വിപണിയില്‍ നെഗറ്റീവ് പ്രവണത തുടരാം; നിഫ്റ്റിക്ക് 19,250 ല്‍ പിന്തുണയുണ്ട്
നിഫ്റ്റി ഹ്രസ്വകാല മൂവിംഗ് ശരാശരിയുടെ താഴെ വ്യാപാരം തുടരുന്നു
നിഫ്റ്റി ഇന്നലെ 93.65 പോയിന്റ് (0.48 ശതമാനം) നഷ്ടത്തിൽ 19,253.45 ൽ സെഷൻ അവസാനിപ്പിച്ചു. സൂചിക 19,300 ലെവലിന് താഴെ നിന്നാൽ താഴേയ്ക്കുള്ള ചായ്‌വ് തുടരും.
നിഫ്റ്റി 19,375.60 ൽ നേട്ടത്തോടെ വ്യാപാരം തുടങ്ങി. രാവിലെ തന്നെ ഇൻട്രാഡേയിലെ ഉയർന്ന 19,388.20 പരീക്ഷിച്ചു. പിന്നീട് സൂചിക ക്രമേണ താഴ്ന്ന് 19,223.70 എന്ന ഇൻട്രാഡേയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി 19,253.45 ൽ ക്ലോസ് ചെയ്തു.
ബാങ്കുകൾ, എഫ്എംസിജി, മീഡിയ, ഫിനാൻഷ്യൽ സർവീസുകൾ എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. റിയൽറ്റി, ഐടി മേഖലകൾ ഉയർന്നു ക്ലോസ് ചെയ്തു.
1139 ഓഹരികൾ ഉയർന്നു, 1137 ഓഹരികൾ ഇടിഞ്ഞു, 144 എണ്ണം മാറ്റമില്ലാതെ തുടർന്നു. വിശാല വിപണി പോസിറ്റീവ് ആയിരുന്നു.
നിഫ്റ്റിയിൽ മാരുതി, സിപ്ല, എച്ച്‌ഡിഎഫ്‌സി ലൈഫ്, ടൈറ്റൻ എന്നിവ കൂടുതൽ നേട്ടമുണ്ടാക്കി. അഡാനി എന്റർപ്രൈസസ്, ബിപിസിഎൽ, അഡാനി പോർട്ട്സ്, ഐഷർ മോട്ടോഴ്സ് എന്നിവ കൂടുതൽ നഷ്ടമുണ്ടാക്കി.
മൊമെന്റം സൂചകങ്ങൾ നിലവിൽ നെഗറ്റീവ് ചായ്‌വ് കാണിക്കുന്നു. നിഫ്റ്റി ഹ്രസ്വകാല മൂവിംഗ് ശരാശരിയുടെ താഴെ വ്യാപാരം തുടരുന്നു. പ്രതിദിന ചാർട്ടിൽ, സൂചിക ബ്ലാക്ക് കാൻഡിൽ (black candle)രൂപപ്പെടുത്തി 19,300 എന്ന സപ്പോർട്ട് ലെവലിന് താഴെ ക്ലോസ് ചെയ്തു. സപ്പോർട്ട്, റെസിസ്റ്റൻസ് ലെവലുകൾ വിശകലനം ചെയ്യുമ്പോൾ, സൂചികയ്ക്ക് 19,250 ൽ ഇൻട്രാഡേ പിന്തുണയുണ്ട്, 19,300 ൽ പ്രതിരോധം നേരിടുന്നു. സൂചിക 19,300 ലെവലിന് താഴെ തുടരുന്നിടത്തോളം താഴേയ്ക്കുള്ള പക്ഷപാതം തുടരും.
പിന്തുണ-പ്രതിരോധ നിലകൾ
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
19,250-19,200-19,150
റെസിസ്റ്റൻസ് ലെവലുകൾ
19,300-19,370-19,450
(15 മിനിറ്റ് ചാർട്ടുകൾ)
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 243.65 പോയിന്റ് നഷ്ടത്തിൽ 43,989.15 ൽ ക്ലോസ് ചെയ്തു. സൂചിക ഹ്രസ്വകാല മൂസിംഗ് ശരാശരിക്ക് താഴെയാണ്. മൊമെന്റം സൂചകങ്ങൾ നിഷ്പക്ഷ പ്രവണത കാണിക്കുന്നു. സൂചിക പ്രതിദിന ചാർട്ടിൽ ബ്ലാക്ക് കാൻഡിൽ രൂപപ്പെടുത്തി ദിവസത്തിലെ ഏറ്റവും താഴ്ന്ന നിലയ്ക്ക് സമീപം ക്ലോസ് ചെയ്തു. ഇവയെല്ലാം സൂചിപ്പിക്കുന്നത് കൂടുതൽ ഇടിവിനുള്ള സാധ്യതയാണ്.
സൂചികയ്ക്ക് 43,900 ലെവലിൽ ഇൻട്രാഡേ പിന്തുണയുണ്ട്. സൂചിക ഈ നിലയ്ക്ക് താഴെ ട്രേഡ് ചെയ്തു നിലനിന്നാൽ നെഗറ്റീവ് പ്രവണത ഇന്നും തുടരാം. പുൾബാക്ക് റാലി തുടങ്ങാൻ സൂചിക 44,150 ന് മുകളിൽ നീങ്ങേണ്ടതുണ്ട്.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
43,900 -43,700 -43,500
പ്രതിരോധ നിലകൾ
44,150- 44,350 -44550
(15 മിനിറ്റ് ചാർട്ടുകൾ)