സൂചികകൾ ഭിന്ന ദിശകളിൽ
നിഫ്റ്റി ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെയാണ്. ഒപ്പം ആക്ക സൂചകങ്ങളും താഴോട്ടുള്ള പക്ഷപാതം പ്രകടമാക്കുന്നു
ഓഗസ്റ്റ് നാലിന് വ്യാപാരം അവസാനിപ്പിക്കുമ്പോ നിഫ്റ്റി 135.35 പോയിന്റ് (0.70 ശതമാനം) നേട്ടത്തോടെ 19,517.00 ലാണ് എത്തി നിന്നത് സൂചിക 19,550 ലെവലിന് മുകളിൽ നീങ്ങുകയാണെങ്കിൽ പോസിറ്റീവ് ട്രെൻഡ് തുടരാം.
വെള്ളിയാഴ്ച നിഫ്റ്റി ഉയർന്ന് 19,462.50 ൽ വ്യാപാരം തുടങ്ങി. ഈ ട്രെൻഡ് സെഷനിലുടനീളം തുടർന്നു. 19,517.00 ൽ ക്ലോസ് ചെയ്യുന്നതിനുമുമ്പ് 19,538.80 എന്ന ഉയർന്ന നിലവാരം പരീക്ഷിച്ചു.
ഐടി, ബാങ്കുകൾ, ഫാർമ, ധനകാര്യ സേവനങ്ങൾ എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്, അതേസമയം പൊതുമേഖലാ ബാങ്കുകൾ, ഓട്ടോ, എഫ്എംസിജി എന്നിവ താഴ്ന്നു ക്ലോസ് ചെയ്തു.
വിപണി ഗതി പോസിറ്റീവ് ആയിരുന്നു. 1376 ഓഹരികൾ ഉയർന്നു, 888 ഓഹരികൾ ഇടിഞ്ഞു, 137 എണ്ണം മാറ്റമില്ലാതെ തുടർന്നു.
നിഫ്റ്റിയിൽ സിപ്ല, ഇൻഡസ് ഇൻഡ് ബാങ്ക്, ടെക് മഹീന്ദ്ര, വിപ്രാേ എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. പ്രധാന നഷ്ടം എസ്.ബി.ഐ, ബജാജ് ഓട്ടോ, ബി.പി.സി.എൽ, എൻ.ടി.പി.സി എന്നിവയ്ക്കാണ്.
സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെയാണ്. ഒപ്പം ആക്ക സൂചകങ്ങളും താഴോട്ടുള്ള പക്ഷപാതം സൂചിപ്പിക്കുന്നു. എങ്കിലും സൂചിക പ്രതിദിന ചാർട്ടിൽ ഒരു 'മുൻ ദിവസത്തെ ക്ലോസിംഗിനു മുകളിൽ ക്ലോസ് ചെയ്തു. ഈ പാറ്റേൺ പോസിറ്റീവ് പക്ഷപാതം സൂചിപ്പിക്കുന്നു.
സൂചികയ്ക്ക് 19,550ൽ ഇൻട്രാഡേ പ്രതിരോധമുണ്ട്. സൂചിക ഈ നിലയ്ക്ക് മുകളിൽ ട്രേഡ് ചെയ്തു നിലനിന്നാൽ പോസിറ്റീവ് ട്രെൻഡ് ഇന്നും തുടരാം. അല്ലെങ്കിൽ, കുറച്ച് ദിവസത്തേക്ക് സൂചിക ഈ നിലയ്ക്ക് താഴെ സമാഹരിക്കപ്പെട്ടേക്കാം. 19,300 ലാണ് ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പിന്തുണ. സൂചിക ഈ നിലയ്ക്ക് താഴെ ക്ലോസ് ചെയ്താൽ സമീപകാല ഡൗൺ ട്രെൻഡ് പുനരാരംഭിക്കാം.
പിന്തുണ - പ്രതിരോധ നിലകൾ
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
19,455-19,400-19,300
റെസിസ്റ്റൻസ് ലെവലുകൾ
19,550-19,630-19,700
(15 മിനിറ്റ് ചാർട്ടുകൾ)
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 366.05 പോയിന്റ് നേട്ടത്തിൽ 44,879.50 ലാണ് ക്ലോസ് ചെയ്തത്. സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെയാണ്. മൊമെന്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത സൂചിപ്പിക്കുന്നു. എന്നാൽ സൂചിക പ്രതിദിന ചാർട്ടിൽ വെെറ്റ് കാൻഡിൽ (white candle) രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു മുകളിൽ ക്ലോസ് ചെയ്തു.
സൂചികയ്ക്ക് 45,100 ൽ ഇൻട്രാഡേ പ്രതിരോധമുണ്ട്. സൂചിക ഈ നിലവാരത്തിന് മുകളിൽ ട്രേഡ് ചെയ്തു നിലനിന്നാൽ വരും ദിവസങ്ങളിലും പോസിറ്റീവ് ട്രെൻഡ് തുടരാം. അല്ലെങ്കിൽ, കുറച്ച് ദിവസത്തേക്ക് സൂചിക ഈ നിലയ്ക്ക് താഴെ സമാഹരിക്കപ്പെട്ടേക്കാം. ഏറ്റവും അടുത്തുള്ള ഹ്രസ്വകാല പിന്തുണ 44,500-ൽ തുടരുന്നു. ഈ നിലയ്ക്ക് താഴെ, സമീപകാല ഡൗൺ ട്രെൻഡ് പുനരാരംഭിക്കാം.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
44,800 -44,550 -44,300
പ്രതിരോധ നിലകൾ
45,100- 45,400 -45,600
(15 മിനിറ്റ് ചാർട്ടുകൾ)