നിഫ്റ്റി മൂവിംഗ് ശരാശരിക്ക് താഴെയാണെങ്കിലും, സൂചിക 21,970ന് മുകളില്‍ തുടരാന്‍ സാധ്യത
ഫെബ്രുവരി 29ലെ മാര്‍ക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി
നിഫ്റ്റി 31.65 പോയിന്റ് (0.14 ശതമാനം) ഉയര്‍ന്ന് 21,982.80ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 21,970നു മുകളില്‍ നിലനിന്നാല്‍ പോസിറ്റീവ് ട്രെന്‍ഡ് ഇന്നും തുടരാം.
നിഫ്റ്റി അല്‍പം താണ് 21,935.20ല്‍ വ്യാപാരം തുടങ്ങി. രാവിലെ 21.860.70 എന്ന ഇന്‍ട്രാഡേ താഴ്ന്ന നിലവാരം പരീക്ഷിച്ചു. സൂചിക ക്രമേണ ഉയര്‍ന്ന് 22,060.60 പരീക്ഷിച്ചു. 21982.80ല്‍ ക്ലോസ് ചെയ്തു.
മാധ്യമങ്ങളും ഐ.ടിയും ഒഴികെ എല്ലാ മേഖലകളും നേട്ടത്തില്‍ അവസാനിച്ചു. ബാങ്കുകള്‍, ലോഹങ്ങള്‍, എഫ്.എം.സി.ജി, ധനകാര്യ സേവനങ്ങള്‍ എന്നിവയാണ് കൂടുതല്‍ നേട്ടമുണ്ടാക്കിയ മേഖലകള്‍. വിശാലവിപണി നെഗറ്റീവ് ആയിരുന്നു, 1,152 ഓഹരികള്‍ ഉയര്‍ന്നു, 1,296 എണ്ണം ഇടിഞ്ഞു, 101 എണ്ണ മാറ്റമില്ലാതെ തുടരുന്നു.
നിഫ്റ്റിയില്‍ അദാനി എന്റര്‍പ്രൈസസ്, ടാറ്റാ കണ്‍സ്യൂമര്‍, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നിവ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയപ്പോള്‍ അപ്പോളോ ഹോസ്പിറ്റല്‍സ്, ബജാജ് ഓട്ടോ, എല്‍ ആന്‍ഡ് ടി മൈന്‍ഡ് ട്രീ, ഐഷര്‍ മോട്ടോഴ്‌സ് എന്നിവയ്ക്കാണ് കൂടുതല്‍ നഷ്ടം.
നിഫ്റ്റി ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെയാണ്. മൊമെന്റം സൂചകങ്ങള്‍ നിഷ്പക്ഷ പ്രവണതയെ കാണിക്കുന്നു. സൂചിക പ്രതിദിന ചാര്‍ട്ടില്‍ ചെറിയ വൈറ്റ് കാന്‍ഡില്‍ രൂപപ്പെടുത്തി മുന്‍ ദിവസത്തെ ക്ലോസിനു മുകളില്‍ ക്ലോസ് ചെയ്തു. ഈ പാറ്റേണ്‍ നേരിയ പോസിറ്റീവ് പക്ഷപാതം സൂചിപ്പിക്കുന്നു.
ഏറ്റവും അടുത്തുള്ള ഇന്‍ട്രാഡേ പിന്തുണ 21,970ലാണ്. സൂചിക ഈ നിലയ്ക്ക് മുകളില്‍ നിലനില്‍ക്കുകയാണെങ്കില്‍ ഇന്നും പോസിറ്റീവ് ട്രെന്‍ഡ് തുടരാം. നിഫ്റ്റിക്ക് 22,060 ലെവലില്‍ ഇന്‍ട്രാഡേ പ്രതിരോധമുണ്ട്.
ഇന്‍ട്രാഡേ സപ്പോര്‍ട്ട് ലെവലുകള്‍ 21,970-21,880-21,800
റെസിസ്റ്റന്‍സ് ലെവലുകള്‍ 22,060-22,140-22,225
(15 മിനിറ്റ് ചാര്‍ട്ടുകള്‍)
പൊസിഷണല്‍ വ്യാപാരികള്‍ക്കു ഹ്രസ്വകാല സപ്പോര്‍ട്ട് 21,500-21,000
പ്രതിരോധം 22,300-22,750.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 157.75 പോയിന്റ് നേട്ടത്തില്‍ 46,120.90ല്‍ ക്ലോസ് ചെയ്തു. മൊമെന്റം സൂചകങ്ങള്‍ നിഷ്പക്ഷ പ്രവണത കാണിക്കുന്നു. സൂചിക ഹ്രസ്വകാല, ഇടക്കാല മൂവിംഗ് ശരാശരിക്ക് താഴെയാണ്. സൂചിക പ്രതിദിന ചാര്‍ട്ടില്‍ വൈറ്റ് കാന്‍ഡില്‍ രൂപപ്പെടുത്തി മുന്‍ ദിവസത്തെ ക്ലോസിനു മുകളില്‍ ക്ലോസ് ചെയ്തു.
സൂചികയ്ക്ക് 46,000ല്‍ ഇന്‍ട്രാഡേ പിന്തുണയുണ്ട്, അതേസമയം പ്രതിരോധം 46,300 ആണ്. സൂചിക 46,300 ലെവലിന് മുകളില്‍ നീങ്ങുകയാണെങ്കില്‍ വരും ദിവസങ്ങളിലും പോസിറ്റീവ് ട്രെന്‍ഡ് തുടരാം. അല്ലാത്തപക്ഷം, ഇന്ന് നേരിയ നെഗറ്റീവ് പ്രവണത പ്രതീക്ഷിക്കാം.
ഇന്‍ട്രാഡേ സപ്പോര്‍ട്ട് ലെവലുകള്‍ 46,000-45,750-45,500
പ്രതിരോധ നിലകള്‍ 46,300-46,570-46,800
(15 മിനിറ്റ് ചാര്‍ട്ടുകള്‍)
പൊസിഷനല്‍ ട്രേഡര്‍മാര്‍ക്ക് ഹ്രസ്വകാല സപ്പോര്‍ട്ട് 45,300-44,450
പ്രതിരോധം 47,000-48500.