കൊടി. ഇപ്കാ ഓഹരി എട്ടു ശതമാനം താണു. 1034 കോടി രൂപ മുടക്കി ഒരു പ്രൊമോട്ടറുടെ 33.38 ശതമാനം ഓഹരി വാങ്ങും. പിന്നീട് 26 ശതമാനം ഓഹരി വാങ്ങാൻ ഓപ്പൺ ഓഫർ വയക്കും. 440 രൂപയാണ് ഒരാേഹരിക്കു നൽകുക. മൊത്തം 1900 കോടി രൂപ മുടക്കും.

ക്രാേoപ്ടൻ ഗ്രീവ്സ് ഓഹരി ഇന്നു 12 ശതമാനത്താേളം ഇടിഞ്ഞു. കമ്പനിയുടെ സിഇഒയും എക്സിക്യൂട്ടീവ് ഡയറക്ടറുമായ മാത്യു ജോബ് രാജിവച്ചു. പുതിയ എംഡിയും സിഇഒയുമായി പ്രമീത് ഘോഷിനെയും എക്സിക്യൂട്ടീവ് വെെസ് ചെയർമാനായി ശന്തനു ഖാേസ്ലയെയും നിയമിച്ചു. മാറ്റങ്ങൾ വിപണിക്കു രസിച്ചിട്ടില്ല. രൂപ ഇന്നും നേട്ടത്തിലാണ്. ഡോളർ 81.86 രൂപയിലാണു വ്യാപാരം തുടങ്ങിയത്.ലോകവിപണിയിൽ സ്വർണം 1995 ഡോളറിലായി. കേരളത്തിൽ പവന് 160 രൂപ കൂടി 44,680 രൂപയായി. 


Tags:    

Similar News