മൊമെന്റം സൂചകങ്ങൾ വിപണി ഉയരാനുള്ള പ്രവണത കാണിക്കുന്നു

നിഫ്റ്റി ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിൽ

Update:2023-09-06 08:48 IST

ഇന്നലെ നിഫ്റ്റി 46.1പോയിന്റ് (0.24 ശതമാനം) നേട്ടത്തോടെ 19,574.90ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ആക്കം കാളകൾക്ക് അനുകൂലമായി തുടരുന്നു. നിഫ്റ്റി മുകളിലേക്കു യാത്ര തുടരുന്നതിന് 19,630 ലെ പ്രതിരോധം മറികടക്കണം.


നിഫ്റ്റി ഉയർന്ന് 19,564.70 ൽ വ്യാപാരം തുടങ്ങി.19,587.10 ൽ ഇൻട്രാഡേയിലെ ഉയർന്ന നിലവാരം പരീക്ഷിച്ചു. തുടർന്ന്19525.80 എന്ന ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തി. എന്നാൽ ഉച്ചകഴിഞ്ഞു നിഫ്റ്റി തിരിച്ചു കയറി 19,574.90 ൽ ക്ലോസ് ചെയ്തു.

മീഡിയ, ഫാർമ, റിയൽറ്റി, എഫ്എംസിജി മേഖലകൾ മികച്ച നേട്ടമുണ്ടാക്കിയപ്പോൾ സാമ്പത്തിക സേവനങ്ങൾ, ബാങ്ക്, ഓട്ടോ എന്നിവ താഴ്ന്നു ക്ലോസ് ചെയ്തു.

വിശാല വിപണി പോസിറ്റീവ് ആയിരുന്നു. 1302 ഓഹരികൾ ഉയർന്നു, 1013 എണ്ണം ഇടിഞ്ഞു, 106 മാറ്റമില്ലാതെ തുടർന്നു. നിഫ്റ്റിയിൽ അപ്പോളോ ഹോസ്‌പിറ്റൽസ്, കോൾ ഇന്ത്യ, സൺ ഫാർമ, ബിപിസിഎൽ എന്നിവ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കി. അൾട്രാ ടെക് സിമന്റ്, ഡോ. റെഡ്ഡീസ്, എസ്ബിഐ ലൈഫ്, മാരുതി എന്നിവയ്ക്കാണ് കൂടുതൽ നഷ്ടം.

മൊമെന്റം സൂചകങ്ങൾ ഉയരാനുള്ള പ്രവണത കാണിക്കുന്നു. നിഫ്റ്റി ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. ഡെയ്‌ലി ചാർട്ടിൽ, സൂചിക ഡോജി കാൻഡിൽ രൂപപ്പെടുത്തി, ദിവസത്തിന്റെ ഉയർന്ന നിലവാരത്തിനടുത്ത് ക്ലോസ് ചെയ്തു. ഈ പാറ്റേൺ കൂടുതൽ ഉയർച്ചയുടെ സാധ്യത സൂചിപ്പിക്കുന്നു.

പിന്തുണയും പ്രതിരോധ നിലകളും വിശകലനം ചെയ്യുമ്പോൾ, സൂചികയ്ക്ക് 19,630 ലെവലിൽ ഹ്രസ്വകാല പ്രതിരോധമുണ്ട്. സൂചിക ഈ നില മറികടക്കുകയാണെങ്കിൽ ബുള്ളിഷ് ആക്കം തുടരാം. അല്ലെങ്കിൽ കുറച്ച് ദിവസത്തേക്ക് സൂചിക ഈ നിലയ്ക്ക് താഴെ സമാഹരണം തുടരാം. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പിന്തുണ 19,525 ആണ്.




പിന്തുണ - പ്രതിരോധനിലകൾ

ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ

19,525-19,475-19,420

റെസിസ്റ്റൻസ് ലെവലുകൾ

19,600-19,650-19,700

(15 മിനിറ്റ് ചാർട്ടുകൾ)



ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 46.15 പോയിന്റ് നഷ്ടത്തിൽ 44,532.15 ൽ ക്ലോസ് ചെയ്തു. സൂചിക ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. മൊമെന്റം സൂചകങ്ങൾ ഉയരാനുള്ള പ്രവണത സൂചിപ്പിക്കുന്നു. എന്നാൽ സൂചിക ഡെയ്‌ലി ചാർട്ടിൽ ബ്ലാക്ക് കാൻഡിൽ (black candle) രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു തൊട്ടുതാഴെ ക്ലോസ് ചെയ്തു. ഈ പാറ്റേൺ നെഗറ്റീവ് പക്ഷപാതം കാണിക്കുന്നു.

സൂചികയ്ക്ക് 44,400 ലെവലിൽ ഇൻട്രാഡേ പിന്തുണയുണ്ട്, പ്രതിരോധം 44,660 ആണ്. കഴിഞ്ഞ ട്രേഡിംഗ് സെഷനിൽ, ഈ ബാൻഡിനുള്ളിൽ സൂചിക സമാഹരിക്കപ്പെട്ടു. സൂചികയ്ക്ക് അടുത്ത നീക്കം നടത്താൻ ഈ ലെവലുകളിൽ ഏതെങ്കിലും ഒന്ന് തകർക്കേണ്ടതുണ്ട്.




 ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ

44,400 -44,200 -44,050

പ്രതിരോധ നിലകൾ

44,660-44,850 -45,000

(15 മിനിറ്റ് ചാർട്ടുകൾ) 

Tags:    

Similar News