സൂചികകളുടെ ഗതി ഇന്ന് നിര്‍ണായകം
നിഫ്റ്റി ദീർഘകാല മൂവിംഗ് ശരാശരിക്ക് മുകളിലാണ്. എന്നാൽ മൊമെന്റം സൂചകങ്ങൾ താഴേക്കുള്ള പക്ഷപാതം കാണിക്കുന്നു.
നിഫ്റ്റി ഇന്ന് 61.7 പോയിന്റ് (0.32 ശതമാനം) നേട്ടത്തോടെ 19,632.55 ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 19,645-ന് മുകളിൽ ട്രേഡ് ചെയ്തു നിലനിർത്തിയാൽ പോസിറ്റീവ് ട്രെൻഡ് തുടരും.
നിഫ്റ്റി അൽപം ഉയർന്ന് 19,578.80 ൽ വ്യാപാരം ആരംഭിച്ചു, സൂചിക ക്രമേണ ഇടിഞ്ഞ് 19,467.80 എന്ന ദിവസത്തെ താഴ്ന്ന നിലയിലെത്തി. എന്നാൽ ഉച്ചകഴിഞ്ഞുള്ള വ്യാപാരത്തിൽ, സൂചിക തിരിച്ചു കയറി 19,645.50 എന്ന ഇൻട്രാഡേ ഉയർന്ന നിലവാരം പരീക്ഷിച്ചു, 19,632.55 ൽ ക്ലോസ് ചെയ്തു.
മീഡിയ, മെറ്റൽ, ഓട്ടോ, ഫാർമ എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ മേഖലകൾ, റിയൽറ്റി, ധനകാര്യ സേവനങ്ങൾ, ബാങ്കുകൾ എന്നിവയ്ക്കാണ് വലിയ നഷ്ടം നേരിട്ടത്.
വിശാല വിപണി പോസിറ്റീവ് ആയിരുന്നു. 1235 ഓഹരികൾ ഉയർന്നു, 1030 ഓഹരികൾ ഇടിഞ്ഞു, 140 എണ്ണം മാറ്റമില്ലാതെ തുടർന്നു.
നിഫ്റ്റിയിൽ ഡോ. റെഡ്ഡീസ്, ഹിൻഡാൽകോ, ജെഎസ്ഡബ്ള്യു സ്റ്റീൽ, ടാറ്റാ മോട്ടോഴ്സ് എന്നിവ ഏറ്റവും കൂടുതൽ നേട്ടം ഉണ്ടാക്കിയപ്പോൾ, വലിയ നഷ്ടം ഡിവിസ് ലാബ്, അപ്പോളോ ഹോസ്പിറ്റൽസ്, മാരുതി, ഐസിഐസിഐ ബാങ്ക് എന്നിവയ്ക്കാണ്.
സൂചിക ദീർഘകാല മൂവിംഗ് ശരാശരിക്ക് മുകളിലാണ്. എന്നാൽ മൊമെന്റം സൂചകങ്ങൾ താഴേക്കുള്ള പക്ഷപാതം കാണിക്കുന്നു. എങ്കിലും സൂചിക പ്രതിദിന ചാർട്ടിൽ വെെറ്റ് കാൻഡിൽ (white candle)രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിംഗിനു മുകളിൽ ക്ലോസ് ചെയ്തു. ഇത് ഒരു ഹാമർ കാൻഡിൽ (Hammer Candlestick)പാറ്റേൺ പോലെ കാണപ്പെടുന്നു, കാൻഡിലിന്റെ താഴത്തെ നീണ്ട നിഴൽ സൂചിപ്പിക്കുന്നത് പിന്തുണമേഖലയ്ക്ക് സമീപം വാങ്ങൽ താൽപ്പര്യം ഉയർന്നു വന്നുവെന്നാണ്. ഇന്നു സൂചിക കഴിഞ്ഞ ദിവസത്തെ ഉയർന്ന19,645 നു മുകളിൽ നിലനിന്നാൽ പോസിറ്റീവ് ട്രെൻഡ് ഇന്നും തുടരാം. നിഫ്റ്റിക്ക് 19,600-ൽ ഹ്രസ്വകാല പിന്തുണയുണ്ട്.
പിന്തുണ - പ്രതിരോധനിലകൾ
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
19,600-19,530-19,465
റെസിസ്റ്റൻസ് ലെവലുകൾ
19,675-19,750-19,825
(15 മിനിറ്റ് ചാർട്ടുകൾ)
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 83.75 പോയിന്റ് നഷ്ടത്തിൽ 44,880.70 ലാണ് ക്ലോസ് ചെയ്തത്. സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെയാണ്. മൊമെന്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത സൂചിപ്പിക്കുന്നു. സൂചിക പ്രതിദിന ചാർട്ടിൽ ബ്ലാക്ക് കാൻഡിൽ(black candle) രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. ഈ പാറ്റേൺ കൂടുതൽ ഇടിവിനുള്ള സാധ്യത സൂചിപ്പിക്കുന്നു.
സൂചികയ്ക്ക് 44,800 ൽ ഇൻട്രാഡേ പിന്തുണയുണ്ട്. പ്രതിരോധം 45,100 ൽ ആണ്. ദിശ നിർണയിക്കാൻ, സൂചിക ഈ ലെവലുകളിൽ ഏതെങ്കിലും ലംഘിക്കണം.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
44,800 -44,550 -44,300
പ്രതിരോധ നിലകൾ
45,100-45,400 -45,600
(15 മിനിറ്റ് ചാർട്ടുകൾ)