നെഗറ്റീവ് പ്രവണതയിൽ നിഫ്റ്റി; 21,500ൽ ഹ്രസ്വകാല പിന്തുണ

ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പ്രതിരോധം 21,580 ലെവലിൽ

Update:2024-01-10 08:42 IST

(ജനുവരി ഒൻപതിലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി)

നിഫ്റ്റി 31.85 പോയിന്റ് (0.15 ശതമാനം) നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 21,500 എന്ന സപ്പോർട്ടിന് താഴെ പോയാൽ ഹ്രസ്വകാല ട്രെൻഡ് താഴേക്ക് തിരിയാം.

നിഫ്റ്റി ഉയർന്ന് 21,653.60 ൽ വ്യാപാരം തുടങ്ങി. രാവിലെ 21,724.40 എന്ന ഉയർന്ന നിലവാരം പരീക്ഷിച്ചു. ഉച്ചകഴിഞ്ഞ് സൂചിക ഇടിഞ്ഞ് 21,517.80 എന്ന താഴ്ന്ന നിലയിലെത്തി 21,544.85 ൽ ക്ലോസ് ചെയ്തു.

റിയൽറ്റി, ഓട്ടോ, ഫാർമ, മെറ്റൽ എന്നിവയാണ് കൂടുതൽ നേട്ടമുണ്ടാക്കിയ മേഖലകൾ, മാധ്യമങ്ങൾ, ധനകാര്യ സേവനങ്ങൾ, ബാങ്കുകൾ, എഫ്എംസിജി എന്നിവയ്ക്കാണ് കൂടുതൽ നഷ്ടം. വിശാല വിപണി പോസിറ്റീവ് ആയിരുന്നു. 1283 ഓഹരികൾ ഉയർന്നു, 1128 എണ്ണം ഇടിഞ്ഞു, 102 എണ്ണം മാറ്റമില്ലാതെ തുടരുന്നു.

നിഫ്റ്റിയിൽ ഹീറോ മോട്ടോ കോർപ്, അദാനി പോർട്ട്സ്, അപ്പോളോ ഹോസ്പിറ്റൽസ്, എസ്.ബി.ഐ ലൈഫ് എന്നിവ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ, ബ്രിട്ടാനിയ, നെസ്‌ലെ, ഏഷ്യൻപെയിന്റ്സ്, ബജാജ് ഫിൻസെർവ് എന്നിവയ്ക്കായി കൂടുതൽ നഷ്ടം.

നിഫ്റ്റി ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെയാണ്. മൊമെന്റം സൂചകങ്ങളും നെഗറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക പ്രതിദിന ചാർട്ടിൽ ബ്ലാക്ക്  കാൻഡിൽ (black candle) രൂപപ്പെടുത്തി ദിവസത്തിലെ ഏറ്റവും താഴ്ന്ന നിലയ്ക്ക് സമീപം ക്ലോസ് ചെയ്തു. ഈ പാറ്റേൺ നെഗറ്റീവ് പക്ഷപാതം സൂചിപ്പിക്കുന്നു.

സൂചികയ്ക്ക് 21,500 ൽ ഹ്രസ്വകാല പിന്തുണയുണ്ട്. സൂചിക ഈ നിലവാരത്തിന് താഴെ ട്രേഡ് ചെയ്തു നിലനിന്നാൽ വരും ദിവസങ്ങളിലും ഇടിവ് തുടരാം. 21,580 ലെവലിലാണ് ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പ്രതിരോധം.




ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 21,500 -21,435 -21,370

റെസിസ്റ്റൻസ് ലെവലുകൾ

21,580 -21,650 -21,725

(15 മിനിറ്റ് ചാർട്ടുകൾ)

പൊസിഷണൽ വ്യാപാരികൾക്കു ഹ്രസ്വകാല സപ്പോർട്ട് 21,500 -21,000

പ്രതിരോധം 21,835 -22,200.


ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 207.60 പോയിന്റ് നഷ്ടത്തിൽ 47,242.65 ൽ ക്ലോസ് ചെയ്തു. മൊമെന്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത കാണിക്കുന്നു, സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെ ക്ലോസ് ചെയ്തു. സൂചിക ഡെയ്‌ലി ചാർട്ടിൽ ബ്ലാക്ക്  കാൻഡിൽ രൂപപ്പെടുത്തി മുൻകാല പിന്തുണയായ 47,400 ന് താഴെ ക്ലോസ് ചെയ്തു. സൂചിക ഈ നിലവാരത്തിന് താഴെ ട്രേഡ് ചെയ്തു നിലനിന്നാൽ വരും ദിവസങ്ങളിലും ഇടിവ് തുടരാം. അടുത്ത ഹ്രസ്വകാല പിന്തുണ 46,500 ൽ തുടരുന്നു. ഒരു പുൾ ബായ്ക്ക് റാലിക്ക്, സൂചിക 47,400 ലെവലിനെ മറികടക്കേണ്ടതുണ്ട്.



ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ

47,200 - 47,000 - 46,800

പ്രതിരോധ നിലകൾ

47,400 -47,600 -47,800

(15 മിനിറ്റ് ചാർട്ടുകൾ)

പൊസിഷനൽ ട്രേഡർമാർക്കു ഹ്രസ്വകാല സപ്പോർട്ട് 46,500- 45,400

പ്രതിരോധം 47,400 - 48,650. 

Tags:    

Similar News