നിഫ്റ്റി ഹ്രസ്വ-ദീര്‍ഘകാല മൂവിംഗ് ശരാശരികള്‍ക്ക് മുകളില്‍, 22,360ന് മുകളില്‍ പോസിറ്റീവ് ട്രെന്‍ഡ്
മാര്‍ച്ച് നാലിലെ മാര്‍ക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി
നിഫ്റ്റി 27.2 പോയിന്റ് (0.12 ശതമാനം) ഉയര്‍ന്ന് 22,405.60ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 22,360നു മുകളില്‍ നിലനിന്നാല്‍ പോസിറ്റീവ് ട്രെന്‍ഡ് ഇന്നും തുടരാം.
നിഫ്റ്റി ഉയര്‍ന്ന് 22,403.50ല്‍ വ്യാപാരം തുടങ്ങി. രാവിലെ തന്നെ 22,440.90 എന്ന ഇന്‍ട്രാഡേ ഉയര്‍ന്ന നിലവാരം പരീക്ഷിച്ചു. സൂചിക പിന്നീടു പാര്‍ശ്വനീക്കത്തിലായി. 22,405.60ല്‍ ക്ലോസ് ചെയ്തു. ബാങ്ക്, ഫിനാന്‍ഷ്യല്‍ സര്‍വീസ്, ഫാര്‍മ, റിയല്‍റ്റി എന്നിവയാണ് കൂടുതല്‍ നേട്ടമുണ്ടാക്കിയ മേഖലകള്‍, കൂടുതല്‍ നഷ്ടം സംഭവിച്ചത് മീഡിയ, ഐടി, ഓട്ടോ, എഫ്.എം.സി.ജി എന്നിവയ്ക്കും.
വിശാലവിപണി നെഗറ്റീവ് ആയിരുന്നു. 829 ഓഹരികള്‍ ഉയര്‍ന്നു. 1,609 ഓഹരികള്‍ ഇടിഞ്ഞു. 111 എണ്ണം മാറ്റമില്ലാതെ തുടരുന്നു.
നിഫ്റ്റിയില്‍ എന്‍.ടി.പി.സി, എച്ച്.ഡി.എഫ്.സി ലൈഫ്, പവര്‍ ഗ്രിഡ്, ഒ.എന്‍.ജി.സി എന്നിവ കൂടുതല്‍ നേട്ടമുണ്ടാക്കിയപ്പോള്‍ ഐഷര്‍ മോട്ടോഴ്‌സ്, ജെ.എസ്.ഡബ്ല്യു സ്റ്റീല്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എസ്.ബി.ഐ ലൈഫ് എന്നിവയ്ക്കാണു കൂടുതല്‍ നഷ്ടം.
നിഫ്റ്റി ഹ്രസ്വകാല, ദീര്‍ഘകാല മൂവിംഗ് ശരാശരികള്‍ക്ക് മുകളിലാണ്. മൊമെന്റം സൂചകങ്ങള്‍ പോസിറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക പ്രതിദിന ചാര്‍ട്ടില്‍ ഒരു ഡോജി മെഴുകുതിരി രൂപപ്പെടുത്തി മുന്‍ ദിവസത്തെ ക്ലോസിംഗിനു മുകളില്‍ ക്ലോസ് ചെയ്തു. ഈ പാറ്റേണ്‍ പോസിറ്റീവ് പക്ഷപാതം സൂചിപ്പിക്കുന്നു. ഏറ്റവും അടുത്തുള്ള ഇന്‍ട്രാഡേ പിന്തുണ 22,360 ലെവലിലാണ്. സൂചിക ഈ നിലയ്ക്ക് മുകളില്‍ ട്രേഡ് ചെയ്തു നിലനിന്നാല്‍ പോസിറ്റീവ് ട്രെന്‍ഡ് ഇന്നും തുടരാം. ഉയര്‍ന്ന ഭാഗത്ത്, നിഫ്റ്റിക്ക് 22,440 ലെവലില്‍ ഇന്‍ട്രാഡേ പ്രതിരോധമുണ്ട്.
ഇന്‍ട്രാഡേ സപ്പോര്‍ട്ട് ലെവലുകള്‍: 22,360 -22,280 -22,200
റെസിസ്റ്റന്‍സ് ലെവലുകള്‍: 22,430 -22,500 -22,570(15 മിനിറ്റ് ചാര്‍ട്ടുകള്‍)
പൊസിഷണല്‍ വ്യാപാരികള്‍ക്കു ഹ്രസ്വകാല സപ്പോര്‍ട്ട്: 22,300 -21835
പ്രതിരോധം: 22,750 -23,250.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 158.60 പോയിന്റ് നേട്ടത്തില്‍ 47,456.10 ല്‍ ക്ലോസ് ചെയ്തു. മൊമെന്റം സൂചകങ്ങള്‍ പോസിറ്റീവ് പ്രവണത സൂചിപ്പിക്കുന്നു. സൂചിക ഹ്രസ്വകാല, ദീര്‍ഘകാല മൂവിംഗ് ശരാശരികള്‍ക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാര്‍ട്ടില്‍ വൈറ്റ് കാന്‍ഡില്‍ രൂപപ്പെടുത്തി മുന്‍ ദിവസത്തെ ക്ലോസിംഗിനു മുകളില്‍ ക്ലോസ് ചെയ്തു. ഈ പാറ്റേണ്‍ പോസിറ്റീവ് പക്ഷപാതം കാണിക്കുന്നു. സൂചികയ്ക്ക് 47,200ല്‍ ഇന്‍ട്രാഡേ പിന്തുണയുണ്ട്, പ്രതിരോധം 47,500 ആണ്. സൂചിക 47,500 നു മുകളില്‍ നീങ്ങുകയാണെങ്കില്‍ വരും ദിവസങ്ങളിലും പോസിറ്റീവ് ട്രെന്‍ഡ് തുടരാം. അല്ലെങ്കില്‍, കുറച്ച് ദിവസത്തേക്ക് സൂചിക ഈ നിലയ്ക്ക് താഴെ സമാഹരിക്കപ്പെട്ടേക്കാം.
ഇന്‍ട്രാഡേ സപ്പോര്‍ട്ട് ലെവലുകള്‍: 47,200 -46,900 -46,650
പ്രതിരോധ നിലകള്‍: 47,500 -47,750 -48,000
(15 മിനിറ്റ് ചാര്‍ട്ടുകള്‍)
പൊസിഷനല്‍ ട്രേഡര്‍മാര്‍ക്ക് ഹ്രസ്വകാല സപ്പോര്‍ട്ട്: 47,000 -45,300
പ്രതിരോധം: 48,000