സൂചകങ്ങള്‍ പോസിറ്റീവ്; നിഫ്റ്റി ഇന്‍ട്രാഡേ പ്രതിരോധം 21,750 കടന്നാല്‍ മുന്നേറ്റം തുടരും
ജനുവരി അഞ്ചിലെ മാര്‍ക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കിയുള്ള റിപ്പോര്‍ട്ട്
നിഫ്റ്റി 52.2 പോയിന്റ് (0.24 ശതമാനം) നേട്ടത്തില്‍ 21,710.80ലാണു വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി ഇന്‍ട്രാഡേ റെസിസ്റ്റന്‍സ് 21,750നെ മറികടന്നാല്‍ മുന്നേറ്റം തുടരാം.
നിഫ്റ്റി ഉയര്‍ന്ന് 21,705.80ല്‍ വ്യാപാരം തുടങ്ങി. രാവിലെ തന്നെ ഇന്‍ട്രാഡേ ഉയര്‍ന്ന നില 21,479.80ല്‍ പരീക്ഷിച്ചു. തുടര്‍ന്ന് സൂചിക ഇടിഞ്ഞ് ഇന്‍ട്രാഡേയിലെ താഴ്ന്ന നിലവാരമായ 21,629.20ല്‍ എത്തി ഒടുവില്‍ 21710.80ല്‍ ക്ലോസ് ചെയ്തു.
ഐ.ടി, ഓട്ടോ, റിയല്‍റ്റി, മീഡിയ മേഖലകള്‍ നല്ല നേട്ടത്തില്‍ അവസാനിച്ചു. ബാങ്ക്, ഫാര്‍മ, മെറ്റല്‍, എഫ്.എം.സി.ജി എന്നിവയ്ക്കാണു പ്രധാന നഷ്ടം. 1306 ഓഹരികള്‍ ഉയര്‍ന്നു, 1106 ഓഹരികള്‍ ഇടിഞ്ഞു, 98 എണ്ണം മാറ്റമില്ലാതെ തുടര്‍ന്നു.
നിഫ്റ്റിയില്‍ അദാനി പോര്‍ട്ട്സ്, ടി.സി.എസ്, എല്‍ ആന്‍ഡ് ടി, എസ്.ബി.ഐ ലൈഫ് എന്നിവ കൂടുതല്‍ നേട്ടമുണ്ടാക്കി. നെസ്ലെ, ബ്രിട്ടാനിയ, യു.പി.എല്‍, സണ്‍ ഫാര്‍മ എന്നിവയ്ക്കാണു കൂടുതല്‍ നഷ്ടം.
നിഫ്റ്റി ഇടക്കാല, ദീര്‍ഘകാല മൂവിംഗ് ശരാശരികള്‍ക്ക് മുകളിലാണ്. മൊമെന്റം സൂചകങ്ങള്‍ നിഷ്പക്ഷ പ്രവണത കാണിക്കുന്നു. സൂചിക പ്രതിദിന ചാര്‍ട്ടില്‍ ഒരു ഡോജി കാന്‍ഡില്‍ രൂപപ്പെടുത്തി മുന്‍ ദിവസത്തെ ക്ലോസിംഗിനു മുകളില്‍ ക്ലോസ് ചെയ്തു. ഈ പാറ്റേണ്‍ പോസിറ്റീവ് പക്ഷപാതം സൂചിപ്പിക്കുന്നു.
സൂചികയ്ക്ക് 21,750ല്‍ ഇന്‍ട്രാഡേ പ്രതിരോധമുണ്ട്. സൂചിക ഈ നില മറികടന്നാല്‍ കൂടുതല്‍ കയറ്റം പ്രതീക്ഷിക്കാം. ഏറ്റവും അടുത്തുള്ള ഇന്‍ട്രാഡേ പിന്തുണ 21,685ലാണ്.
ഇന്‍ട്രാഡേ സപ്പോര്‍ട്ട് ലെവലുകള്‍ 21,685-21,525-21,565
റെസിസ്റ്റന്‍സ് ലെവലുകള്‍ 21,750-21,800-21,850
(15 മിനിറ്റ് ചാര്‍ട്ടുകള്‍)
പൊസിഷണല്‍ വ്യാപാരികള്‍ക്കു ഹ്രസ്വകാല സപ്പോര്‍ട്ട് 21,500-21,000
പ്രതിരോധം 21,835 -22,200.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 36.85 പോയിന്റ് നഷ്ടത്തില്‍ 48,159.00ല്‍ ക്ലോസ് ചെയ്തു. മൊമെന്റം സൂചകങ്ങള്‍ നിഷ്പക്ഷ പ്രവണത സൂചിപ്പിക്കുന്നു, എന്നാല്‍ സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാര്‍ട്ടില്‍ ബ്ലായ്ക്ക് കാന്‍ഡില്‍ രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. ഈ പാറ്റേണ്‍ സമാഹരണസാധ്യത സൂചിപ്പിക്കുന്നു.
സൂചികയ്ക്ക് 48,300ല്‍ ഇന്‍ട്രാഡേ പ്രതിരോധമുണ്ട്. പോസിറ്റീവ് ട്രെന്‍ഡിലാകാന്‍ സൂചിക 48,300ന് മുകളില്‍ നീങ്ങേണ്ടതുണ്ട്. ഏറ്റവും അടുത്തുള്ള ഇന്‍ട്രാഡേ പിന്തുണ 48,100ലാണ്. ഈ നിലയ്ക്ക് താഴെ നേരിയ നെഗറ്റീവ് പ്രവണത ഇന്ന് പ്രതീക്ഷിക്കാം.
ഇന്‍ട്രാഡേ സപ്പോര്‍ട്ട് ലെവലുകള്‍ 48,100-47,900 -47,700
പ്രതിരോധ നിലകള്‍ 48,300-48,450 -48,600
(15 മിനിറ്റ് ചാര്‍ട്ടുകള്‍)
പൊസിഷനല്‍ ട്രേഡര്‍മാര്‍ക്ക് ഹ്രസ്വകാല സപ്പോര്‍ട്ട് 47,400-46,500
പ്രതിരോധം 48,650 - 49,700.