ഓഹരി വിപണിയില്‍ ചാഞ്ചാട്ടം: കോള്‍ഗേറ്റ്, ടാറ്റ മോട്ടോഴ്‌സ് ഓഹരികള്‍ ഉയര്‍ന്നു
വ്യാപാരം ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ സെന്‍സെക്‌സ് 81,400 നും നിഫ്റ്റി 24,850 നും മുകളിലാണ്
ചെറിയ താഴ്ചയില്‍ വ്യാപാരം തുടങ്ങിയ വിപണി പിന്നീടു കൂടുതല്‍ താഴ്ന്ന ശേഷം തിരിച്ചു കയറി. വീണ്ടും ചാഞ്ചാടി. വ്യാപാരം ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ സെന്‍സെക്‌സ് 81,400 നും നിഫ്റ്റി 24,850 നും മുകളിലാണ്. ബാങ്ക് നിഫ്റ്റി രാവിലെ കയറ്റത്തിലായിരുന്നു.
പ്രവര്‍ത്തനലാഭം കുത്തനേ ഇടിഞ്ഞതിനെ തുടര്‍ന്ന് ഐഡിയാ ഫോര്‍ജ് ഓഹരി ഒന്‍പതു ശതമാനം താഴ്ന്നു.
ഭാരത് ഇലക്ട്രോണിക്‌സിനെ വിദേശ ബ്രോക്കറേജ് ജെഫറീസ് അണ്ടര്‍ പെര്‍ഫോം എന്ന് വിലയിരുത്തി. പക്ഷേ ഓഹരി ഒരു ശതമാനം വരെ ഉയര്‍ന്നു.
പ്രവര്‍ത്തന ലാഭം 33 ശതമാനം വര്‍ധിച്ച കോള്‍ഗേറ്റ് ഓഹരി ആറു ശതമാനത്തോളം ഉയര്‍ന്നു. നുവാമ സെക്യൂരിറ്റീസ് കോള്‍ഗേറ്റിനെ വില്‍ക്കാന്‍ ശിപാര്‍ശ ചെയ്തു.
സിറ്റി ഗ്യാസ് വിതരണ കമ്പനികള്‍ ഇന്നു നല്ല നേട്ടത്തിലായി. ഇന്ദ്രപ്രസ്ഥ ഗ്യാസും മഹാനഗര്‍ ഗ്യാസും രണ്ടര ശതമാനം വരെ കയറി.
പവര്‍ ഗ്രിഡും എന്‍ടിപിസിയും ടാറ്റാ മോട്ടോഴ്സും രാവിലെ 3.5 ശതമാനം വരെ കയറി.
രൂപ ഇന്നു മാറ്റമില്ലാതെ വ്യാപാരം തുടങ്ങി. ഡോളര്‍ 83.73 രൂപയില്‍ ഓപ്പണ്‍ ചെയ്തു.
സ്വര്‍ണം ലോക വിപണിയില്‍ 2386 ഡോളറിലാണ്. കേരളത്തില്‍ സ്വര്‍ണം പവന് 160 രൂപ കുറഞ്ഞ് 50,560 രൂപ ആയി.
ക്രൂഡ് ഓയില്‍ വീണ്ടും താഴുകയാണ്. ബ്രെന്റ് ഇനം 79.37 ഡോളറില്‍ എത്തി.