സൂചനകൾ പറയുന്നു; വിപണി പോസിറ്റീവ് മനോഭാവത്തിൽ
ജനുവരി 31ലെ മാര്‍ക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി
നിഫ്റ്റി 13.20 പോയിന്റ് (0.07 ശതമാനം) ഉയര്‍ന്ന് 17,662.15 ല്‍ ക്ലോസ് ചെയ്തു. സൂചിക 17775-ന് മുകളില്‍ ട്രേഡ് ചെയ്തു നിലനിന്നാല്‍ പുൾ ബാക് റാലി തുടരാം.
നിഫ്റ്റി ഉയര്‍ന്ന് 17,731.40 ലെവലില്‍ വ്യാപാരം ആരംഭിച്ചു, എന്നാല്‍ ആക്കം തുടരുന്നതില്‍ പരാജയപ്പെട്ടു, രാവിലെ തന്നെ 17,537.55 എന്ന താഴ്ന്ന നിലയിലെത്തി. പിന്നീട് സൂചിക ക്രമേണ ഉയര്‍ന്ന് 17662.15 ല്‍ ക്ലോസ് ചെയ്തു. ഐടിയും ഫാര്‍മയും ഒഴികെയുള്ള എല്ലാ മേഖലകളും നല്ല നേട്ടത്തില്‍ ക്ലോസ് ചെയ്തു. പൊതുമേഖലാ ബാങ്കുകള്‍, മീഡിയ, ഓട്ടോ, മെറ്റല്‍ മേഖലകളാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. 1629 ഓഹരികള്‍ ഉയര്‍ന്നു, 534 എണ്ണം ഇടിഞ്ഞു, 182 എണ്ണം മാറ്റമില്ലാതെ തുടര്‍ന്നു. ഇത് വിപണി പോസിറ്റീവ് ആണെന്നു സൂചിപ്പിക്കുന്നു.
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, അള്‍ട്രാടെക് സിമന്റ്, എസ്ബിഐ, അഡാനി എന്റര്‍പ്രൈസസ്, അഡാനി പോര്‍ട്ട് എന്നിവ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കി. ബജാജ് ഫിനാന്‍സ്, ടിസിഎസ്, ടെക് മഹീന്ദ്ര, ബ്രിട്ടാനിയ, സണ്‍ ഫാര്‍മ എന്നിവയാണ് ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടാക്കിയത്.
സാങ്കേതിക സൂചകങ്ങളും ഹ്രസ്വകാല മൂവിംഗ് ശരാശരികളും താഴോട്ടുള്ള പ്രവണത സൂചിപ്പിക്കുന്നു. പ്രതിദിന ചാര്‍ട്ടില്‍, സൂചിക ഒരു ബ്ലായ്ക്ക് കാന്‍ഡില്‍ സ്റ്റിക് രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു തൊട്ടു മുകളില്‍ ക്ലോസ് ചെയ്തു. സമീപകാലത്തെ താഴ്ന്ന നിലയായ 17,400 നിഫ്റ്റിക്ക് ഏറ്റവും അടുത്തുള്ള പിന്തുണയായി പ്രവര്‍ത്തിക്കുന്നു. അതേസമയം പ്രതിരോധം 17,775 ലെവലിലാണ്. സൂചിക 17775 ലെവലിന് മുകളില്‍ ക്ലോസ് ചെയ്യുകയാണെങ്കില്‍, പോസിറ്റീവ് ട്രെന്‍ഡ് 18,000 -18 ,100 ലെവലുകള്‍ വരെ തുടരാം. അല്ലെങ്കില്‍, ഏതാനും ദിവസത്തേക്ക് 17,400 -17,775 എന്ന ട്രേഡിംഗ് ബാന്‍ഡില്‍ സൂചിക സമാഹരണം നടത്താം.
പിന്തുണ - പ്രതിരോധ നിലകള്‍
ഇന്‍ട്രാഡേ സപ്പോര്‍ട്ട് ലെവലുകള്‍ 17,560-17,435-17,350
റെസിസ്റ്റന്‍സ് ലെവലുകള്‍
17,735-17,865-17,940
(15 മിനിറ്റ് ചാര്‍ട്ടുകള്‍)
ഈ ഓഹരികള്‍ ശ്രദ്ധിക്കുക ഐഷര്‍ മോട്ടോഴ്‌സ്
ക്ലോസിംഗ് വില 3276.90 രൂപ. ഇത് 3200 ന്റെ പിന്തുണയ്ക്ക് മുകളില്‍ തുടരുകയാണെങ്കില്‍, പോസിറ്റീവ് ട്രെന്‍ഡ് വരും ദിവസങ്ങളിലും തുടരാം. പ്രതിരോധ നില 3400/3500.
ഇന്ന് മൂന്നാം പാദ ഫലങ്ങള്‍ പ്രഖ്യാപിക്കുന്ന പ്രമുഖ ഓഹരികള്‍
അജന്ത ഫാര്‍മ, എപിഎല്‍ ലിമിറ്റഡ്, അശാേക് ലെയ്‌ലന്‍ഡ്, ഹിന്ദുസ്ഥാന്‍ കോപ്പര്‍, ഐഡിഎഫ്‌സി, ജൂബിലന്റ് ഫുഡ്‌സ്, റെയമണ്ട്, റെഡിംഗ്ടണ്‍, ടാറ്റാ കെമിക്കല്‍സ്, ടിംകന്‍, യുടിഐ എഎംസി, സുവാരി
ബാങ്ക് നിഫ്റ്റി
ഹ്രസ്വകാല പ്രവണത - താഴ്ച
ബാങ്ക് നിഫ്റ്റി 267.60 പോയിന്റ് ഉയര്‍ന്ന് 40,655.05 ലാണ് ക്ലോസ് ചെയ്തത്. മൊമെന്റം സൂചകങ്ങളും ഹ്രസ്വകാല മൂവിംഗ് ശരാശരികളും നെഗറ്റീവ് പ്രവണത സൂചിപ്പിക്കുന്നു. എന്നാല്‍ സൂചിക ഡെയ്ലി ചാര്‍ട്ടില്‍ ഒരു വൈറ്റ് കാന്‍ഡില്‍ സ്റ്റിക് രൂപപ്പെടുത്തി 40,800 എന്ന ചെറുത്തുനില്‍പ്പിന് സമീപം ക്ലോസ് ചെയ്തു. ഒരു പോസിറ്റീവ് ട്രെന്‍ഡിനായി, സൂചിക 40,800 ലെവലിന് മുകളില്‍ ട്രേഡ് ചെയ്തു നിലനിര്‍ത്തണം. ഏറ്റവും അടുത്തുള്ള ഹ്രസ്വകാല പിന്തുണ 40,000 ആണ്. ഈ നിലയ്ക്ക് താഴെയാണ് സൂചിക ക്ലോസ് ചെയ്യുന്നതെങ്കില്‍, സമീപകാല മാന്ദ്യം പുനരാരംഭിക്കും.
ഇന്‍ട്രാഡേ സപ്പോര്‍ട്ട് ലെവലുകള്‍ 40,165-39,700-39,400
റെസിസ്റ്റന്‍സ് ലെവലുകള്‍
40,800-41,400-41,850
(15 മിനിറ്റ് ചാര്‍ട്ടുകള്‍)