സൂചികകള്‍ പോസിറ്റീവ്; കാളകള്‍ക്ക് അനുകൂലമായ കാറ്റ്
ബാങ്ക് നിഫ്റ്റി മൊമെന്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണത സൂചിപ്പിക്കുന്നു, സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് മുകളിലാണ്
ഇന്നലെ നിഫ്റ്റി 9.50 പോയിന്റ് (0.05 ശതമാനം) ഉയർന്ന് 19,398.50 ൽ ക്ലോസ് ചെയ്തു. ബുള്ളിഷ് ആക്കം നിലനിർത്താൻ, സൂചിക 19,434 മറികടക്കണം.
നിഫ്റ്റി ഉയർന്ന് 19,405.90 ന് വ്യാപാരം ആരംഭിച്ചു. പിന്നീടു സൂചിക 19,339-19,421 എന്ന ബാൻഡിൽ സമാഹരിച്ചു വ്യാപാരം നടത്തി 19,398.50 ൽ ക്ലോസ് ചെയ്തു.
എഫ്എംസിജി, ഓട്ടോ, മീഡിയ, പിഎസ്‌യു ബാങ്ക് എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്, ധനകാര്യസേവനങ്ങളും നിഫ്റ്റി ബാങ്കും താഴ്ന്നു ക്ലോസ് ചെയ്തു. വിശാലവിപണി പോസിറ്റീവ് ആയിരുന്നു. 1314 ഓഹരികൾ ഉയർന്നു, 917 എണ്ണം ഇടിഞ്ഞു, 152 എണ്ണം മാറ്റമില്ലാതെ തുടർന്നു.
നിഫ്റ്റിയിൽ ബജാജ് ഓട്ടോ, ഡിവിസ് ലാബ്, ഹീറോ മോട്ടോകോർപ്, എച്ച്ഡിഎഫ്സി ലൈഫ് എന്നിവ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ, പ്രധാന നഷ്ടം എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി, ഐഷർ മോട്ടോഴ്സ്, ടാറ്റാ കൺസ്യൂമർ പ്രൊഡക്ട്സ് എന്നിവയ്ക്കാണ്.
സൂചിക ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. മൊമെന്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണത സൂചിപ്പിക്കുന്നു. പ്രതിദിന ചാർട്ടിൽ ഒരു ഡോജി കാൻഡിൽ രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു മുകളിൽ ക്ലോസ് ചെയ്തു. കാളകൾക്ക് അനുകൂലമായ ആക്കം നിലനിൽക്കുന്നുവെന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്.
സൂചികയ്ക്ക് 19,434-ൽ ഇൻട്രാഡേ റെസിസ്റ്റൻസ് ഉണ്ട്. സൂചിക ഈ നിലവാരത്തിന് മുകളിൽ ട്രേഡ് ചെയ്തു നിലനിർത്തിയാൽ വരും ദിവസങ്ങളിൽ കൂടുതൽ മുന്നേറ്റം പ്രതീക്ഷിക്കാം. അല്ലെങ്കിൽ, കുറച്ച് ദിവസത്തേക്ക് സൂചിക ഈ നിലയ്ക്ക് താഴെ സമാഹരിക്കപ്പെട്ടേക്കാം. നിഫ്റ്റിക്ക് 19,250-ൽ ഹ്രസ്വകാല പിന്തുണയുണ്ട്.
പിന്തുണ-പ്രതിരോധനിലകൾ
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
19,335-19,240-19,165
റെസിസ്റ്റൻസ് ലെവലുകൾ
19,434-19,500-19,580
(15 മിനിറ്റ് ചാർട്ടുകൾ)
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 149.65 പോയിന്റ് നഷ്ടത്തിൽ 45,151.80 ലാണ് ക്ലോസ് ചെയ്തത്. മൊമെന്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണത സൂചിപ്പിക്കുന്നു, സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാർട്ടിൽ തുടർച്ചയായ രണ്ടാമത്തെ ഡോജി കാൻഡിൽ രൂപപ്പെടുത്തി, കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു തൊട്ടുതാഴെയായി ക്ലോസ് ചെയ്തു.
സൂചികയ്ക്ക് 45,250 ൽ ഹ്രസ്വകാല പ്രതിരോധമുണ്ട്. ഈ നിലവാരത്തിന് മുകളിൽ ട്രേഡ് ചെയ്തു നിലനിർത്തിയാൽ വരും ദിവസങ്ങളിൽ കൂടുതൽ കയറ്റം പ്രതീക്ഷിക്കാം. ഈ നിലയ്ക്ക് താഴെയായാൽ കുറച്ച് ദിവസത്തേക്ക് സമാഹരണം തുടരും. ഹ്രസ്വകാല പിന്തുണ 44,500 ൽ തുടരുന്നു.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
45,000 - 44,750 - 44,500
പ്രതിരോധ നിലകൾ
45,375 -45,650 - 45,900
(15 മിനിറ്റ് ചാർട്ടുകൾ)