നിഫ്റ്റി പോസിറ്റീവ് ചായ്‌വ് കാണിക്കുന്നു, എന്നാല്‍ 22,500ല്‍ പ്രതിരോധമുണ്ട്‌

മാർച്ച് 28ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി

Update: 2024-04-01 02:59 GMT

നിഫ്റ്റി 203.25 പോയിൻ്റ് (0.92 ശതമാനം) ഉയർന്ന് 22,326.90 ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 22,300 നു മുകളിൽ തുടർന്നാൽ പോസിറ്റീവ് ട്രെൻഡ് തുടരും.

നിഫ്റ്റി ഉയർന്ന് 22,163.60ൽ വ്യാപാരം തുടങ്ങി. ഈ പ്രവണത തുടരുകയും 22,123.65ൽ ക്ലോസ് ചെയ്യുന്നതിനുമുമ്പ് 22,516 എന്ന ഉയർന്ന നിലവാരം പരീക്ഷിക്കുകയും ചെയ്തു. മീഡിയ ഒഴികെ എല്ലാ മേഖലകളും നല്ല നേട്ടത്തിൽ ക്ലോസ് ചെയ്തു. പൊതുമേഖലാ ബാങ്ക്, ഓട്ടോ, മെറ്റൽ, ഫാർമ എന്നിവയാണ് കൂടുതൽ നേട്ടമുണ്ടാക്കിയ മേഖലകൾ.

വിശാലവിപണി നെഗറ്റീവ് ആയിരുന്നു, 1188 ഓഹരികൾ ഉയർന്നു, 1241 ഓഹരികൾ ഇടിഞ്ഞു, 141 എണ്ണം മാറ്റമില്ലാതെ തുടർന്നു.

നിഫ്റ്റിക്ക് കീഴിൽ ബജാജ് ഫിൻസെർവ്, ഗ്രാസിം, ഹീറോ മോട്ടോ കോർപ്, ബജാജ് ഫിനാൻസ് എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടം ഉണ്ടാക്കിയത്. കൂടുതൽ നഷ്ടം ശ്രീറാം ഫിനാൻസ്, ആക്‌സിസ്‌ ബാങ്ക്, റിലയൻസ്, ടെക് മഹീന്ദ്ര എന്നിവയ്ക്കായിരുന്നു.

നിഫ്റ്റി ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിൽ ക്ലോസ് ചെയ്തു. മൊമെൻ്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക പ്രതിദിന ചാർട്ടിൽ വെെറ്റ് കാൻഡിൽ രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിംഗിനു മുകളിൽ ക്ലോസ് ചെയ്തു. ഈ പാറ്റേൺ പോസിറ്റീവ് പക്ഷപാതം സൂചിപ്പിക്കുന്നു.

സൂചികയ്ക്ക് 22,300 ലെവലിൽ ഇൻട്രാഡേ പിന്തുണയുണ്ട്. നിഫ്റ്റി ഈ നിലവാരത്തിന് മുകളിൽ ട്രേഡ് ചെയ്തു നിലനിന്നാൽ പോസിറ്റീവ് ട്രെൻഡ് വരും ദിവസങ്ങളിലും തുടരാം. അടുത്ത ഹ്രസ്വകാല പ്രതിരോധം 22,500 ലെവലിലാണ്.


ഇൻട്രാഡേ ലെവലുകൾ:

പിന്തുണ 22,300 -22200 -22,100

പ്രതിരോധം 22,400 -22,500 -22600

(15-മിനിറ്റ് ചാർട്ടുകൾ)

പൊസിഷണൽ ട്രേഡിംഗ്:

ഹ്രസ്വകാല പിന്തുണ 21,850 -21,200

പ്രതിരോധം 22,500 -23,000.

ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 338.65 പോയിൻ്റ് നേട്ടത്തിൽ 47,124.60ൽ ക്ലോസ് ചെയ്തു. മൊമെൻ്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത കാണിക്കുന്നു. എന്നാൽ സൂചിക ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. മാത്രമല്ല, സൂചിക ഡെയ്‌ലി ചാർട്ടിൽ വെെറ്റ് കാൻഡിൽ രൂപപ്പെടുത്തി 47,000 എന്ന മുൻ പ്രതിരോധത്തിന് മുകളിൽ ക്ലോസ് ചെയ്തു. ഈ പാറ്റേൺ ഉയർച്ച തുടരാനുള്ള സാധ്യത സൂചിപ്പിക്കുന്നു. 47,200 ആണ് ഏറ്റവും അടുത്തുള്ള ഇൻട്രാഡേ റെസിസ്റ്റൻസ്. ഈ നിലവാരത്തിന് മുകളിൽ സൂചിക നീങ്ങുകയാണെങ്കിൽ, പോസിറ്റീവ് ട്രെൻഡ് ഇന്നും തുടരാം.


ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 47,000 -46,800 -46,600

പ്രതിരോധ നിലകൾ 47,200 -47,400 -47,600.

(15 മിനിറ്റ് ചാർട്ടുകൾ)

പൊസിഷനൽ ട്രേഡർമാർക്ക്

ഹ്രസ്വകാല സപ്പോർട്ട് 47,000 -46,000

പ്രതിരോധം 48,500 -49,500.

Tags:    

Similar News