ഓഹരിവിപണിയിൽ നേട്ടത്തോടെ തുടക്കം

Update: 2019-08-06 06:55 GMT

ആശങ്കകൾക്ക് ശേഷം ചൊവ്വാഴ്ച ഓഹരിവിപണിയിൽ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്‌സ് 200 പോയിന്റുകള്‍ ഉയര്‍ന്നു. എന്‍എസ്ഇ നിഫ്റ്റി ആദ്യ വ്യാപാരത്തില്‍ 10,900 നിലവാരം തിരിച്ചുപിടിച്ചു.

യുഎസ്-ചൈന വ്യാപാര യുദ്ധം തീവ്രമാകുന്നതിന്റെ ലക്ഷണത്തിനു പുറമേ രൂപയുടെ വില ഇടിവ്, ജമ്മു- കശ്മീരിലെ രാഷ്ട്രീയ സംഘര്‍ഷാവസ്ഥ തുടങ്ങിയ ഒന്നിലധികം പ്രമുഖ വാര്‍ത്തകള്‍ മൂലം ഇന്നലെ സൂചികകള്‍ ചാഞ്ചാട്ടത്തിലായിരുന്നു. ഇതര ഏഷ്യന്‍ വിപണികളില്‍ ഇന്നു തുടക്കത്തില്‍ ഉയര്‍ച്ചയുടെ സൂചനകളല്ല പൊതുവേ ദൃശ്യമായത്.

Similar News