വിപണിയില്‍ പോസിറ്റീവ് ട്രെന്‍ഡ് തുടരാന്‍ സാധ്യത; നിഫ്റ്റി 19,450 ൽ പ്രതിരോധം നേരിടുന്നു

മൊമെന്റം സൂചകങ്ങൾ നിഷ്പക്ഷ പ്രവണതയിൽ

Update:2023-09-04 08:49 IST

നിഫ്റ്റി ഇന്നലെ  181.5 പോയിന്റ് (0.94 ശതമാനം) നേട്ടത്തോടെ 19,435.30 ലാണ് സെഷൻ അവസാനിപ്പിച്ചത്. സൂചിക 19,450-ന് മുകളിൽ ട്രേഡ് ചെയ്തു നിലനിർത്തിയാൽ മുന്നേറ്റം തുടരും. 

നിഫ്റ്റി ഉയർന്ന് 19258.20 ൽ വ്യാപാരം ആരംഭിച്ചു. ഈ ബുള്ളിഷ് ട്രെൻഡ് സെഷനിലുടനീളം തുടർന്നു. 19,435.30 ൽ ക്ലോസ് ചെയ്യുന്നതിനുമുമ്പ് 19458.55 ൽ ഇൻട്രാഡേയിലെ ഉയർന്ന നില പരീക്ഷിച്ചു. ഫാർമ ഒഴികെയുള്ള എല്ലാ മേഖലകളും നേട്ടത്തിൽ ക്ലോസ് ചെയ്തു. മെറ്റൽ, ഓട്ടോ, ബാങ്ക്, ഐടി മേഖലകളാണ് മികച്ച നേട്ടമുണ്ടാക്കിയത്. 

വിശാലവിപണി പോസിറ്റീവ് ആയിരുന്നു. 1349 ഓഹരികൾ ഉയർന്നു, 955 എണ്ണം ഇടിഞ്ഞു, 116 എണ്ണം മാറ്റമില്ലാതെ തുടർന്നു.

നിഫ്റ്റി യിൽ എൻ‌ടി‌പി‌സി, ഒ‌എൻ‌ജി‌സി, ജെ‌എസ്‌ഡബ്ല്യു‌ സ്റ്റീൽ, ടാറ്റാ സ്റ്റീൽ എന്നിവ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കി. സി‌പ്ല, എച്ച്‌ഡി‌എഫ്‌സി ലൈഫ്, ഡോ. റെഡ്ഡീസ്, അൾ‌ട്രാടെക് സിമന്റ് എന്നിവയ്ക്കാണ് പ്രധാന നഷ്ടം.

മൊമെന്റം സൂചകങ്ങൾ നിഷ്പക്ഷ പ്രവണത കാണിക്കുന്നു. എന്നാൽ, നിഫ്റ്റി ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് മുകളിൽ ക്ലോസ് ചെയ്തു. ഡെയ്‌ലി ചാർട്ടിൽ, സൂചിക ഒരു നീണ്ട വെളുത്ത മെഴുകുതിരി (white candle)രൂപപ്പെടുത്തി ദിവസത്തിലെ ഏറ്റവും ഉയർന്ന നിലയിൽ ക്ലോസ് ചെയ്തു. ഈ പാറ്റേൺ ഒരു പോസിറ്റീവ് പ്രവണതയുടെ സാധ്യത കാണിക്കുന്നു.

സപ്പോർട്ട്, റെസിസ്റ്റൻസ് ലെവലുകൾ വിശകലനം ചെയ്യുമ്പോൾ, സൂചികയ്ക്ക് 19,380 ൽ ഇൻട്രാഡേ പിന്തുണയുണ്ട്, അതേസമയം 19,450 ൽ പ്രതിരോധം നേരിടുന്നു. സൂചിക 19,450 നു മുകളിൽ ട്രേഡ് ചെയ്തു നിലനിർത്തിയാൽ പോസിറ്റീവ് ട്രെൻഡ് തുടരും. നിഫ്റ്റി 19,380 ന് താഴെ നീങ്ങുകയാണെങ്കിൽ നെഗറ്റീവ് ചായ്‌വ് പ്രതീക്ഷിക്കാം.




ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ

19,380-19,300-19,250

റെസിസ്റ്റൻസ് ലെവലുകൾ

19,450-19,500-19,550

(15 മിനിറ്റ് ചാർട്ടുകൾ)

ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 444.95 പോയിന്റ് നേട്ടത്തോടെ 44,436.10 ൽ ക്ലോസ് ചെയ്തു. സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് മുകളിൽ ക്ലോസ് ചെയ്യുന്നു. മൊമെന്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക പ്രതിദിന ചാർട്ടിൽ വെെറ്റ് കാൻഡിൽ രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിനു മുകളിൽ ക്ലോസ് ചെയ്തു. ഇതെല്ലാം ബുള്ളിഷ് പ്രവണത സൂചിപ്പിക്കുന്നു. സൂചികയ്ക്ക് 44,250 ൽ ഇൻട്രാഡേ പിന്തുണയുണ്ട്, അതേസമയം പ്രതിരോധം 44500 ആണ്. സൂചിക 44,500 ലെവലിന് മുകളിൽ നീങ്ങുകയാണെങ്കിൽ, ബുള്ളിഷ് ട്രെൻഡ് ഇന്നും തുടരാം.



ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ

44,250 - 44,050 -43,850

പ്രതിരോധ നിലകൾ

44,500-44,750 -45,000

(15 മിനിറ്റ് ചാർട്ടുകൾ)

Tags:    

Similar News