നിഫ്റ്റി 19,600-ന് താഴെ ട്രേഡ് ചെയ്തു നിലനിന്നാൽ മാന്ദ്യം തുടരാം

നിഫ്റ്റി ദീർഘകാല മൂവിംഗ് ശരാശരിക്ക് മുകളിലെങ്കിലും മൊമെന്റം സൂചകങ്ങൾ താഴേക്കുള്ള പക്ഷപാതം കാണിക്കുന്നു.

Update:2023-08-11 08:41 IST

നിഫ്റ്റി ഇന്നലെ 89.45 പോയിന്റ് (0.46 ശതമാനം) നഷ്ടത്തിൽ 19,543.10-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 19,600-ന് താഴെ ട്രേഡ് ചെയ്തു നിലനിന്നാൽ മാന്ദ്യം തുടരും. 

ഇന്നലെ നിഫ്റ്റി താഴ്ന്ന് 19,605.60 ൽ വ്യാപാരം ആരംഭിച്ചു, സെഷനിലുടനീളം നെഗറ്റീവ് ട്രെൻഡ് തുടർന്നു, സൂചിക 19,543.10 ൽ ക്ലോസ് ചെയ്യുന്നതിനുമുമ്പ് 19,495.40 എന്ന ഏറ്റവും താഴ്ന്ന നിലയിലെത്തി.

മാധ്യമങ്ങൾ, ലോഹം എന്നീ മേഖലകൾ നല്ല നേട്ടത്തിൽ ക്ലോസ് ചെയ്തു. മറ്റ് മേഖലകളെല്ലാം നഷ്ടത്തിൽ അവസാനിച്ചു. എഫ്എംസിജി, ബാങ്കുകൾ, ഫിനാൻഷ്യൽ സർവീസസ്, ഫാർമ എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്.

വിശാലവിപണി നെഗറ്റീവ് ആയിരുന്നു, 1019 ഓഹരികൾ ഉയർന്നു, 1247 എണ്ണം ഇടിഞ്ഞു, 141 എണ്ണം മാറ്റമില്ലാതെ തുടർന്നു.

നിഫ്റ്റിയിൽ അദാനി എന്റർപ്രൈസസ്, ഇൻഡസ് ഇൻഡ് ബാങ്ക്, അദാനി പോർട്ട്‌സ്, ടൈറ്റൻ എന്നിവ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ, ഏഷ്യൻ പെയിന്റ്‌സ്, കൊട്ടക് ബാങ്ക്, ഐടിസി, ബ്രിട്ടാനിയ എന്നിവയ്ക്കാണ് കൂടുതൽ നഷ്ടം.

സൂചിക ദീർഘകാല മൂവിംഗ് ശരാശരിക്ക് മുകളിലാണ്. എന്നാൽ മൊമെന്റം സൂചകങ്ങൾ താഴേക്കുള്ള പക്ഷപാതം കാണിക്കുന്നു. സൂചിക പ്രതിദിന ചാർട്ടിൽ ബ്ലാക്ക് കാൻഡിൽ (black candle)രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. ഈ പാറ്റേൺ സൂചിപ്പിക്കുന്നത് ആക്കം കരടികൾക്ക് അനുകൂലമായി തുടരുന്നു എന്നാണ്. സൂചിക 19,600 എന്ന ഹ്രസ്വകാല പ്രതിരോധ നിലയ്ക്ക് താഴെയായി നിലനിന്നാൽ വരും ദിവസങ്ങളിലും മാന്ദ്യം തുടരാം. അടുത്ത ഹ്രസ്വകാല പിന്തുണ 19,300 ൽ തുടരുന്നു.




പിന്തുണ - പ്രതിരോധ നിലകൾ

ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ

19,500-19,450-19,400

റെസിസ്റ്റൻസ് ലെവലുകൾ

19,585-19,640-19,700

(15 മിനിറ്റ് ചാർട്ടുകൾ)


ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 338.90 പോയിന്റ് നഷ്ടത്തിൽ 44,541.80ലാണ് ക്ലോസ് ചെയ്തത്. സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെയാണ്. മൊമെന്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത സൂചിപ്പിക്കുന്നു. സൂചിക ഡെയ്‌ലി ചാർട്ടിൽ ബ്ലാക്ക്  കാൻഡിൽ രൂപപ്പെടുത്തി 44,500 എന്ന ഹ്രസ്വകാല പിന്തുണയ്‌ക്ക് സമീപം ക്ലോസ് ചെയ്തു.

ഈ പാറ്റേൺ കൂടുതൽ മാന്ദ്യത്തിന്റെ സാധ്യത സൂചിപ്പിക്കുന്നു. സൂചിക 44,500-ന് താഴെ ട്രേഡ് ചെയ്തു നിലനിന്നാൽ ഡൗൺ ട്രെൻഡ് തുടരാം. പുൾബാക്ക് റാലി തുടങ്ങാൻ, സൂചിക 44,700-ന് മുകളിൽ നീങ്ങേണ്ടതുണ്ട്.



ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ

44,450 -44,250 -44,050

പ്രതിരോധ നിലകൾ

44,700- 44,950 -45,100

(15 മിനിറ്റ് ചാർട്ടുകൾ)

Tags:    

Similar News