സൂചികകൾ സമാഹരണ സാധ്യതയിലേക്ക് വിരൽ ചൂണ്ടുന്നു

നിഫ്റ്റിയുടെ ആക്ക സൂചകങ്ങൾ ന്യൂട്രൽ പ്രവണതയിൽ

Update:2023-08-02 08:50 IST

നിഫ്റ്റി ഇന്നലെ സെഷൻ അവസാനിപ്പിച്ചത് 20.25 പോയിന്റ് (0.10 ശതമാനം) നഷ്ടത്തോടെ 19,733.55 ലാണ്. പോസിറ്റീവ് ട്രെൻഡിലാകാൻ സൂചിക 19,775-ന് മുകളിൽ നീങ്ങേണ്ടതുണ്ട്.

നിഫ്റ്റി ഇന്നലെ രാവിലെ ഉയർന്ന്  19,784.00 ൽ വ്യാപാരം ആരംഭിച്ചു. രാവിലെ 19,795.60 എന്ന ഇൻട്രാഡേ ഉയർന്ന നിലവാരം പരീക്ഷിച്ചു. പിന്നീട് സൂചിക ക്രമേണ താഴ്ന്ന് 19,700 ന് മുകളിൽ സമാഹരിച്ചു. 19,733.55 ൽ ക്ലോസ് ചെയ്തു.

ഐടി, ലോഹം എന്നീ മേഖലകൾ നേട്ടമുണ്ടാക്കിയപ്പോൾ, റിയൽറ്റി, പൊതുമേഖലാ ബാങ്കുകൾ, എഫ്എംസിജി, മീഡിയ എന്നിവയാണ് നഷ്ടം നേരിട്ടത്.

വിശാലവിപണി പോസിറ്റീവ് ആയിരുന്നു. 1323 ഓഹരികൾ ഉയർന്നു, 947 എണ്ണം ഇടിഞ്ഞു, 129 എണ്ണം മാറ്റമില്ലാതെ തുടർന്നു. നിഫ്റ്റിയിൽ കോൾ ഇന്ത്യ, എൻടിപിസി, ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക് എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. പവർഗ്രിഡ്, ഹീറോ മോട്ടോ കോ, അപ്പോളോ ഹോസ്‌പിറ്റൽസ്, ഇൻഡസ്‌ ഇൻഡ് ബാങ്ക് എന്നിവയ്ക്കാണ് പ്രധാന നഷ്ടം.

സൂചിക ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. ആക്ക സൂചകങ്ങൾ ന്യൂട്രൽ പ്രവണത സൂചിപ്പിക്കുന്നു. മാത്രമല്ല, സൂചിക പ്രതിദിന ചാർട്ടിൽ ബ്ലാക്ക് കാൻഡിൽ (black candle)രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. ഇതെല്ലാം സമാഹരണത്തിന്റെ (consolidation)സാധ്യത സൂചിപ്പിക്കുന്നു.

ഉയർന്ന ഭാഗത്ത് 19,775-ൽ നിഫ്റ്റിക്ക് ഇൻട്രാഡേ പ്രതിരോധമുണ്ട്. സൂചിക ഈ നിലവാരത്തിന് മുകളിൽ നീങ്ങിയാൽ ഇന്ന് പോസിറ്റീവ് ട്രെൻഡ് പ്രതീക്ഷിക്കാം. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പിന്തുണ 19,700 ആണ്, ഒരു ബെയർ ട്രെൻഡിന്, സൂചിക ഈ നിലയ്ക്ക് താഴെ ട്രേഡ് ചെയ്തു നിലനിൽക്കണം.




പിന്തുണ-പ്രതിരോധ നിലകൾ

ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ

19,700-19,650-19,600

റെസിസ്റ്റൻസ് ലെവലുകൾ

19,775-19,850-19,900

(15 മിനിറ്റ് ചാർട്ടുകൾ)

ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 58.60 പോയിന്റ് നഷ്ടത്തിൽ 45,592.50 ലാണ് ക്ലോസ് ചെയ്തത്. സൂചിക ദീർഘകാല മൂവിംഗ് ശരാശരിക്ക് മുകളിലാണ്. എന്നാൽ മൊമെന്റം സൂചകങ്ങൾ നിഷ്പക്ഷ പ്രവണത സൂചിപ്പിക്കുന്നു. ഡെയ്‌ലി ചാർട്ടിൽ ബ്ലാക്ക് കാൻഡിൽ രൂപപ്പെടുത്തി 45,500 എന്ന സപ്പോർട്ട് ലെവലിന് സമീപം ക്ലോസ് ചെയ്തു. സൂചിക ഈ നിലവാരത്തിന് മുകളിൽ തുടരുകയാണെങ്കിൽ, വരും ദിവസങ്ങളിൽ പോസിറ്റീവ് ട്രെൻഡ് പ്രതീക്ഷിക്കാം. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പ്രതിരോധം 45,800 ലാണ്. സൂചിക 45,500-ന് താഴെ ക്ലോസ് ചെയ്താൽ, ഹ്രസ്വകാല ട്രെൻഡ് ബെയറിഷ് ആയി മാറിയേക്കാം.




ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ

45,500 -45,250 -45,000

പ്രതിരോധ നിലകൾ

45,800-46,000, 46,200

(15 മിനിറ്റ് ചാർട്ടുകൾ)

Tags:    

Similar News