ഓഹരി സൂചികകള്‍ എങ്ങോട്ട് സഞ്ചരിക്കും?

ഏപ്രില്‍ മൂന്നിലെ മാര്‍ക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി;

Update:2023-04-05 09:40 IST

നിഫ്റ്റി 38.30 പോയിന്റ് (0.22 ശതമാനം) ഉയര്‍ന്ന് 17,398.05 ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 17,380 ന് മുകളില്‍ ട്രേഡ് ചെയ്ത് നിലനിര്‍ത്തിയാല്‍ ഇന്ന് പോസിറ്റീവ് ട്രെന്‍ഡ് പ്രതീക്ഷിക്കാം.

നിഫ്റ്റി ഉയര്‍ന്ന് 17,427.90 ല്‍ വ്യാപാരം ആരംഭിച്ചു, പക്ഷേ സൂചിക മുന്നേറ്റം തുടരുന്നതില്‍ പരാജയപ്പെട്ടു. 17312-ല്‍ ഇന്‍ട്രാഡേയിലെ താഴ്ന്ന നിലവാരം പരീക്ഷിച്ചു. ഉച്ച കഴിഞ്ഞു സൂചിക ഉയര്‍ന്ന് 17,398.05 ല്‍ ക്ലോസ് ചെയ്തു. ലോഹം, എഫ്എംസിജി, ഐടി എന്നിവ ഒഴികെയുള്ള എല്ലാ മേഖലകളും നല്ല നേട്ടത്തില്‍ അവസാനിച്ചു.

ഓട്ടോ, പൊതുമേഖലാ ബാങ്കുകള്‍, റിയല്‍ എസ്റ്റേറ്റ്, സ്വകാര്യ ബാങ്കുകള്‍ എന്നിവയാണ് മികച്ച നേട്ടമുണ്ടാക്കിയ മേഖലകള്‍. 1723 ഓഹരികള്‍ ഉയര്‍ന്നു, 521 ഓഹരികള്‍ ഇടിഞ്ഞു, 115 എണ്ണം മാറ്റമില്ലാതെ തുടര്‍ന്നു. വിശാലവിപണി പോസിറ്റീവ് ആയിരുന്നു. നിഫ്റ്റിയില്‍ ഹീറോ മോട്ടോ കോര്‍പ്, കോള്‍ ഇന്ത്യ, ബജാജ് ഓട്ടോ, മാരുതി എന്നിവ കൂടുതല്‍ നേട്ടമുണ്ടാക്കിയപ്പോള്‍ ബിപിസിഎല്‍, അഡാനി എന്റര്‍പ്രൈസസ്, അപ്പോളോ ഹോസ്പിറ്റല്‍സ്, ഐടിസി എന്നിവ നഷ്ടത്തിലായി.

സാങ്കേതികമായി, മൊമെന്റം സൂചകങ്ങളും ഹ്രസ്വകാല മൂവിംഗ് ശരാശരികളും പോസിറ്റീവ് ചായ്വ് സൂചിപ്പിക്കുന്നു. സൂചിക പ്രതിദിന ചാര്‍ട്ടില്‍ ബ്ലായ്ക്ക് കാന്‍ഡില്‍ രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു മുകളില്‍ ക്ലോസ് ചെയ്തു. മെഴുകുതിരിയുടെ താഴത്തെ നീണ്ട നിഴല്‍ സൂചിപ്പിക്കുന്നത് താഴ്ന്ന ഭാഗത്തു വാങ്ങല്‍ പിന്തുണ ഉയര്‍ന്നുവന്നു എന്നാണ്. നിഫ്റ്റിക്ക് 17,380 ലെവലില്‍ ഇന്‍ട്രാഡേ പിന്തുണയുണ്ട്. നിഫ്റ്റി ഈ നിലയ്ക്ക് മുകളില്‍ ട്രേഡ് ചെയ്തു നിലനിന്നാല്‍ പോസിറ്റീവ് ട്രെന്‍ഡ് ഇന്നും തുടരാം. നിഫ്റ്റിക്ക് 17,200 ലെവലില്‍ ഹ്രസ്വകാല പിന്തുണയുണ്ട്. 17,500-17,530 ഏരിയയിലാണ് ഏറ്റവും അടുത്തുള്ള ഹ്രസ്വകാല പ്രതിരോധം.


പിന്തുണ, പ്രതിരോധനിലകള്‍

ഇന്‍ട്രാഡേ സപ്പോര്‍ട്ട് ലെവലുകള്‍ 17,380-17,310-17,250

റെസിസ്റ്റന്‍സ് ലെവലുകള്‍

17,430-17,480-17,530

(15 മിനിറ്റ് ചാര്‍ട്ടുകള്‍)

ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 204.40 പോയിന്റ് നേട്ടത്തില്‍ 40,813.05 ലാണ് ക്ലോസ് ചെയ്തത്. സാങ്കേതികമായി, മൊമെന്റം സൂചകങ്ങളും ഹ്രസ്വകാല മൂവിംഗ് ശരാശരികളും പോസിറ്റീവ് ചായ്വ് സൂചിപ്പിക്കുന്നു. ഡെയ്ലി ചാര്‍ട്ടില്‍ സൂചിക ഒരു ബുള്ളിഷ് മെഴുകുതിരി രൂപപ്പെടുത്തി ദിവസത്തിന്റെ ഉയര്‍ന്ന നിലവാരത്തിനടുത്തായി ക്ലോസ് ചെയ്തു. സൂചിക 40,850 ലെവലിന് മുകളില്‍ ട്രേഡ് ചെയ്തു നിലനിര്‍ത്തിയാല്‍ പോസിറ്റീവ് ആക്കം തുടരാം. സൂചികയ്ക്ക് 41,000-ല്‍ ഹ്രസ്വകാല പ്രതിരോധമുണ്ട്. ബുള്ളിഷ് പ്രവണതയുടെ തുടര്‍ച്ചയ്ക്ക്, സൂചിക ഈ നിലയ്ക്ക് മുകളില്‍ ക്ലോസ് ചെയ്യേണ്ടതുണ്ട്.


സപ്പോര്‍ട്ട് ലെവലുകള്‍

40,700 -40,550 -40,350

പ്രതിരോധ നിലകള്‍

40,900 -41,100 -41,300

(15 മിനിറ്റ് ചാര്‍ട്ടുകള്‍)

Tags:    

Similar News