ആശങ്കയില്‍ നിഫ്റ്റി: 21,600ന് മുകളില്‍ പിടിച്ചുനില്‍ക്കാനായില്ലങ്കില്‍ കൂടുതല്‍ ഇടിവിന് സാധ്യത

ജനുവരി രണ്ടിലെ മാര്‍ക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കിയുള്ള റിപ്പോര്‍ട്ട്

Update:2024-01-03 08:50 IST

നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചത് 76.10 പോയിന്റ് (0.35 ശതമാനം) നഷ്ടത്തോടെ 21,665.80ലാണ്. ഏറ്റവും അടുത്ത പിന്തുണ 21,600 ആണ്. ഇതിനു താഴെ വീണാല്‍, കൂടുതല്‍ താഴേക്കുള്ള നീക്കം പ്രതീക്ഷിക്കാം.

നിഫ്റ്റി ഉയര്‍ന്ന് 21,751.30ല്‍ വ്യാപാരം ആരംഭിച്ചു, തുടര്‍ന്ന് സൂചിക ഇടിഞ്ഞ് 21,555.70 എന്ന താഴ്ന്ന നിലവാരത്തിലെത്തി. ഉച്ചകഴിഞ്ഞുള്ള വ്യാപാരത്തില്‍, സൂചിക കുറേ തിരിച്ചു കയറി. 21,665.80ല്‍ ക്ലോസ് ചെയ്തു.

ഫാര്‍മ, മീഡിയ, മെറ്റല്‍ എന്നിവ നേട്ടത്തില്‍ അവസാനിച്ചു. ഓട്ടോ, സ്വകാര്യ ബാങ്ക്, ഐ.ടി, റിയല്‍റ്റി എന്നിവയാണ് ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത്. വിശാലവിപണി നെഗറ്റീവ് ആയിരുന്നു. 1,121 ഓഹരികള്‍ ഉയര്‍ന്നു, 1,234 എണ്ണം ഇടിഞ്ഞു, 152 എണ്ണം മാറ്റമില്ലാതെ തുടര്‍ന്നു.

നിഫ്റ്റിയില്‍ അദാനി പോര്‍ട്ട്സ്, ഡിവിസ് ലാബ്, സണ്‍ ഫാര്‍മ, കോള്‍ ഇന്ത്യ എന്നിവ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയപ്പോള്‍ ഐഷര്‍ മോട്ടോഴ്‌സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, അള്‍ട്രാ ടെക് സിമന്റ്, എല്‍ ആന്‍ഡ് ടി എന്നിവയ്ക്കാണു കൂടുതല്‍ നഷ്ടം.

നിഫ്റ്റി ഹ്രസ്വകാല, ദീര്‍ഘകാല മൂവിംഗ് ശരാശരികള്‍ക്ക് മുകളിലാണ്. മൊമെന്റം സൂചകങ്ങള്‍ നിഷ്പക്ഷ പ്രവണത കാണിക്കുന്നു. സൂചിക പ്രതിദിന ചാര്‍ട്ടില്‍ ബ്ലായ്ക്ക് കാന്‍ഡില്‍ രൂപപ്പെടുത്തി മുന്‍ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. ഈ പാറ്റേണ്‍ നെഗറ്റീവ് പക്ഷപാതം സൂചിപ്പിക്കുന്നു.

സൂചികയ്ക്ക് 21,600 ലെവലില്‍ ഹ്രസ്വകാല പിന്തുണയുണ്ട്. സൂചിക ഈ നിലയ്ക്ക് താഴെയായാല്‍ കൂടുതല്‍ തിരിച്ചടി പ്രതീക്ഷിക്കാം. അല്ലെങ്കില്‍, കുറച്ച് ദിവസത്തേക്ക് സൂചിക ഈ നിലയ്ക്ക് മുകളില്‍ സമാഹരിക്കപ്പെട്ടേക്കാം.


ഇന്‍ട്രാഡേ സപ്പോര്‍ട്ട് ലെവലുകള്‍ 21,600- 21,530- 21,450

റെസിസ്റ്റന്‍സ് ലെവലുകള്‍

21,680-21,750-21,830

(15 മിനിറ്റ് ചാര്‍ട്ടുകള്‍)

പൊസിഷണല്‍ വ്യാപാരികള്‍ക്ക് ഹ്രസ്വകാല സപ്പോര്‍ട്ട് 21,600-21,000

പ്രതിരോധം 22000 -൨൨൫൦൦



ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 472.65 പോയിന്റ് നഷ്ടത്തില്‍ 47,761.65ല്‍ ക്ലോസ് ചെയ്തു. മൊമെന്റം സൂചകങ്ങള്‍ നിഷ്പക്ഷ പ്രവണത സൂചിപ്പിക്കുന്നു, സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെ ക്ലോസ് ചെയ്തു. സൂചിക പ്രതിദിന ചാര്‍ട്ടില്‍ ബ്ലാക്ക് കാന്‍ഡില്‍ രൂപപ്പെടുത്തി മുന്‍ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. ഈ പാറ്റേണ്‍ നെഗറ്റീവ് പ്രവണത സൂചിപ്പിക്കുന്നു. സൂചികയ്ക്ക് 47,600ല്‍ ഇന്‍ട്രാഡേ പിന്തുണയുണ്ട്. സൂചിക ഈ നിലവാരത്തിന് താഴെയാണെങ്കില്‍ നെഗറ്റീവ് ട്രെന്‍ഡ് തുടരാം. 47,800 ലെവലിലാണ് ഏറ്റവും അടുത്തുള്ള ഇന്‍ട്രാഡേ പ്രതിരോധം.


ഇന്‍ട്രാഡേ സപ്പോര്‍ട്ട് ലെവലുകള്‍ 47,600-47,400-47,200

പ്രതിരോധ നിലകള്‍

47,800-48,000-48,200

(15 മിനിറ്റ് ചാര്‍ട്ടുകള്‍)

പൊസിഷനല്‍ ട്രേഡര്‍മാര്‍ക്ക് ഹ്രസ്വകാല സപ്പോര്‍ട്ട് 47,000-45,500

പ്രതിരോധം 48,650-50,000

Tags:    

Similar News