വിപണിയില്‍ ചാഞ്ചാട്ടം തുടരുന്നു; സ്‌പൈസ് ജെറ്റിന് കയറ്റം, ഓല റിവേഴ്‌സ് ഗിയറില്‍
മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ ഒരു ശതമാനത്തിലധികം ഇടിഞ്ഞു
മെറ്റല്‍ ഓഹരികള്‍ വീണ്ടും താഴ്ചയിലാണ്. ലണ്ടന്‍ മെറ്റല്‍ എക്‌സ്‌ചേഞ്ചില്‍ ലോഹവിലകള്‍ താഴുന്നതാണു കാരണം. ടാറ്റാ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, സെയില്‍, ഹിന്ദുസ്ഥാന്‍ കോപ്പര്‍, നാല്‍കോ തുടങ്ങിയവ രണ്ടു ശതമാനത്തിലധികം ഇടിഞ്ഞു.
സിമന്റ് കമ്പനികളും രാവിലെ താഴ്ന്നു. എ.സി.സി, അംബുജ, അള്‍ട്രാടെക്, ശ്രീ തുടങ്ങിയവ രണ്ടു ശതമാനം വരെ താണു.
ബാങ്ക് നിഫ്റ്റി തുടക്കത്തില്‍ താഴ്ന്ന ശേഷം തിരിച്ചു കയറി.
രാജ്യാന്തര വിപണിയില്‍ ഇരുമ്പയിര് വില കുറഞ്ഞത് എന്‍.എം.ഡി.സി ഓഹരിയെ മൂന്നു ശതമാനം താഴ്ത്തി.
സെന്‍കോ, പി.സി ജുവലേഴ്‌സ് എന്നീ സ്വര്‍ണവ്യാപാര കമ്പനികള്‍ ഉയര്‍ന്നപ്പോള്‍ കല്യാണ്‍ ജുവലേഴ്‌സ് രാവിലെ താഴ്ന്നു.
ഓല ഇലക്ട്രിക് ഓഹരി നാലു ശതമാനത്തോളം താഴ്ന്നു. കമ്പനിയിലെ ആങ്കര്‍ നിക്ഷേപകര്‍ക്ക് വില്പന വിലക്ക് മാറിയതിനെ തുടര്‍ന്നാണിത്.
ഇന്ത്യന്‍ ഐ.ടി കമ്പനികള്‍ ഉയര്‍ന്ന വിലനിലവാരത്തിലാണെന്നു വിദേശ ബ്രോക്കറേജ് സി.എല്‍.എസ്.എ വിലയിരുത്തി.
വായ്പത്തുകയില്‍ ഗണ്യമായ ഭാഗം ഓഹരിയാക്കി മാറ്റാന്‍ പ്രൈവറ്റ് ഇക്വിറ്റി കമ്പന കമ്പനി കാര്‍ലൈല്‍ സമ്മതിച്ചതിനെ തുടര്‍ന്ന് സ്‌പൈസ് ജെറ്റ് ഓഹരി അഞ്ചു ശതമാനം ഉയര്‍ന്നു.
ബീന മോഡിയെ വീണ്ടും എം.ഡിയായി ഓഹരി ഉടമകള്‍ തെരഞ്ഞെടുത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം 12 ശതമാനം കുതിച്ച ഗോഡ്‌ഫ്രെ ഫിലിപ്‌സ് ഓഹരി ഇന്ന് അഞ്ചു ശതമാനം താഴ്ന്നു.
രൂപ ഇന്നു രാവിലെ നേരിയ താഴ്ചയിലായി. ഡോളര്‍ ഒരു പൈസ കയറി 83.95 രൂപയില്‍ ഓപ്പണ്‍ ചെയ്തു.
സ്വര്‍ണം ലോക വിപണിയില്‍ 2500 ഡോളറിലേക്കു കയറി. കേരളത്തില്‍ സ്വര്‍ണം പവനു വില മാറ്റം ഇല്ലാതെ 53,440 രൂപയില്‍ തുടര്‍ന്നു.
ക്രൂഡ് ഓയില്‍ താഴ്ന്നു. ബ്രെന്റ് ഇനം 71.90 ഡോളറിലാണ്.