നിഫ്റ്റി 25,000ലെ പ്രതിരോധം മറികടന്നാല്‍ പോസിറ്റീവ് പ്രവണത തുടര്‍ന്നേക്കാം

സെപ്റ്റംബര്‍ ഒന്‍പതിലെ മാര്‍ക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി

Update:2024-09-10 08:00 IST

നിഫ്റ്റി 84.25 പോയിന്റ് (0.34%) ഉയര്‍ന്ന് 24,936.40 ലാണ് ക്ലോസ് ചെയ്തത്. സൂചിക 24,900 ലെവലിന് മുകളിലാണെങ്കില്‍ പോസിറ്റീവ് ചായ്വ് തുടരും.

നിഫ്റ്റി താഴ്ന്ന് 24,823.40 ല്‍ വ്യാപാരം ആരംഭിച്ചു. രാവിലെ ഏറ്റവും താഴ്ന്ന നിലവാരമായ 24,753.20ല്‍ എത്തി. തുടര്‍ന്ന് സൂചിക ഉയര്‍ന്ന് 24,957.50 എന്ന ഉയര്‍ന്ന നിലവാരം പരീക്ഷിച്ചു. 24,936.40ല്‍ ക്ലോസ് ചെയ്തു.
എഫ്.എം.സി.ജി, ബാങ്കുകള്‍, ധനകാര്യ സേവനങ്ങള്‍ എന്നിവയാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ മേഖലകള്‍. ഐ.ടി, മെറ്റല്‍, മീഡിയ, റിയല്‍റ്റി എന്നിവയാണ് കൂടുതല്‍ നഷ്ടം നേരിട്ടത്. 933 ഓഹരികള്‍ ഉയരുകയും 1,680 ഓഹരികള്‍ ഇടിയുകയും 85 എണ്ണം മാറ്റമില്ലാതെ തുടരുകയും ചെയ്തു. വിശാലവിപണി നെഗറ്റീവ് ആയിരുന്നു.
നിഫ്റ്റി സൂചികയിലെ ഉയര്‍ന്ന നേട്ടം ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ശ്രീറാം ഫിനാന്‍സ്, ഐ.സി.ഐ.സി.ഐ ബാങ്ക്, ഐ.ടി.സി എന്നിവയ്ക്കാണ്. ഒ.എന്‍.ജി.സി, ടെക് മഹീന്ദ്ര, ഹിന്‍ഡാല്‍കോ, എന്‍.ടി.പി.സി എന്നിവയ്ക്കാണു കൂടുതല്‍ നഷ്ടം.
മൊമെന്റം സൂചികകള്‍ നെഗറ്റീവ് ചായ്വ് കാണിക്കുന്നു, നിഫ്റ്റി ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെയാണ്. എങ്കിലും സൂചിക ഡെയ്ലി ചാര്‍ട്ടില്‍ വൈറ്റ് കാന്‍ഡില്‍സ്റ്റിക്ക് രൂപപ്പെടുത്തി ദിവസത്തിലെ ഉയര്‍ന്ന നിലവാരത്തിനടുത്തായി ക്ലോസ് ചെയ്തു. ഈ പാറ്റേണ്‍ സൂചികയ്ക്ക് അല്പം പോസിറ്റീവ് ചായ്വ് സൂചിപ്പിക്കുന്നു. സൂചികയ്ക്ക് 25,000ല്‍ ഹ്രസ്വകാല പ്രതിരോധമുണ്ട്, പിന്തുണ 24,900 ആണ്. പോസിറ്റീവ് പ്രവണതയുടെ തുടര്‍ച്ചയ്ക്ക്, സൂചിക 25,000 ലെ പ്രതിരോധം മറികടക്കേണ്ടതുണ്ട്.

ഇന്‍ട്രാഡേ ലെവലുകള്‍:
പിന്തുണ 24,900 -24,800 -24,700
പ്രതിരോധം 25,000 -25,100 -25,200
(15-മിനിറ്റ് ചാര്‍ട്ടുകള്‍)
പൊസിഷണല്‍ ട്രേഡിംഗ്:
പിന്തുണ 24,500 -24,000
പ്രതിരോധം 25,000 -25350.

ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 540.95 പോയിന്റ് നേട്ടത്തില്‍ 51,117.80ല്‍ ക്ലോസ് ചെയ്തു. മൊമെന്റം സൂചകങ്ങള്‍ ന്യൂട്രല്‍ ട്രെന്‍ഡ് നിര്‍ദ്ദേശിക്കുന്നു, സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെയാണ്. എങ്കിലും സൂചിക ഡെയ്ലി ചാര്‍ട്ടില്‍ വൈറ്റ് കാന്‍ഡില്‍സ്റ്റിക്ക് രൂപപ്പെടുത്തി ദിവസത്തിന്റെ ഉയര്‍ന്ന നിലവാരത്തിനടുത്തായി ക്ലോസ് ചെയ്തു. ഈ പാറ്റേണ്‍ ഉയര്‍ച്ചയുടെ സാധ്യത സൂചിപ്പിക്കുന്നു. സൂചിക 51,200 ലെവലില്‍ പ്രതിരോധം നേരിടുന്നു. പിന്തുണ 51,000 ആണ്. സൂചിക 51,000 നു മുകളില്‍ ട്രേഡ് ചെയ്തു നിലനിന്നാല്‍ ഇന്ന് പോസിറ്റീവ് ട്രെന്‍ഡ് പ്രതീക്ഷിക്കാം.

ഇന്‍ട്രാഡേ സപ്പോര്‍ട്ട്
51,000 -50,800 -50,600,
പ്രതിരോധം 51,200 -51,400 -51,600
(15 മിനിറ്റ് ചാര്‍ട്ടുകള്‍)
പൊസിഷനല്‍ ട്രേഡര്‍മാര്‍ക്കു
പിന്തുണ 50,700 -49,600
പ്രതിരോധം 51,750 -52,775


Tags:    

Similar News