വിപണിയിൽ പോസിറ്റീവ് സൂചനകൾ ഉണ്ടോ ?
മെയ് 02 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയത്
നിഫ്റ്റി 82.68 പോയിന്റ് (0.46 ശതമാനം) ഉയർന്ന് 18,147.65 ലാണ് ക്ലോസ് ചെയ്തത്. ബുള്ളിഷ് പ്രവണതയുടെ തുടർച്ചയ്ക്ക്, സൂചിക 18,100-ന് മുകളിൽ തുടരേണ്ടതുണ്ട്.
നിഫ്റ്റി നേട്ടത്തോടെ 18,124.80 ൽ വ്യാപാരം ആരംഭിച്ചു. ഇൻട്രാഡേയിലെ ഉയർന്ന നില 18,180.30 ൽ പരീക്ഷിച്ചു. 18,147.65 ൽ ക്ലോസ് ചെയ്യുന്നതുവരെ സൂചിക പാർശ്വ നീക്കങ്ങളിലായിരുന്നു.
മെറ്റൽ, ഐടി, ഓട്ടോ, മീഡിയ എന്നിവ മികച്ച നേട്ടമുണ്ടാക്കിയപ്പോൾ ഫാർമ, എഫ്എംസിജി, റിയൽറ്റി എന്നിവ നഷ്ടത്തിൽ ക്ലോസ് ചെയ്തു. 1350 ഓഹരികൾ ഉയർന്നു, 873 ഓഹരികൾ ഇടിഞ്ഞു, 140 എണ്ണം മാറ്റമില്ലാതെ തുടർന്നു. വിശാല വിപണി പോസിറ്റീവ് ആയിരുന്നു.
നിഫ്റ്റിയിൽ ഒഎൻജിസി, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്സി ലൈഫ്, ഹിൻഡാൽകോ എന്നിവ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ, പ്രധാന നഷ്ടം ഹീറോ മോട്ടോ കോർപ്, സൺ ഫാർമ, അൾട്രാടെക് സിമന്റ്, ഭാരതി എയർടെൽ എന്നിവയ്ക്കാണ്.
മൊമെന്റം സൂചകങ്ങളും മൂവിംഗ് ശരാശരികളും പോസിറ്റീവ് ചായ്‌വ് സൂചിപ്പിക്കുന്നു. ഡെയ്‌ലി ചാർട്ടിൽ തുടർച്ചയായ ആറാമത്തെ വെെറ്റ് കാൻഡിൽ രൂപപ്പെട്ട് 18,100-ന്റെ മുൻ പ്രതിരോധത്തിന് മുകളിൽ ക്ലോസ് ചെയ്തു. സൂചിക ഈ നിലയ്ക്ക് മുകളിൽ ട്രേഡ് ചെയ്തു നിലനിർത്തിയാൽ, വരും ദിവസങ്ങളിൽ സൂചിക അടുത്ത പ്രതിരോധമായ 18,265 പരീക്ഷിച്ചേക്കാം. 18,100 നു താഴെയായാൽ നെഗറ്റീവ് പ്രവണത പ്രതീക്ഷിക്കാം.
പിന്തുണ - പ്രതിരോധനിലകൾ
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 18,125-18,060-18,000
റെസിസ്റ്റൻസ് ലെവലുകൾ
18,175-18,235-18,300
(15 മിനിറ്റ് ചാർട്ടുകൾ)
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 118.20 പോയിന്റ് നേട്ടത്തിൽ 43,352.10 ലാണ് ക്ലോസ് ചെയ്തത്. മൊമെന്റം സൂചകങ്ങളും ഹ്രസ്വകാല മൂസിംഗ് ശരാശരികളും പോസിറ്റീവ് ചായ്‌വ് സൂചിപ്പിക്കുന്നു. സൂചിക പ്രതിദിന ചാർട്ടിൽ ഒരു ബ്ലായ്ക്ക് കാൻഡിൽ രൂപപ്പെടുത്തിയെങ്കിലും കഴിഞ്ഞ ദിവസത്തെ ക്ലോസിനു മുകളിൽ ക്ലോസ് ചെയ്തു. സൂചികയ്ക്ക് 43,500 ൽ ഹ്രസ്വകാല പ്രതിരോധമുണ്ട്. സൂചിക ഈ നിലവാരത്തിന് മുകളിൽ ട്രേഡ് ചെയ്തു നിലനിർത്തിയാൽ വരും ദിവസങ്ങളിലും ബുള്ളിഷ് ആക്കം തുടരാം. അല്ലെങ്കിൽ, കുറച്ച് ദിവസത്തേക്ക് സൂചിക ഈ നിലയ്ക്ക് താഴെ സമാഹരിക്കപ്പെട്ടേക്കാം.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 43,300 - 43,100 -42,900
പ്രതിരോധ നിലകൾ
43,500 -43,700 -43,850
(15 മിനിറ്റ് ചാർട്ടുകൾ)