വിപണി പോസിറ്റീവ് ട്രെൻഡിലേക്കെത്താൻ നിഫ്റ്റി 19,000ന് മുകളില്‍ തുടരണം

നിഫ്റ്റി ഹ്രസ്വകാല, ഇടക്കാല മൂവിംഗ് ശരാശരികൾക്ക് താഴെ, മൊമെന്റം സൂചകങ്ങൾ നെഗറ്റീവ്

Update:2023-11-02 09:13 IST

നിഫ്റ്റി ഇന്നലെ സെഷൻ അവസാനിപ്പിച്ചത് 90.45 പോയിന്റ് (0.47 ശതമാനം) നഷ്ടത്തോടെ 18,989.15 ലാണ്. സൂചിക 19,000 നു താഴെ വ്യാപാരം ചെയ്തു നിലനിന്നാൽ താഴേക്കുള്ള പക്ഷപാതം തുടരും. 

നിഫ്റ്റി താഴ്ന്നു 19064.1 ൽ വ്യാപാരം തുടങ്ങി. സെഷനിലുടനീളം ഡൗൺ ട്രെൻഡ് തുടർന്നു. നിഫ്റ്റി 18,989.15 ൽ ക്ലോസ് ചെയ്യുന്നതിനുമുമ്പ് 18,973.70 എന്ന താഴ്ന്ന നിലയിലെത്തി.

റിയൽറ്റി, മീഡിയ, ഫാർമ, പൊതുമേഖലാ ബാങ്കുകൾ എന്നിവ നേട്ടത്തിൽ അവസാനിച്ചു. മെറ്റൽ, ഐ.ടി, ഓട്ടോ, സ്വകാര്യ ബാങ്കുകൾ എന്നിവ നഷ്ടത്തിൽ ക്ലോസ് ചെയ്തു. വിപണിഗതി നെഗറ്റീവ് ആയിരുന്നു, 910 ഓഹരികൾ ഉയർന്നു, 1404 എണ്ണം ഇടിഞ്ഞു, 170 എണ്ണം മാറ്റമില്ലാതെ തുടർന്നു.

നിഫ്റ്റിയിൽ സൺ ഫാർമ, ബി.പി.സി.എൽ, ഹിൻഡാൽകോ, ബജാജ്  ഓട്ടോ എന്നിവ കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ, അഡാനി എന്റർപ്രൈസസ്, എസ്ബിഐ ലൈഫ്, ഏഷ്യൻപെയിന്റ്സ് എന്നിവയ്ക്കാണ് കൂടുതൽ നഷ്ടം.

നിഫ്റ്റി ഹ്രസ്വകാല, ഇടക്കാല മൂവിംഗ് ശരാശരികൾക്ക് താഴെയാണ്. മൊമെന്റം സൂചകങ്ങൾ നെഗറ്റീവ് ചായ്‌വ് കാണിക്കുന്നു. സൂചിക ഡെയ്‌ലി ചാർട്ടിൽ നീണ്ട ബ്ലാക്ക് കാൻഡിൽ  (black candle) രൂപപ്പെടുത്തി ദിവസത്തിലെ ഏറ്റവും താഴ്ന്ന നിലയ്ക്ക് സമീപം ക്ലോസ് ചെയ്തു.


ഈ പാറ്റേൺ കൂടുതൽ ഇടിവിനുള്ള സാധ്യത സൂചിപ്പിക്കുന്നു. നിഫ്റ്റിക്ക് 19,000 ൽ ഇൻട്രാഡേ പ്രതിരോധം, സൂചിക ഈ നിലവാരത്തിന് താഴെ ട്രേഡ് ചെയ്തു നിലനിർത്തിയാൽ താഴേക്കുള്ള പക്ഷപാതം ഇന്നും തുടരാം. അടുത്ത ഇൻട്രാഡേ പിന്തുണ 18,925ലാണ്. പോസിറ്റീവ് ട്രെൻഡിലാക്കാൻ സൂചിക 19,000 നു മുകളിൽ നീങ്ങേണ്ടതുണ്ട്.



ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ

18925-18850-18775

റെസിസ്റ്റൻസ് ലെവലുകൾ

19000-19065-19150

(15 മിനിറ്റ് ചാർട്ടുകൾ)

പൊസിഷണൽ വ്യാപാരികൾക്ക്, ഹ്രസ്വകാല സപ്പോർട്ട് ലെവലുകൾ

18,800-18,500,

പ്രതിരോധം 19,200 -19 ,500.


ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 145 പോയിന്റ് നഷ്ടത്തിൽ 42,700.95 ലാണ് അവസാനിച്ചത്. സാങ്കേതികമായി, മൊമെന്റം സൂചകങ്ങൾ നെഗറ്റീവ് ചായ്‌വ് കാണിക്കുന്നു. സൂചിക ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് താഴെയാണ്.

സൂചിക പ്രതിദിന ചാർട്ടിൽ ഒരു ഡോജി മെഴുകുതിരി (doji candle) രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. സൂചികയ്ക്ക് 42,600 ൽ ഹ്രസ്വകാല പിന്തുണയുണ്ട്, പ്രതിരോധനില 42,800 ആണ്. ഡൗൺ ട്രെൻഡ് തുടരാൻ സൂചിക 42,600 ന് താഴെ നീങ്ങേണ്ടതുണ്ട്. സൂചിക 42,800 നു മുകളിൽ ട്രേഡ് ചെയ്തു നില നിന്നാൽ പുൾ ബായ്ക്ക് റാലി ഇന്ന് പ്രതീക്ഷിക്കാം.




ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ

42,600 - 42,400 - 42200

പ്രതിരോധ നിലകൾ

42,800 -43,000 -43,200

(15 മിനിറ്റ് ചാർട്ടുകൾ)

പൊസിഷനൽ വ്യാപാരികൾക്ക്, ഹ്രസ്വകാല സപ്പോർട്ട് ലെവലുകൾ

42,000-41,500

പ്രതിരോധം 42,800 -43,500. 

Tags:    

Similar News