പ്രതിരോധം മറികടക്കാനായാല്‍ നിഫ്റ്റി കൂടുതല്‍ കയറാം; ബാങ്ക് നിഫ്റ്റിയില്‍ മൊമന്റം സൂചികകള്‍ പോസിറ്റീവ്
മാർച്ച് ഏഴിലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി
നിഫ്റ്റി 19.5 പോയിന്റ് (0.09 ശതമാനം) ഉയര്‍ന്ന് 22,493.60 എന്ന റെക്കോര്‍ഡ് ഉയരത്തിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 22,525നു മുകളില്‍ നീങ്ങുകയാണെങ്കില്‍ പോസിറ്റീവ് ട്രെന്‍ഡ് ഇന്നും നിലനില്‍ക്കാം.
നിഫ്റ്റി ഉയര്‍ന്ന് 22,505.30ല്‍ വ്യാപാരം തുടങ്ങി. രാവിലെ തന്നെ 22,525.70 എന്ന റെക്കോര്‍ഡ് പരീക്ഷിച്ചു. 22,493.55ല്‍ ക്ലോസ് ചെയ്തു.
മീഡിയ, മെറ്റല്‍, എഫ്.എം.സി.ജി, ഫാര്‍മ മേഖലകള്‍ കൂടുതല്‍ നേട്ടമുണ്ടാക്കിയപ്പോള്‍ ബാങ്ക്, ഓട്ടോ, റിയല്‍റ്റി, ഓയില്‍ എന്നിവ നഷ്ടത്തിലായി. വിശാലവിപണി പോസിറ്റീവ് ആയിരുന്നു. 1,464 ഓഹരികള്‍ ഉയര്‍ന്നു, 976 എണ്ണം ഇടിഞ്ഞു, 114 എണ്ണം മാറ്റമില്ലാതെ തുടര്‍ന്നു.
നിഫ്റ്റിയില്‍ ടാറ്റാ സ്റ്റീല്‍, ടാറ്റാ കണ്‍സ്യൂമര്‍, ബജാജ് ഓട്ടോ, ടാറ്റാ മോട്ടോഴ്സ് ഓഹരികള്‍ കൂടുതല്‍ നേട്ടമുണ്ടാക്കിയപ്പോള്‍, എം ആന്‍ഡ് എം, ബി.പി.സി.എല്‍, റിലയന്‍സ്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ കൂടുതല്‍ നഷ്ടത്തിലായി.
നിഫ്റ്റി ഹ്രസ്വകാല, ദീര്‍ഘകാല മൂവിംഗ് ശരാശരികള്‍ക്ക് മുകളിലാണ്. മൊമെന്റം സൂചകങ്ങള്‍ പോസിറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക ദൈനംദിന ചാര്‍ട്ടില്‍ ഒരു ഡോജി മെഴുകുതിരി രൂപപ്പെടുത്തി റെക്കോഡ് ഉയരത്തില്‍ ക്ലോസ് ചെയ്തു.
സൂചികയ്ക്ക് 22,525ല്‍ ഇന്‍ട്രാഡേ പ്രതിരോധമുണ്ട്. സൂചിക ഈ നിലയ്ക്ക് മുകളില്‍ ട്രേഡ് നിലനിന്നാല്‍ കൂടുതല്‍ കയറ്റം പ്രതീക്ഷിക്കാം. ഏറ്റവും അടുത്തുള്ള ഇന്‍ട്രാഡേ പിന്തുണ 22,450 ലെവലിലാണ്.
ഇന്‍ട്രാഡേ ലെവലുകള്‍:
പിന്തുണ 22,450 -22,400 -22,350
പ്രതിരോധം 22,525 -22,600 -22,650
(15-മിനിറ്റ് ചാര്‍ട്ടുകള്‍)
പൊസിഷണല്‍ ട്രേഡിംഗ്:
ഹ്രസ്വകാല പിന്തുണ 22,300 -21,835
പ്രതിരോധം 22,750 -23,250.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 129.60 പോയിന്റ് നഷ്ടത്തില്‍ 47,835.80ല്‍ ക്ലോസ് ചെയ്തു. മൊമെന്റം സൂചകങ്ങള്‍ പോസിറ്റീവ് പ്രവണത കാണിക്കുന്നു. കൂടാതെ സൂചിക ഹ്രസ്വകാല, ദീര്‍ഘകാല മൂവിംഗ് ശരാശരിക്ക് മുകളിലാണ്. എന്നിരുന്നാലും, സൂചിക ഡെയ്ലി ചാര്‍ട്ടില്‍ ഒരു ചെറിയ ബ്ലാക്ക് കാന്‍ഡില്‍ രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിനു താഴെ ക്ലോസ് ചെയ്തു.
സൂചികയ്ക്ക് 47,750 ലെവലില്‍ ഇന്‍ട്രാഡേ പിന്തുണയുണ്ട്. സൂചിക ഈ നിലയ്ക്ക് താഴെയാണെങ്കില്‍ ഇന്നും മാന്ദ്യം തുടരാം. 48,000 ലെവലിലാണ് ഏറ്റവും അടുത്തുള്ള ഇന്‍ട്രാഡേ പ്രതിരോധം. ബുള്ളിഷ് ട്രെന്‍ഡ് തുടരുന്നതിന് ഈ ലെവല്‍ മറികടക്കണം.
ഇന്‍ട്രാഡേ സപ്പോര്‍ട്ട് ലെവലുകള്‍ 47,750 -47,550 -47,350
പ്രതിരോധ നിലകള്‍ 48,000 -48,165 -48,350
(15 മിനിറ്റ് ചാര്‍ട്ടുകള്‍)
പൊസിഷണല്‍ ട്രേഡര്‍മാര്‍ക്കു ഹ്രസ്വകാല സപ്പോര്‍ട്ട് 47,000 -45,300 പ്രതിരോധം 48,500 -50,000.